Friday, 31 May 2024

സ്വയം തോൽക്കുന്ന ജനത

സ്വയം തോൽക്കുന്ന ജനത

...

ആര് ആരെയാണ്
തോല്പിക്കുന്നത്?
നിങ്ങൾ,
നിങ്ങളെ സ്നേഹിക്കുന്നവരെയല്ലേ
തോല്പിക്കുന്നത്?

അവരെ തോൽപ്പിക്കാൻ
ആരെയാണ് കൂട്ടുപിടിക്കുന്നത്?
ഇല്ലാത്ത ദൈവങ്ങളെയും
അവയുടെ 
ആശയങ്ങളെയും.

നിങ്ങളങ്ങനെ
സ്വയം നശിക്കുമ്പോൾ
നിങ്ങൾക്ക് 
നഷ്ടമാകുന്നത്
നിങ്ങളുടെ സുഹൃത്തുക്കളും
ബന്ധുക്കളും.

ഒരു രാജ്യമാണ്,
ഒരു ലോകമാണ്
ഇങ്ങനെ 
സ്വയം നശിക്കുന്നത്.
ആ നാശം
ആസ്വദിച്ചു 
ആർമാദിക്കാൻ 
നിങ്ങളെ സ്നേഹിക്കുന്നു
എന്നു നടിക്കുന്നവരും
കൂടെയുണ്ടാകും.

ചിന്തിക്കാൻ
മുതിരുന്നില്ലെങ്കിൽ
നഷ്ടമാകുന്നത് 
നമുക്കും മക്കൾക്കും
വരും തലമുറക്കും!

..

No comments:

Post a Comment