ചില കാഴ്ച്ചകൾ
...
മരിച്ചു കഴിഞ്ഞാൽ
സ്വർഗ്ഗത്തിൽ എല്ലാ ജാതിമതക്കാർമുണ്ട് മുറികൾ!
ഹിന്ദുക്കൾക്കുള്ള മുറികളിൽ
അവർ ഗാന്ധിയെ
വീണ്ടും വീണ്ടും
വെടിവെച്ചു കൊന്നു
ക്രിസ്ത്യാനികളുടെ
മുറികളിൽ
അവർ ക്രിസ്തുവിനെ
വീണ്ടും വീണ്ടും കുരിശിലേറ്റി
മുസ്ലീമിനുള്ള മുറികളിൽ
മലാലമാർക്കെതിരെ
അവർ വീണ്ടും വീണ്ടും
പടവെട്ടി!
മതമില്ലാത്തവർക്ക്
മുറികൾ ഉണ്ടായിരുന്നില്ല.
അവർ എല്ലാ മുറികളിലും
കയറിയിറങ്ങി.
എല്ലായിടത്തും
സമാധാനം ഉണ്ടാക്കാൻ ശ്രമിച്ചു.
മതക്കാരുണ്ടോ
അവരെ വെറുതെ വിടുന്നു?
എല്ലാവരും അവരെ ആട്ടിയകറ്റി.
അവരോ?
സ്വാതന്ത്രരായി
പ്രപഞ്ചം മുഴുവൻ
ചുറ്റിയടിക്കുന്നു!
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment