സാറ ടീച്ചറുടെ
ജീവിതം എഴുത്ത് പ്രതിരോധം
ഈ വിഷയത്തിൽ രണ്ടു ദിവസം സാഹിത്യ അക്കാദമിയിൽ വലിയ ചർച്ചകളും ആഘോഷങ്ങളും നടക്കുകയുണ്ടായി. ടീച്ചറുടെ പല സമരങ്ങളോടും ആശയങ്ങളോടും യോജിപ്പും വിയോജിപ്പും ഉണ്ടെങ്കിലും ടീച്ചറോടുള്ള ആദരവിന് ഒരു ഭംഗവും സംഭവിക്കുന്നില്ല.
കുറച്ചുനാൾ മുമ്പ് വായിച്ചിട്ടുള്ള
- കറ - എന്ന നോവലിനെ കുറിച്ച് ഞാൻ എഴുതിയിരുന്ന ഒരു ആസ്വാദനം ടീച്ചർക്ക് സമർപ്പിച്ചുകൊണ്ടായിരുന്നു ഞാനെന്റെ സ്നേഹം പ്രകടിപ്പിച്ചത്.
*****
സാറടീച്ചറുടെ അതിഗംഭീരമായ നോവലാണ് *കറ* .
ബൈബിളിനെ ആസ്പദമാക്കി അനേകം ഗവേഷണങ്ങൾ നടത്തിയതിന് ശേഷം എഴുതിയ നോവൽ.
കസൻദ്സാക്കീസിന്റെ അസ്സീറിയിലെ ഫ്രാൻസിസ് വായിക്കുമ്പോൾ വായനക്കാരനെ അത് ആത്മീയതയിലേക്ക് നയിക്കുന്നു എങ്കിൽ സാറ ടീച്ചറുടെ കറ ദൈവീകതയുടെ ഭാവങ്ങളെ അതിന്റെ പൊള്ളത്തരങ്ങളെ നിരന്തരം തുറന്നു കാണിക്കുന്നു. അബ്രാമിന്റെയും ലോത്തിന്റെയും അവരുടെ വിശ്വാസങ്ങളുടെ കഥകളിലൂടെ നോവൽ മുന്നോട്ടു പോകുമ്പോൾ അവരുടെ ദുരനുഭവങ്ങൾ വിവരിക്കേണ്ടി വരുന്നു. ദൈവം അരുളിച്ചെയ്ത വഴികളിലൂടെ സഞ്ചരിക്കേണ്ടി വരുമ്പോൾ അവർക്ക് നേരിടേണ്ടി വരുന്നത് അനേകം പരീക്ഷണങ്ങളാണ്. പലപ്പോഴും ഇവർക്ക് തന്നെ ഇവർ വിശ്വസിക്കുന്ന ദൈവ ശാസനകളെ നിഷേധിക്കേണ്ടി വരുന്നു.
ഈ പുസ്തകം വായിക്കുമ്പോൾ ബൈബിൾ എങ്ങനെയാണ് ഒരു ആത്മീയ കൃതിയായത് ? എന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും. കാരണം ഭൗതിക ജീവിതത്തിന്റെ സ്നേഹപ്രകടനങ്ങളും സംഘർഷങ്ങളുമാണ് അതിൽ മുഴുവനും നിറഞ്ഞു നിൽക്കുന്നത്. സ്വന്തം പിതാവ് ലോത്തിനെ മയക്കി കിടത്തി മക്കൾ മിഹാലും ലേയയും രതിയിൽ ഏർപ്പെടുന്നതും അതിൽ കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും കൂടാതെ അവർക്ക് മറ്റു ചിലരിൽ നിന്നും മക്കൾ ജനിക്കുന്നതും ജീവിതം മുഴുവനും സംഘർഷഭരിതമാകാൻ കാരണമാണല്ലോ. അതുപോലെ അബ്രഹാമിന്റെ സുരക്ഷയ്ക്ക് വേണ്ടി ഭാര്യ സാറായിയെ സഹോദരിയാണെന്നു പറഞ്ഞു അന്യ രാജാവിന് കുറെ കാലത്തേക്ക് സമർപ്പിക്കുന്നതും അടിമസ്ത്രീയായ ഹാഗർ അബ്രഹാമിന്റെ സന്തതിയ്ക്ക് ജന്മം നൽകുന്നതുമെല്ലാം വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്നതും സ്വയം വിമർശിക്കപ്പെടുന്നതുമായ രംഗങ്ങളാണ്.
യുദ്ധങ്ങളും സ്വാർത്ഥതയും അതേസമയം പ്രാർത്ഥനയും സ്നേഹവുമെല്ലാം പറയുന്ന ബൈബിൾ കഥകളെ ആസ്പദമാക്കി എഴുതിയ കറ, എബ്രാമും ലോത്തും അവരുടെ മക്കളും പാരമ്പര്യങ്ങളും ചേർന്ന ജീവിതം അവർക്ക് ഒരു ഒഴുക്കാണ് എന്നു പറഞ്ഞുവെക്കുന്നു. ആടിനെ മേച്ചും പുതിയ കൃഷിയിടങ്ങൾ തേടിയും അവർ എപ്പോഴും അലയുന്നു. അവരുടെ ജീവിതം വിശകലനങ്ങളിലൂടെയും വിമർശനവിധേയമാക്കിയും ഈ നോവൽ ഒരു വിസ്മയം സൃഷ്ടിക്കുന്നു.
അഭിനന്ദനങ്ങൾ 🌱
രാജൻ പെരുമ്പുള്ളി
💐💐💐💐💐
(സമാപന സമ്മേളനത്തിലെ ടീച്ചറുടെ പ്രസംഗം ഈ വീഡിയോ കേൾക്കുമല്ലോ)
..
No comments:
Post a Comment