ഒരു ദളിത് ഡോക്ടറുടെ
ആത്മകഥ
അശോക് ഭോയർ
.
ഒരു ദളിതൻ പഠിച്ചു റാങ്കോടെ പാസായി ഡോക്ടർ ആയിട്ടും, ആശുപത്രിയിലും പൊതുവേദികളിലും മറ്റു ഉയർന്ന ജാതി എന്നു സ്വയം വിശ്വസിക്കുന്നവർ ഡോക്ടറെ നിരന്തരം ഒറ്റപ്പെടുത്തുന്നു.
നിങ്ങൾ, സംവരണത്തിന്റെ അടിസ്ഥാനത്തിൽ പഠിക്കാൻ അവസരം കിട്ടുകയും വേഗത്തിൽ ജോലി തരപ്പെടുത്തുകയും ചെയ്ത ആളല്ലേ? എന്ന് ഇകഴ്ത്തുകയും ചെയ്യുന്നു.
ഇത്തരം മാനസിക സംഘർഷങ്ങളിൽ സ്വസ്ഥതയോടെ ഒരു രോഗിയുടെ ഹൃദയം തുറന്നുള്ള ഓപ്പറേഷൻ ചെയ്യാൻ കഴിയുമോ? എന്നിട്ടും ഹൃദ്രോഗവിതക്തനായ ഇദ്ദേഹം ഒരുപാട് രോഗികൾക്ക് ചികിത്സ നൽകുകയും ഓപ്പറേഷൻ നടത്തി അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നു.
അത്തരം ഒരുപാട് സംഭവങ്ങളുടെ രേഖപെടുത്തലാണ് ഈ പുസ്തകം.
പേജ് 328
എന്റെ കുട്ടിക്കാലത്ത് എന്റെ ഗ്രാമത്തിൽ രാമനവമിയും ഹനുമാൻ ജയന്തിയും ആരും ആഘോഷിച്ചിരുന്നില്ല. എന്തായാലും കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അത് രണ്ടുമിവിടെ ആഘോഷപൂർവം കൊണ്ടാടപ്പെടുന്നു. ഹിന്ദുക്കൾ കൂടുതൽ മതവിശ്വാസികളായിട്ടുണ്ടോ?
ബാബറി മസ്ജിത് തകർക്കലും ക്രിസ്ത്യൻ പള്ളിക്കൂടങ്ങൾക്കു നേരെയുള്ള ആക്രമണവും സൂചിപ്പിക്കുന്നത് ഹിന്ദുക്കളുടെ 'മതപരതയെ' ആണെങ്കിൽ, എന്റെ ഗ്രാമത്തിന്റെയും എന്റെ രാജ്യത്തിന്റെയും ഭാവി ഇരുളടഞ്ഞതായിരിക്കുമെന്നു തോന്നുന്നു.
വർധിച്ചുവരുന്ന സുരക്ഷയില്ലായ്മകൊണ്ട്, സ്വർഗത്തിലെ ദൈവിക ശക്തികളെ പ്രീതിപ്പെടുത്താൻ ജനങ്ങൾ അന്ധവിശ്വാസങ്ങളിലേക്കും, അനാചാരങ്ങളിലേക്കും തിരിയുകയാണ്. അതിനായി മനുഷ്യക്കുരുതിപോലും നടത്തുകയും ചെയ്യുന്നു......
ഇങ്ങനെ പോകുന്നു പുസ്തകത്തിലെ വിവരണങ്ങൾ. ഇന്ത്യയുടെ ഭാവി ഇരുളിലേക്ക് എന്ന് അദ്ദേഹം അന്നേ വിലയിരുത്തുന്നു.
2007 ൽ ഇറങ്ങിയ ഈ പുസ്തകത്തിന്റെ പ്രസക്തി വർദ്ധിച്ചു വരുന്നത് നാമിപ്പോൾ കാണുന്നു. അശോക് ഭോയർ എന്ന എഴുത്തുകാരനെയും ഡോക്ടർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പരിശ്രമങ്ങളേയും -ഒരു ദളിത് ഡോക്ടറുടെ ആത്മകഥ- വായിക്കുമ്പോൾ തിരിച്ചറിയാൻ കഴിയും.
അഭിനന്ദനങ്ങൾ 💐💐
..
രാജൻ പെരുമ്പുള്ളി
No comments:
Post a Comment