മനസ്സിന് തീ പിടിച്ച കാലം
എന്ന
എന്റെ പുസ്തകത്തിന് അവതാരിക എഴുതിയ
ഡോ. ഖദീജ മുംതാസ്
കഴിഞ്ഞ ദിവസം വീട്ടിൽ വന്നിരുന്നു. സാറടീച്ചറുടെ
ജീവിതം
എഴുത്ത്
പ്രതിരോധം
എന്ന പ്രോഗ്രാമിൽ പങ്കെടുക്കാൻ വന്നതായിരുന്നു ഡോക്ടർ.
അതിനിടെയാണ് ഞങ്ങളുടെ വീട് സന്ദർശിക്കുവാനും മക്കളോടൊപ്പം കുറച്ചു നേരം ചെലവഴിക്കുവാനും സമയം കണ്ടതിയത്. മക്കൾക്കും ഡോക്ടറുടെ വരവ് സന്തോഷവും ആശ്വാസവും പകരുന്നതായിരുന്നു.
ബിജി മരിച്ചതിന്റെ മൂന്നാം വാർഷികമാണ് ഏപ്രിൽ 11 ന് വരുന്നത്. തികച്ചും യാദൃശ്ചികമായി ആ ദിനങ്ങൾക്കടുത്തുള്ള ഡോക്ടറുടെ ഈ വരവ് ഏറെ സന്തോഷം പകരുന്നു.
കഴിഞ്ഞ വർഷം സാഹിത്യ അക്കാദമിയുടെ സാഹിത്യചക്രവാളം ഏപ്രിൽ ലക്കത്തിലാണ് "മനസ്സിന് തീ പിടിച്ച കാല" ത്തെ കുറിച്ച് സുഹൃത്ത് ജയൻ എഴുതിയ പ്രൗഢഗംഭീരമായ ഒരു ലേഖനം അച്ചടിച്ചു വന്നത്.
ഞാനെഴുതിയ ആ ഓർമ്മകളുടെ പുസ്തകത്തിനു 2024 ലെ സംസ്ഥാന യു എ ഖാദർ പുരസ്‌കാരം നേടാൻ കഴിഞ്ഞു എന്നതും ഈ അവസരത്തിൽ ഓർക്കുകയാണ്.
ആശുപത്രിയിൽ ഡോക്ടർ രോഗിയെ പരിശോധന നടത്തി മരുന്നുകൾ കുറിച്ചു കൊടുത്തു ഞങ്ങൾ പോകുന്നു. അതു കഴിഞ്ഞാൽ അവിടെ രോഗിയ്ക്ക് എന്തുസംഭവിക്കുന്നു എന്നു ഞങ്ങൾ അറിയുന്നില്ല. അത്തരം കാര്യങ്ങൾ അറിയാൻ ഈ പുസ്തകം സഹായിക്കുന്നു. അതാണ് ഒരു പ്രധാന കാര്യം എന്നാണ് ഡോ. ഖദീജ മുംതാസ് എഴുത്തുകാരിയെ മാറ്റി ഒരു ഡോക്ടർ ആയികൊണ്ടു എന്നോട് ചർച്ചകൾക്കിയിൽ പറഞ്ഞത്.
രാജൻ പെരുമ്പുള്ളി
🌱🌱🌱🌹
No comments:
Post a Comment