കഥ
ദൈവത്തിനു എന്താ മെന്റലാണോ?
..
-കല്യാണീ ദൈവത്തിനു മെന്റലാണോ എന്ന് ഈ കല്യാണിയോടു ചോദിച്ചാ ഞാന്‍ എന്താ ചെയ്യാ?
ഞാന്‍ എന്താ പറയാ?....
കല്യാണി തന്നെ സ്വയം പറഞ്ഞു.
പിന്നെ കൃഷ്ണന്റെ അമ്പലത്തിനു മുന്നില്‍ നിന്നുകൊണ്ട് ഒരു പാട്ട് പാടാന്‍ തുടങ്ങി.
-നിന്നെ കാണാന്‍ വന്നു ഞാന്‍
നിയ്യേവിടെപോയി ഒളിച്ചെടോ?
നിയ്യേവിടെപ്പോയി ഒളിച്ചാലും
നിന്നെഞാന്‍ വെറുതെ വിടില്ലെടോ....!
പത്താം വയസ്സില്‍ തുടങ്ങിഞാന്‍
അമ്പത്തഞ്ചിലും കാത്തിരിക്കുന്നെടോ...!
ഹ ഹാ ഹാ ..
....
....
പിന്നെ ഒന്ന് നിര്‍ത്തി. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു.
-ദൈവത്തിനു എന്താ മെന്റലാ...?
ഈ ലോകം ഉണ്ടാക്കാനും
ഈ മനുഷ്യരെ ഇണ്ടാക്കാനും....
എനിക്കറിഞ്ഞൂടാണ്ട് ചോദിക്കാ...
എന്തിനാ എന്നെ സൃഷ്ടിച്ചത്?
എന്തിനാ ഈ ആളുകളെ സൃഷ്ടിച്ചത്?
എന്തിനാ ഈ ലോകം സൃഷ്ടിച്ചത്?
അമ്പലത്തില്‍ പോയി മടങ്ങുന്നവര്‍ കല്യാണിയെ നോക്കി ചിരിച്ചു.
കല്യാണി അവരെയും. കല്യാണിയുടെ ചോദ്യങ്ങൾ പ്രസക്തമാണെങ്കിലും ആരും അത് കാര്യമാക്കിയില്ല. വട്ടത്തിയ്ക്ക് വട്ടു കൂടിയ സമയമാണ് എന്നും പറഞ്ഞു അവർ നടന്നകന്നു.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment