കൽപ്പറ്റ
Town ship
..
മുണ്ടക്കൈ ചൂരൽമല നിവാസികൾ കൽപ്പറ്റ യിലെ പുതിയ ടൗൺ ഷിപ്പിൽ താമസിക്കാൻ വരുന്നവർ ഒരുപാട് നഷ്ടങ്ങൾ സഹിച്ചവരാണ്. ആ നഷ്ടം നികത്താൻ സർക്കാരിനോ മാറ്റ് മലയാളിക്കോ കഴിയില്ല. എങ്കിലും പരമാവധി ഭംഗിയായി ഏറ്റവും സമുചിതമായി സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയാണ് പുതിയ ടൗൺഷിപ്പ്. അവിടെ താമസിക്കാൻ വരുന്ന നിങ്ങൾ പല ജാതിമതത്തിൽ പെട്ടവരും പല ദൈവങ്ങളിൽ വിശ്വസിക്കുന്നവരും ഉണ്ടായിരിക്കും. ഈ അവസരത്തിൽ എനിക്ക് പറയുവാനുള്ളത് ഇത്രമാത്രം. നിങ്ങൾ നിങ്ങളുടെ ദൈവങ്ങളെയും മതങ്ങളെയും ജാതിയേയും ഉപേക്ഷിച്ച് നല്ല മനുഷ്യരായിട്ടു വേണം അവിടേക്ക് കാല് കുത്താൻ. കാരണം ദുരന്തങ്ങളിൽ നിങ്ങളെ സഹായിക്കാൻ ഒരു ജാതിയും മതവും ദൈവവും ഉണ്ടായിരുന്നില്ല. നിങ്ങളെ രക്ഷിച്ചതും സഹായിച്ചതും നല്ലവരായ മനുഷ്യരായിരുന്നു. അതുകൊണ്ട് തന്നെ നിങ്ങളുടെ വീടുകളിൽ ഒരു ദൈവത്തിന്റെയും ഫോട്ടോ വെച്ചു പൂജിക്കേണ്ടതില്ല. ദൈവത്തിന്റെ സഹായംകൊണ്ട് നിങ്ങൾക്ക് ഈ വീടും സ്ഥലവും കിട്ടി എന്ന് മതനേതാക്കൾ നിങ്ങളോട് പറയും. എന്നാൽ അങ്ങനെയല്ല മനുഷ്യസഹായം കൊണ്ടാണ് ഈ വീടും സ്ഥലവും ഞങ്ങൾക്ക് ലഭിച്ചത് എന്ന് നിങ്ങൾ അവരോട് പറയണം. അങ്ങനെ പുതിയ മനുഷ്യരായി നിങ്ങൾ സ്നേഹത്തോടെ പരസ്പരം ബഹുമാനത്തോടെ, സാഹോദര്യത്തോടെ അവിടെ മാന്യമായി ജീവിതം തുടങ്ങണം. അവിടെ പുതിയ സ്‌കൂളും, വായനശാലയും, ഗ്രൗണ്ടും, പൂന്തോട്ടവും, നീന്തൽകുളവും, ആശുപത്രിയും, ജിമ്മും എല്ലാം വരുന്നു എന്നാണ് അറിയുന്നത്. ഈ സൗകര്യങ്ങൾ ഉപയോഗിച്ച് ആരോഗ്യവും നല്ലൊരു മനസ്സുമായി ജീവിതത്തെ മുന്നോട്ട് നയിക്കുക എന്നാണ് എളിയവനായ എനിക്ക് നിങ്ങളോട് പറയുവാനുള്ളത്.
ഇവിടെ സർക്കാരിനോട് എനിക്ക് പറയുവാനുള്ളത് ഒരു പൊതുശ്മശാനം കൂടി ഉണ്ടാക്കണം എന്നാണ്. ജാതിമത രഹിതമായി ആര് മരിച്ചാലും ദഹിപ്പിക്കാനുള്ള വൈദ്യുതി ഉപയോഗിച്ചോ ഗ്യാസ് ഉപയോഗിച്ചോ ഉള്ള ഒരു ശ്മശാനം.
അവിടെയൊരു ജാതിമത രഹിത സമൂഹം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...
🌱🌱
സ്നേഹത്തോടെ.....
രാജൻ പെരുമ്പുള്ളി
.
No comments:
Post a Comment