വേനൽ മഴ
തുറന്നു കിടന്ന ജനലിലൂടെ
മന്ദമാരുതന്‍ ഒഴുകിയെത്തി
സുഖനിദ്രയെ ഭംഗപ്പെടുത്തി
അതിരാവിലെ ചാറ്റല്‍ മഴയും
കിളിക്കൂട്ടങ്ങളുടെ
കൊച്ചു കൂചനങ്ങളും.
മഴയെ,
സ്വപ്നം കാണുകയാണോ
എന്നു ശങ്കിച്ചത് വെറുതെ.
മഴ പെയ്യുകയാണ്
നല്ലൊരു വേനല്‍ മഴ!
മഴയെ സ്നേഹിക്കുന്ന മനസ്സ്
മഴയെ ഭയക്കുന്ന മനസ്സ്
മഴയോടൊപ്പം മയങ്ങുന്ന മനസ്സ്
മഴയിലങ്ങനെ ലയിച്ചുപോയി.
....
രാജൻ പെരുമ്പുള്ളി
No comments:
Post a Comment