Wednesday, 27 September 2023

ബർസ - ഡോ. ഖദീജ മുംതാസ്

ബര്‍സ

കുറച്ചു നാള്‍ മുന്‍പ് സിനിമാ സംവിധായകന്‍ മണിലാല്‍ ഫോണിലൂടെ വിളിച്ചു..... സാഹിത്യഅക്കാദമിയില്‍ ഒരു പുസ്തകപ്രകാശനം ഉണ്ടെന്നും വരണമെന്നും പറഞ്ഞു. വൈകീട്ട് ആറുമണിയോടെ ഞാനവിടെ എത്തുകയും ചെയ്തു.

അവിടെ എത്തിയപ്പോള്‍ പ്രസങ്ങിക്കുന്നത് കെ ഇ എന്‍. പിന്നെ വേദിയില്‍ മാണിലാലുണ്ട്, ഖദീജ മുംദാസുണ്ട്, പുസ്തക രചയിതാവ് മണികണ്oനുണ്ട്..... അങ്ങനെ പരിചയമുള്ളവരും ഇല്ലാത്തവരുമായി വേദിയിലും സദസ്സിലും.

പ്രോഗ്രാം കഴിയുന്നതിനിടയില്‍ മണിലാല്‍ വന്നു എന്നോട് പറഞ്ഞു .... പോകാന്‍ വരട്ടെ, പൂരം ഹോട്ടലില്‍ ഒരു ഡിന്നര്‍കൂടിയുണ്ട് അതു കഴിഞ്ഞു പോകാം.
.....ഓഹോ... അങ്ങനെയാണോ..... ഇത് കൊള്ളാമല്ലോ പരിപാടി.

അങ്ങനെ പ്രസംഗവും നന്ദിയുമെല്ലാം കഴിഞ്ഞ് രാത്രി ഒമ്പത് മണിയോടെ ഹോട്ടലില്‍ എത്തി. അവിടെ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് കെ ഇ എനുമായും ഖദീജ മുംദാസുമായും രണ്ടു വാക്ക് സംസാരിക്കാന്‍ ഇടം കിട്ടിയത്.

ഞാന്‍ ഖദീജ മുംദാസിനോട് പറഞ്ഞു .... മേഡത്തിന്‍റെ ആത്മതീര്‍ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന്... ഞാന്‍ വായിച്ചിട്ടുണ്ട്. അതെനിക്ക് വളരെ 
ഇഷ്ടപ്പെട്ടു....മറ്റൊന്നും വായിച്ചിട്ടില്ല....ബാര്‍സ വായിക്കണമെന്നുണ്ട്.....

അത് കേട്ടപ്പോള്‍ മേഡത്തിനു വളരെ സന്തോഷം. ഭക്ഷണം നിന്നുകൊണ്ടാണ് കഴിക്കുന്നത്. അവര്‍ എന്നോട് ചോദിച്ചു .......വേറെ എന്തെങ്കിലും എഴുത്തോ കലയോ ഉണ്ടോ ?.....

എന്‍റെ ഒരു പുസ്തകം ....ചോര വീഴുന്ന മണ്ണ് ....രവിചന്ദ്രന്‍മാഷാണ് ഇയ്യിടെ സാഹിത്യഅക്കാദമിയില്‍ പ്രകാശനം ചെയ്തത്. തസ്ലീമയുടെ ലജ്ജ-വീണ്ടും ലെജ്ജിക്കുന്നു ....ഈ പുസ്തകങ്ങളെ ബെയ്സ്ചെയ്തു ഞാന്‍ എഴുതിയതാണ്.

അതറിഞ്ഞപ്പോള്‍ ഒരു പ്രത്യേക സന്തോഷം ആ മുഖത്ത് വിരിയുന്നതും ഞാന്‍ കണ്ടു. ഇനി കാണുമ്പോള്‍ പുസ്തകം കൈ മാറാം എന്നും പറഞ്ഞാണ് ഞങ്ങള്‍ അന്ന് പിരിഞ്ഞത്.
അതിനു ശേഷമാണ് ഞാന്‍ ബര്‍സ വായിക്കുന്നത്.
.....

ബര്‍സ എന്നാല്‍ മുഖം തുറന്നിട്ടവള്‍ .... എന്നര്‍ത്ഥം.

ഫാത്തിമാ മെര്‍നിസ്സിയുടെ –വിമന്‍ ആന്‍ഡ്‌ ഇസ്ലാം – എന്ന കൃതിയില്‍ ഈ പദം കടന്നു വരുന്നുണ്ട്. പുരുഷ ദൃഷ്ടിയില്‍നിന്നു ഒഴിഞ്ഞു മാറാനുള്ള ആവരണം അഥവാ ഹിജാബ് എക്കാലത്തും ഇസ്ലാമില്‍ തര്‍ക്കവിഷയമാണ്.

ഈ നോവലിലും ഈ തര്‍ക്കവിഷയം കടന്നുവരുന്നുണ്ട്. എന്നാല്‍ ഇതിലെ കഥാപാത്രമായ സബിത എന്ന ഡോക്ടര്‍ വളരെ സൗമ്യമായാണ് ഇതിനെയെല്ലാം നേരിടുന്നത്.

ഡോക്ടര്‍മാരായ റഷീദും സബിതയും പ്രേമിച്ചു വിവാഹിതരാവുകയും ജോലിയുടെ ഭാഗമായി സൗദിയിലേക്ക് കുടിയേറുകയും ചെയ്യുന്നു. ഹിന്ദുവായ സബിത മുസ്ലീം മതം സ്വീകരിക്കുകയും മുസ്ലീമിനെ പഠിക്കുകയും ചെയ്യുന്നു. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ നാട്ടില്‍ നല്ലൊരു വീടുവെച്ചു നാട്ടിലേക്ക് മടങ്ങിയെത്തുന്നു.

പേജ് 74

ഖുറാന്‍ ഒരു ദൈവസൃഷ്ടിയല്ല, കേവലം മനുഷ്യസൃഷ്ടിയായ ഗ്രന്ഥമാണെന്നാണോ താങ്കളുദ്ദേശിച്ചത്? ജിബ്.രീല്‍ വെറും മായയായിരുന്നെങ്കില്‍...?
....

രക്ഷകന്‍റെ മതം എന്നവകാശപ്പെടുന്നത് ഇസ്ലാം മാത്രമല്ലെന്ന് നിനക്കറിഞ്ഞുകൂടെ? ഓരോരോ ചരിത്രകാലഘട്ടങ്ങളില്‍ മനുഷ്യനെ ജീര്‍ണ്ണതകളില്‍നിന്നു മാനസികോന്നതിയിലേക്കുയര്‍ത്തുന്ന രക്ഷകനായിത്തന്നെയാണ് എല്ലാ മതങ്ങളുടെയും ഉദയം. സാംസ്കാരികമായ ആ നിയോഗം നിറവേറ്റിക്കഴിഞ്ഞാല്‍ മതങ്ങള്‍ മാനവസംസ്കൃതിയുടെ ഭാഗമാകണം.
ആ മഹാസാഗരത്തിലലിഞ്ഞു ചേരണം..... പൂന്തേന്‍ വെള്ളത്തിലെന്നപോലെ.....
….

-രക്ഷകന്‍റെ മതം എന്നറിയപ്പെടുന്നത ഇസ്ലാം മതം മാത്രമല്ലെന്ന് നിനക്കറിഞ്ഞുകൂടെ?
....
റോമന്‍ സാമ്രാജ്യത്തോടും പേര്‍ഷ്യന്‍ സാമ്രാജ്യത്തോടും യുദ്ധത്തില്‍ ജയിച്ചല്ലേ സിറിയ , ഈജിപ്റ്റ്‌ , ഇറാന്‍ , ഇറാഖ് രാജ്യങ്ങളിലേക്ക് ഇസ്ലാം മതം പ്രച്ചരിക്കപ്പെട്ടത്.
ഖിലാഫത്ത് – ജനമുന്നേറ്റം കറകളഞ്ഞ ഒരു ജനാധിപത്യം നടപ്പാക്കാന്‍ ശ്രമിച്ചെങ്കിലും ആദ്യകാലങ്ങള്‍ക്ക് ശേഷം ഖലീഫമാര്‍ അധികാരം തങ്ങളുടെതാക്കി മാറ്റി എന്നു പറയാം.

