Sunday, 24 March 2024

ഒരു നിഷ്പക്ഷന്റെ ത്വത്തികചിന്തകൾ

നിഷ്പക്ഷന്റെ ത്വാത്തികചിന്തകൾ
..

കുറെ കാലങ്ങൾക്കു ശേഷമാണ് ഒരു സുഹൃത്തിനെ വഴിയിൽ വെച്ച് കാണുന്നത്.

-ഹായ് എന്തൊക്കെയുണ്ട് വിശേഷങ്ങൾ?
പുള്ളി ചോദിച്ചു.

-നല്ലത് തന്നെ

-വീട്ടിൽ എല്ലാവർക്കും സുഖം തന്നെയല്ലേ?

-അതേ...
എന്തൊക്കെയാണ് നിങ്ങളുടെ വിശേഷങ്ങൾ?

-ഓ... ഞങ്ങൾക്ക് സുഖം തന്നെ. മോൻ നല്ലൊരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ അത് രാജി വെച്ചു. സ്വന്തം ബിസിനസ് തുടങ്ങാൻ പോകുന്നു.

പിന്നെ, എങ്ങനെ പോകുന്നു ഇവിടുത്തെ രാഷ്ട്രീയം? ഇത്തവണ ആര് ജയിക്കും?

-ഇത്തവണ ഇടതുപക്ഷം വിജയിക്കും. സുനിൽ കുമാർ ഉറപ്പ് തന്നെ!

അത് കേട്ടപ്പോൾ സുഹൃത്തിന് ചെറിയൊരു അസ്കിത! പുള്ളി അത് പ്രകടിപ്പിക്കാതെ എന്നോട് പറഞ്ഞു.

-ഞാൻ നിഷ്പക്ഷനാണ്. 

-സന്തോഷം!

-എന്നാൽ ഇത്തവണ ഞാൻ സുരേഷ് ഗോപിയെ പിന്തുണക്കുന്നു. ഇത്തവണ എന്റെ വോട്ട് അയാൾക്കാണ്

-ഇതാണ് നിങ്ങളുടെ നിഷ്പക്ഷത! ആയിക്കോട്ടെ....
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

-അല്ല രാജൻ, ഇത്തവണ ആലോചിച്ചു വേണം തീരുമാനിക്കാൻ. നമുക്കിവിടെ ആരൊക്കെയുണ്ട് സ്ഥാനാർഥികൾ?

-മുരളി, ഗോപി, സുനിൽ

-ഇവരിൽ നിങ്ങൾ ആർക്ക് വോട്ട് ചെയ്യും?

-അത് പിന്നെ ചോദിക്കേണ്ട കാര്യമുണ്ടോ? ഇടതിന് വോട്ട് ചെയ്യും. സുനിലിന്!

-സുനില് ജയിച്ചാൽ ആരാകും?

-എം പി യാകും

-എന്നാൽ സുരേഷ് ഗോപി ജയിച്ചാൽ അങ്ങനെയല്ല!

-അങ്ങനെയല്ലേ?! എം പി അല്ലാതെ പിന്നെ എന്താകും?

-പുള്ളി മന്ത്രിയാകും! നിങ്ങൾക്ക് മന്ത്രിയെ വേണോ? അതോ വെറും എം പി യെ വേണോ?

-ഞങ്ങൾക്ക് എം പി യെ മതി. മന്ത്രി യെ വേണ്ടാ!
ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

എന്റെ ചിരി സുഹൃത്തിന് ഇഷ്ടമായില്ല എന്നു തോന്നി. എങ്കിലും അയാൾ പറഞ്ഞു.

-തൃശൂരിന് ഒരു മന്ത്രിയെ കിട്ടിയാൽ ഇവിടെ ഒരുപാട് കാര്യങ്ങൾ ചെയ്യും. അതുകൊണ്ട് ഇത്തവണ പാർട്ടിയൊന്നും നോക്കാതെ സുരേഷ് ഗോപി യ്‌ക്ക് ചെയ്യണം. അയാൾ നല്ലൊരു മനുഷ്യനാണ്.

-സുനിൽ കുമാർ നല്ലൊരു ആളാണ്. മന്ത്രി ആയിരുന്നപ്പോൾ പോലും യാതൊരു തലക്കനവും ഇല്ലാതെ എവിടെയും കാണാമായിരുന്നു.

-അത് ശരിയാണ്. എന്നാലും ഒരു എം പി യ്‌ക്ക് ചെയ്യാൻ കഴിയുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ഒരു ക്യാബിനറ്റ് മന്ത്രിക്ക് ചെയ്യാൻ പറ്റും. അതുകൊണ്ടാണ് ഞാൻ പറയുന്നത് സുരേഷ് ഗോപിക്ക് വോട്ടു ചെയ്യാൻ...

-ഓ... അത് നിങ്ങൾ ചെയ്തോളൂ.... ഞാനേതായാലും സുനിലിന് തന്നെ ഹ...ഹ...

-അത് എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
നമ്മുടെ തൃശൂരിന് പ്രത്യേക പരിഗണന വേണ്ടേ?

-നമ്മുടെ മുന്നിലുള്ള ഇന്നത്തെ പ്രധാന പ്രശ്നം എന്താണ് എന്ന് അറിയാമോ?
ഞാൻ ചോദിച്ചു.

-പറയൂ... എന്താണ് പ്രശ്നം?

-ഇന്ത്യയിൽ ജനാധിപത്യം വേണോ വേണ്ടയോ എന്നതാണ്. ഇന്ത്യൻ പാർലിമെന്റിൽ പ്രതിപക്ഷം ശക്തമാകണം. എങ്കിലേ ജനാധിപത്യ രാജ്യമായി ഇന്ത്യ നില നിൽക്കുകയുള്ളൂ.. അതാണ് ഏറ്റവും പ്രധാനമായി ഞാൻ കാണുന്നത്. ഇനി അടുത്ത ഭരണം പ്രതിപക്ഷത്തിന് കിട്ടികൂടെന്നില്ലല്ലോ. ഒരിക്കൽ ഏറ്റവും ശക്തയായ ഇന്ദിരാഗാന്ധി പോലും തോറ്റിരിക്കുന്നു. കെജരിവാളിനെ മുന്നിൽ നിർത്തി ഇന്ത്യൻ പ്രതിപക്ഷം മുന്നേറണം എന്നാണ് എന്റെ അഭിപ്രായം. കെജരിവാളിനെ പ്രധാനമന്ത്രി ആക്കണം.

ഞാൻ പ്രലോപനങ്ങൾക്ക് വഴിപ്പെടില്ല എന്നു മനസ്സിലായപ്പോൾ സുഹൃത്ത് പറഞ്ഞു ഇനി പിന്നെ കാണാം. ഞാൻ വിളിക്കാം. എന്നെല്ലാം പറഞ്ഞുകൊണ്ട് യാത്ര പറഞ്ഞു.

😄

രാജൻ പെരുമ്പുള്ളി

..

No comments:

Post a Comment