രംഗചേതനയുടെ നാടകോത്സവം
തൃശൂർ റീജ്യണൽ തിയറ്ററിൽ ബ്ലാക്ക് ബോക്സിൽ ഇന്നലെ നാടകം കണ്ടു.
ഇനി ഇന്നും നാളെയും മറ്റന്നാളുമൊക്കെ വൈകീട്ട് 6.30 നാടകം ഉണ്ട്.
വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ അത്ഭുത പ്രവർത്തനമായിരുന്നു ഇന്നലത്തെ നാടകം.
77 വയസ്സുള്ള ധനികയായ ഭർത്താവോ മക്കളോ ഇല്ലാത്ത അമ്മൂമ്മ മരിക്കുന്നു. വമ്പിച്ച സ്വത്തുക്കൾ ബന്ധുക്കൾക്ക് എഴുതി വെച്ചിരുന്നു. 33 വർഷം ഒപ്പം വേലക്കാരിയായി വീട്ടിൽ ഉണ്ടായിരുന്ന വിർജീനിയയ്ക്കും 3300 ഫ്രാങ്കു എഴുതി വെക്കുന്നുണ്ട്.
ആ സമയത്താണ് പുണ്യവാളൻ വരുന്നത്. മരിച്ചുപോയ അമ്മൂമ്മയെ ഉയർത്തെഴുന്നേല്പിക്കാം എന്നു പറയുമ്പോൾ ആരും വിശ്വസിക്കുന്നില്ല. അവർ ഇയാളെ ഭ്രാന്തനായി കാണുന്നു.
മരിച്ച ആൾ അഥവാ എഴുന്നേറ്റാൽ തങ്ങൾക്കു ലഭിച്ച സ്വത്തെല്ലാം തിരികെ കൊടുക്കേണ്ടി വരുമോ എന്നും ഭയക്കുന്നു.
അവസാനം ഒരുപാട് തർക്കങ്ങളും ചർച്ചകൾക്കും ശേഷം അന്തോണീസ് പുണ്യവാളനെ, മരിച്ച ആളെ കാണാൻ അനുവദിക്കുകയും പുണ്യവാളൻ എഴുന്നേല്പിക്കുകയും ചെയ്യുന്നു. മരിച്ച ആൾ എഴുന്നേൽക്കുമ്പോൾ അവിടെയുള്ള ഓരോരുത്തരെയും മനസ്സിലാവുകയും സംസാരിക്കുകയും ചെയ്യുന്നു. എന്നാൽ കാലിൽ ചെരിപ്പില്ലാതെ വൃത്തിയായി വേഷം ധരിക്കാതെ അന്തോണീസിനെ കണ്ടപ്പോൾ ഇയാൾ ആരാണെന്നും ഇയാളെ വേഗം പുറത്താക്കുവാനും അമ്മൂമ്മ ആവശ്യപ്പെടുന്നു
അവസാനം ഇയാളെ പുറത്താക്കുവാൻ പോലീസ് വരികയും അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയും ചെയ്യുന്നു. അതിൽ ആകെ വിഷമിക്കുന്നത് വേലക്കാരി വിർജീനിയ മാത്രം. അവരും ആ പുണ്യവാളന്റെ ഒപ്പം ആ പടിയിറങ്ങി പോകുമ്പോൾ ജീവൻ ഉണ്ടായിരുന്ന അമ്മൂമ്മ വീണ്ടും മരിക്കുന്നു.
ഒരു മണിക്കൂർ മാത്രമുള്ള ഈ നാടകം അവതരണം കൊണ്ടും പ്രമേയം കൊണ്ടും നന്നായി. മനുഷ്യന് എത്ര വയസായാലും ജീവിക്കാനുള്ള ആർത്തി നിലയ്ക്കുന്നില്ല. അതുപോലെ സ്വത്തിനോടും.
😊😊
....
No comments:
Post a Comment