കൂടാതെ സൌദിഅറേബ്യസ്ത്രീകള്‍ വീടിനകത്ത് ഇന്ത്യന്‍ മുസ്ലീം വനിതകളെക്കാള്‍ ശക്തരാണെന്നും നോവല്‍ പറഞ്ഞു തരുന്നു.

ബഹുഭാര്യാത്വത്തില്‍ ചില സ്ത്രീകളെങ്കിലും ആശ്വസിക്കുകയും ചെയ്യുന്നു. വയസ്സന്നായ ഭര്‍ത്താവിന്‍റെ കാര്യങ്ങള്‍ ലൈംഗീകകാര്യങ്ങള്‍ നോക്കാന്‍ ഒരു പക്ഷേ അമ്പത് അമ്പത്തിയഞ്ചുകാരിക്ക് കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുമ്പോള്‍ കെളവന്‍ ഒരു ചെരുപ്പക്കാരിയെ വീണ്ടും കെട്ടുന്നു. ചിലപ്പോള്‍ സ്ത്രീയുടെയും രണ്ടാം കെ ട്ടോ മൂന്നാം കെട്ടോ ആയിരിക്കാം ... അല്ലെങ്കില്‍ ആദ്യത്തേതും ആയേക്കാം .... സെക്കന്‍ഡ്ക്കാര്‍ക്ക് പെന്‍ പണം കുറച്ചു കൊടുത്താല്‍ മതി എന്ന് മാത്രം.

പേജ് 82
ഭര്‍ത്താവും ഭാര്യയുമായി വഴക്കും ബഹളവുമൊക്കെ ധാരാളമായിരിക്കും. പക്ഷേ, അറബിപ്പെണ്ണിന്‍റെ ശ രീരത്തിലെങ്ങാന്‍ കൈവെച്ചാല്‍ ഉടനെ പോലീസ് കേസാക്കിക്കളയും. സൗദിയില്‍ ഇന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് അവര്‍ക്കറിയാം. എന്നുവെച്ചു സൗദി പുരുഷന്‍ ഭാര്യയെ അടിക്കാതിരിക്കുകയൊന്നുമില്ല. അനുസരണക്കേട്‌ കാണിച്ചാല്‍ അറ്റ കൈയ്ക്ക് ഭാര്യയെ തല്ലാമെന്നു ഖുര്‍ആന്‍ പോലും പറയുന്നില്ലേ!

പേജ് 106)
സുന്ദരിയും ധീരയുമായിരുന്നു ഉമ്മുസല്‍മ. യൗവനത്തിന്‍റെ നിറകാലത്ത് വിധവയാകേണ്ടി വന്നവള്‍. മക്കയില്‍നിന്നു ഇസ്ലാമിന്‍റെ വെളിച്ചം തേടി നാലു പൊടിക്കുഞ്ഞുങ്ങളുമായി മദീനയിലെത്തിയതാണവള്‍. മക്കയിലെ ജീവിതം അവള്‍ക്കരോച്ചകമായിത്തോന്നിതുടങ്ങിയത് മദീനയിലെ നവ വിപ്ലവത്തെപ്പറ്റി കേട്ടതുകൊണ്ടു മാത്രമായിരുന്നില്ല.
വിധവയായ തന്‍റെ മേല്‍ ഭര്‍തൃ വീട്ടുകാര്‍ അധികാരം സ്ഥാപിക്കുന്നതിനുമുന്‍പേ സ്വന്തം കുടുംബത്തിലേക്കു ഓടി രക്ഷപ്പെട്ടവളാണവള്‍. അതുകൊണ്ടുതന്നെയാണ് ഇന്നവള്‍ക്ക് സ്വന്തം ധീരതെയെയും വിവേകത്തെയും കുറിച്ച് അഭിമാനിക്കാനാവുന്നത്.

ഭര്‍ത്താവ് മരിച്ചാല്‍ പിന്നെ വിധവ അനന്തരാവകാശിയായ പുരുഷന്‍റെ സ്വത്താണ്. മൂലയിലിരിക്കുന്ന ഒരു ചാക്കോ, വിളിപ്പോ ദുഖിതയായിരിക്കുന്ന അവളുടെ മേലെടുത്തിട്ട് അവളില്‍ അവകാശം സ്ഥാപിക്കാം. വേണമെങ്കില്‍ വിവാഹം ചെയ്ത് ഭാര്യയാക്കാം, അല്ലെങ്കില്‍ വ്യഭിചരിക്കാം., നല്ല വില കൊടുത്ത് കച്ചവടമാക്കാം. അതായിരുന്നു ജാഹിലിയ്യാക്കാലം!

സ്ത്രീ പുരുഷന്‍റെ സ്വത്തുമാത്രം. അവള്‍ക്ക് ചിന്തിക്കേണ്ടതില്ല. നീതിയെപ്പറ്റി വ്യാകുലപ്പെടേണ്ടതില്ല. ജീവിതം ജീവിതം എന്ന ഒഴുക്കിലങ്ങനെ ഒതളങ്ങപോലെ ഒഴുകി പോവുക. തന്നിലേക്ക് അവകാശം സ്ഥാപിച്ചു കടന്നു കയറുന്ന പുരുഷനെ തൃപ്തിപ്പെടുത്തുക. ആവുമെങ്കില്‍ സ്വയം തൃപ്തിപ്പെടുക, അവന്‍ തരുന്ന കുഞ്ഞുങ്ങളെ പ്രസവിക്കുക, ആവുംപോലെയൊക്കെ വളര്‍ത്തുക, സ്വന്തം രക്തമായ കുഞ്ഞുങ്ങളില്‍പ്പോലും അവകാശങ്ങളും ആഗ്രഹങ്ങളുമില്ലാതെ കഴിയുക.
വിവാഹമോചനതീരുമാനമായാല്‍ തന്‍റെ കുഞ്ഞിനു ഇനി ആരു മുലയൂട്ടണമേന്നതുപോലും പുരുഷന്‍റെ തീരുമാനത്തിനു വിട്ടുകൊടുക്കേണ്ടിവരുന്നു അവള്‍ക്ക്. കുഞ്ഞുങ്ങള്‍ പുരുഷന്‍റെതാണ്. സിദീഖ് ഇബ്നു അബ്ദുള്ള, അസ്‌ലം ഇബ്നു സാലിഹ് .... ഇബ്നു എന്നാല്‍ മകന്‍. അബ്ദുള്ളയുടെ മകന്‍ സിദീഖ്, സാലിഹിന്‍റെ മകന്‍ അസ്‌ലം.

പേജ് 141)
ഹദീസു പുസ്തകങ്ങള്‍ ഉരുവിട്ടു പഠിക്കുമ്പോള്‍ മനസ്സില്‍ തടഞ്ഞ ഒന്നായിരിക്കണം ദക്തൂറ റാഹില ഇപ്പോള്‍ പ്രയോഗിച്ചത്.
ആറുലക്ഷത്തിലതികമുണ്ട് നബിയുടെ ജീവിതചര്യങ്ങളും ഉപദേശങ്ങളുമെന്നപേരില്‍ സംഗ്രഹിക്കപ്പെട്ട ഹദീസുകള്‍. അതില്‍ ഏഴായിരത്തോളമെണ്ണത്തിനേ പൂര്‍ണ്ണതയോടടുക്കുന്ന ആധികാരികത അവകാശപ്പെടാനുള്ളൂവത്രെ.

