നേർവഴികൾ
..
ദൈവവിശ്വാസം എന്നത്
പലർക്കും
ഒരു അലങ്കാരവും
അഹങ്കാരവുമാണ്.
പള്ളിയിലെ
അച്ചൻമാരെയും
ബിഷപ്പുമാരെയും നോക്കൂ...
അവർ ധരിക്കുന്ന വസ്ത്രത്തിലും
തൊപ്പിയിലും
കുരിശുമാലയിലും
നോട്ടത്തിലും ഭാവത്തിലും
താനാണ് ദൈവത്തിന്റെ
അപ്പോസ്തലനെന്നു കാണാം.
ഒരു പൂജാരിയെ നോക്കൂ
വിഗ്രഹപൂജ കഴിഞ്ഞു പുറത്തു വന്നു പ്രസാദം എറിഞ്ഞു നൽകുമ്പോൾ
മറ്റുള്ളവരോടുള്ള പുച്ഛം
ഉള്ളിൽ തെളിയുന്നത് കാണാം.
എങ്കിലും അയാൾ അയാളുടെ എളിമ പ്രദർശിപ്പിക്കും.
വലിയ മുല്ലമാരും
മൗലവിമാരെയും നോക്കൂ,
നെറ്റിയിലെ തഴമ്പു കാണിച്ചായിരിക്കും
പാവങ്ങളെ വിറപ്പിക്കുക!
ഇത്തരം ജാടകൾ
ഒന്നുമില്ലാതെ
ഒരാൾ വരുന്നുവെങ്കിൽ
അയാളെ
ഒരു മനുഷ്യനായി കാണാം.
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment