Sunday, 22 March 2026

കൊടുങ്ങല്ലൂരിൽ

കൊടുങ്ങല്ലൂരിൽ കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നത് കാണാൻ ഞങ്ങളും പോയിരുന്നു. എന്റെ കൂടെയുള്ള രണ്ടു സുഹൃത്തുക്കളും വലിയ ഭക്തരാണ്.  അതുകൊണ്ട് ഈ കൊടും തിരക്കിനിടയിലും നടയിൽ തൊഴാൻ അവർക്ക് കഴിഞ്ഞു. ആ തിരക്കിൽ നിന്നു കൊടുത്താൽ മതി. നമ്മളും അതിന്റെ ഒഴുക്കിൽ എവിടെയെങ്കിലും എത്തിപ്പെടും. 

ഭക്തി ലഹരിയിൽ മുങ്ങിയ ആയിരങ്ങൾക്കിടയിൽ ഇതെല്ലാം കാണാനും ഫോട്ടോ എടുക്കാനും ധാരാളം ആളുകൾ വരുന്നുണ്ട്. 

ഹിസ്റ്റീരിയ ബാധിച്ചപോലെ ആണുങ്ങളും പെണ്ണുങ്ങളും പാട്ടുകൾ പാടി ഉറഞ്ഞു തുള്ളുന്നു. കൊടുവാള്കൊണ്ട് സ്വന്തം നെറ്റിത്തടം വെട്ടി ചോര വീഴ്ത്തുന്നു. മഞ്ഞളിൽ മുങ്ങി, ചോരയിൽ മുങ്ങി ആർത്തട്ടഹസിച്ചുകൊണ്ടുള്ള അമ്പലം ചുറ്റൽ. ചിലമ്പിന്റെയും അസുരവാദ്യങ്ങളുടെയും കാതടപ്പിക്കുന്ന ഒച്ചയിലും ബഹളത്തിലും മുങ്ങിയ നിമിഷങ്ങൾ..

എന്തിന് പറയുന്നു...
ആ ഉറഞ്ഞുതുള്ളുന്നവർക്കിടയിൽ അവരുടെ മതിമറന്ന അട്ടഹാസങ്ങൾക്കൊപ്പം ഞാനും തുള്ളി... ഓളിയിട്ടു... ഒപ്പം ചേർന്നു ഓടി...!
ഹിസ്റ്റീരിയ ബാധിച്ചവർക്കിടയിൽ വേറിട്ട് നിൽക്കാൻ എളുപ്പമല്ലല്ലോ...!
😊😊😊

ഇങ്ങനെ ഉറഞ്ഞുതുള്ളുന്നതിന്റെ മനശാസ്ത്രo എന്താണ്?
ഇതാണ് ചോദ്യം.

ഒരു ഫുട്‌ബോൾ ഗ്രൗണ്ടിൽ കളി കാണുമ്പോൾ പന്ത് ഗോൾ മുഖത്ത് എത്തുമ്പോൾ കാണികളും ആവശഭരിതരാകും... 
അവിടെ വെച്ച് പന്ത് ഗോളായി മാറുമ്പോൾ കാണികൾ 
'ഗോൾ' .... എന്നു ആർത്തു വിളിക്കും. വീട്ടിൽ ഇരുന്നു കളി ടി വി യിൽ കാണുന്നവർ പോലും ചാടി തുള്ളും. അതൊരു ഉന്മാദാവസ്ഥ തന്നെയാണ്.  

അത്തരമൊരു അവസ്ഥ കൊടുങ്ങല്ലൂർ ഭരണിയിലും സംഭവിക്കുന്നു. ഭക്തി ലഹരിയും കുറച്ചു സോമരസവും ആ ആർപ്പുവിളികളും എല്ലാം കൂടി ആകുമ്പോൾ ഭക്തർ പൊരിക്കും... 
😊😊

ഇതിൽ മറ്റ് മനശാസ്ത്രമൊന്നും വേറെ ഞാൻ കാണുന്നില്ല.

..
രാജൻ പെരുമ്പുള്ളി

No comments:

Post a Comment