കടല്‍ മാത്രം
ചില ബന്ധങ്ങള്‍
മലവെള്ളം പോലെ പൊങ്ങി വരും
എല്ലാം തകര്‍ത്തെറിഞ്ഞു തരിപ്പണമാക്കും...
കുറെ കഴിഞ്ഞു നോക്കുമ്പോള്‍
ശാന്തമായൊഴുകുന്ന നദി,
ഒന്നുമറിയാത്തതുപോലെ
ഒച്ചയനക്കങ്ങളില്ലാതെ!
തലയില്‍ കൈയ് വച്ചു
പുഴയെ നോക്കി
കണ്ണുകള്‍ നിറഞ്ഞ്
പുഞ്ചിരി തൂകും
-നീയാരാ?
മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ!
നിന്‍റെ ലാസ്യ താളലയങ്ങളും
രൗദ്രഭാവങ്ങളും എവിടെ?
ഒന്നും കാണാന്‍ കഴിയുന്നില്ലല്ലോ?
നീ ഒഴുകിയടുക്കുന്നത് കടലിലേക്കാണ്
ഇരമ്പുന്ന തിരമാലകള്‍ നിന്നെ വിഴുങ്ങും
തെളിനീരും പരിശുദ്ധിയും നഷ്ടമായ് നീ
കടലിന്‍റെ ഉപ്പില്‍ അലിഞ്ഞുചേരും.
പിന്നെ എല്ലാം കടലാണ്
കടല്‍ മാത്രം.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment