മൊഴിമുറ്റം പ്രോഗ്രാം
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ - ഗംഭീരമായി ...എന്നെ പറയേണ്ടൂ.
....തൃശൂരില്‍ കുറച്ചു പേര്‍ മാത്രമായി വെറുതെ ഒരു മീറ്റിംഗ് കൂടാം എന്നാണു സുരേഷ് ജി ആദ്യമൊക്കെ പറഞ്ഞിരുന്നത് . പിന്നീട് അതിന്റെഗ ഭാവമൊക്കെ മാറി . ഒരു മാഗസിന്‍ വേണമെന്നായി.... വലിയൊരു പ്രോഗ്രാം വേണമെന്നായി.......!!
മാഗസിന്റെ കാര്യം പറയുമ്പോള്‍ എനിക്ക് ആദ്യമൊക്കെ അത്ര വിശ്വാസം പോരായിരുന്നു. കാര്യം നടക്കുമോ? എന്നൊരു സംശയം! ഫെബ്രുവരിയില്‍ പറഞ്ഞെങ്കിലും ഞാന്‍ അത്ര കാര്യമാക്കിയില്ല. മാര്‍ച്ചി ല്‍ ഞാനും സുരേഷ് ജി യും എറണാകുളത്തു വെച്ചു കണ്ടുമുട്ടിയപ്പോള്‍ ഈ കാര്യങ്ങള്‍ ഒരിക്കല്‍ കൂടി സംസാരിച്ചു. അങ്ങനെയാണ് ഞാന്‍ ആദ്യമായി രവിചന്ദ്രന്‍ സി യോടും, സജീവന്‍ അന്തിക്കാടിനോടും, മണിലാലിനോടും, ഐ ഷണ്മുഖദാസിനോടും മൊഴിമുറ്റത്തെ കുറിച്ചും മാഗസിനെ കുറിച്ചുമെല്ലാം സംസാരിക്കുന്നത്.
പിന്നീട് ഡേറ്റ് അടുത്തുവന്നപ്പോള്‍ വീണ്ടും ഓര്‍മ്മ പ്പെടുത്തുകയും ലേഖനങ്ങള്‍ അവര്‍ അയച്ചു തരികയും ചെയ്തു. ഈ മാഗസിനെ കുറിച്ചും മൊഴിമുറ്റം പ്രോഗ്രാമിനെ കുറിച്ചും അവരോടെല്ലാം പറയുകയും ക്ഷണിക്കുകയും ചെയ്തിരുന്നു. അതില്‍ മണിലാലിനു മാത്രമേ വരാന്‍ കഴിഞ്ഞുള്ളു. പ്രോഗ്രാം കഴിഞ്ഞപ്പോഴും അവരെയെല്ലാം നമ്മുടെ മാഗസിനെ കുറിച്ചും പ്രോഗ്രാം നല്ല രീതിയില്‍ സംഘടിപ്പിച്ച വിവരവും അറിയിച്ചിട്ടുണ്ട്. അതെല്ലാം അവര്‍ക്കും വലിയ സന്തോഷമായി. ഇനി കാണുമ്പോള്‍ മാഗസിന്‍ കൈമാറാം എന്നും ഏറ്റിട്ടുണ്ട്.
ഇവിടെ സാഹിത്യ അക്കാദമിയില്‍ നമ്മുടെ എല്ലാവരെയും കാണാനും അതില്‍ കുറെ പേരെ പരിചയപ്പെടാനും ചിലരെ പരിചയം പുതുക്കാനും സാധിച്ചു. തെരക്കു പിടിച്ചുള്ള പ്രവര്‍ത്തനം കാരണമായിരിക്കാം മാഗസിനില്‍ ചില അക്ഷര തെറ്റുകളും കടന്നു കൂടിയിട്ടുണ്ട്. എങ്കിലും മുഖ ചിത്രവും മറ്റു ലേഖനങ്ങളും കഥകളും കവിതകളും അഭിമുഖവും യാത്രാവിവരണവും എല്ലാം നന്നായിട്ടുണ്ട്. എല്ലാം വായിച്ചു കഴിഞ്ഞിട്ടില്ല ............എന്നുകൂടി പറയട്ടെ.
പുസ്തക വില്‍പ്പനയില്‍ എന്‍റെ പുസ്തകവും വെച്ചിരുന്നു.
-ചോര വീഴുന്ന മണ്ണ് ......പുസ്തകത്തിന്‍റെ പേര് കേട്ടപ്പോഴേ അലര്ജിി!
പ്രത്യേകിച്ച് തസ്ലീമ നസ്രിന്‍റെ ഗ്രന്ഥങ്ങളെ കുറിച്ചുള്ള വിലയിരുത്തല്‍ ആകുമ്പോള്‍ ഒന്നും പറയുകയും വേണ്ട .
-ഞാനൊരു തസ്ലീമ വിരോധിയാണ് കേട്ടോ!........ ഞാനവരുടെ ലജ്ജ വായിച്ചിട്ടുണ്ട്......അവരുടെ പ്രസംഗം കേട്ടിട്ടുണ്ട്.......എനിക്കവരെ ഇഷ്ടമല്ല!....എന്നും പറഞ്ഞു കൊണ്ടാണ് നമ്മുടെ ഒരു സുഹൃത്ത് ആ പുസ്തകം വാങ്ങിയത് .
-താങ്കളെ വിമര്‍ശിക്കണമെങ്കില്‍ ആ പുസ്തകം വാങ്ങണമല്ലോ.....
-തീര്‍ച്ചയായും!
അങ്ങനെ അദ്ദേഹം വന്നു അതിശക്തമായി കെട്ടിപ്പിടിച്ചു.....നമ്പര്‍ കൈമാറി ....ഫോട്ടോ എടുത്തു .....അങ്ങനെയാണ് ഞങ്ങള്‍ അന്ന് പിരിഞ്ഞത്. ഏതായാലും സന്തോഷം.
ഇങ്ങനെ ഒരു വലിയ ദൗത്യം ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്ത മൊഴിമുറ്റം ടീമിനു അഭിനന്ദനങ്ങള്‍. അറിയിച്ചുകൊണ്ട് നിര്‍ത്തുന്നു.
.....
No comments:
Post a Comment