കാലപ്രവാഹത്തില്‍ മതപണ്ധിതരെന്നു അവകാശ പ്പെടുന്നവരും ഭരണാധികാരികളുംതങ്ങളുടെ ആശയപരമായ സ്ഥിരീകരണങ്ങള്‍ക്കുവേണ്ടി മാത്രമല്ല, ഭൗതികമായ നേട്ടങ്ങള്‍ക്കും വേണ്ടികൂടി ഹദീസുകള്‍ പടച്ചുവിട്ടിട്ടുണ്ടാവാനുള്ള സാധ്യത തള്ളികളയാനാവില്ലെന്ന് ചരിത്രം.

യുക്തിക്കും സാമാന്യബോധത്തിനും നിരക്കാത്ത ചിലപ്പോഴൊക്കെ ബാലിശമെന്നും പരിഹാസ്യമെന്നും തോന്നിപ്പിക്കുന്നവ നിരവധി.
അല്ലെങ്കില്‍ത്തന്നെ നബിക്ക് രണ്ടര നൂറ്റാണ്ടിനു ശേഷമല്ലേ, ആധികാരികമെന്നവകാശപ്പെടാവുന്ന ഇമാം ബക്കാരിയുടെ ഹദീസ് ക്രോഡീകരണം നടക്കുന്നത്! 

നൂറ്റാണ്ടുകള്‍ താണ്ടിവന്ന വാമൊഴികളെ ആസ്പദമാക്കിയുള്ള ഹദീസു ക്രോഡീകരണം.
നബി പറഞ്ഞതു നേരിട്ടു കേട്ടിട്ടുണ്ടെന്നു പറഞ്ഞ ആള്‍ പറഞ്ഞുകേട്ടിട്ടുള്ള, ആളില്‍നിന്നും കേട്ടിട്ടുള്ള.....ആളില്‍നിന്നു കേട്ടിട്ടുള്ള ......
ഇങ്ങനെയൊക്കെയാണ് വിശുദ്ധഗ്രന്ഥം എഴുതിയിട്ടുള്ളത്‌ എന്ന് ഗ്രന്ഥകാരി പുസ്തകത്തിലൂടെ പറഞ്ഞു തരുന്നു. പറഞ്ഞു കേട്ടു പറഞ്ഞു കേട്ടു .... തലമുറകള്‍ കൈമാറി വന്ന കഥകളുടെ ക്രോഡീകരണം എന്തായാലും എഴുതുന്ന സമയത്ത് തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ അന്നത്തെ എഴുത്തുകാരും പ്രമാണിമാരും കൂട്ടിച്ചേര്‍ക്കും.

അവര്‍ തന്നെയാണ് ഇത് വിശുദ്ധ ഗ്രന്ഥമാനെന്നും ഇതില്‍ തര്‍ക്ക വിഷയങ്ങള്‍ ഇല്ലെന്നും ഇതിലെ ഓരോ അക്ഷരങ്ങളും വാക്കുകളും ദൈവീകമാണെന്നും അതിനാല്‍ ചോദ്യമോ വിമര്‍ശനമോ പാടില്ലെന്നും വിധിക്കുന്നത്. അത് തന്നെ ആ ഗ്രന്ഥത്തിന്‍റെ വലിയ പോരായ്മയാണ് എന്ന് പറയേണ്ടതില്ലല്ലോ.

ഏത് ആശയങ്ങളും ചിന്തകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിധേയമാക്കണമെന്നും അങ്ങനെ ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങള്‍ പുതിയ ആശയങ്ങളായി മാറണമെന്നും ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍.

എല്ലാ മതങ്ങളും മത ഗ്രന്ഥങ്ങളും അതുപോലെത്തന്നെ മറ്റു പ്രത്യയശാസ്ത്രങ്ങളും വിമര്‍ശനവിദേയമാക്കണം. അതിലെ നല്ല പാഠങ്ങള്‍ ഉള്‍കൊള്ളണം. എന്നാലെ സമൂഹം പുരോഗമിക്കൂ.......

സബിതയിലൂടെയാണ് ഈ കഥ പറഞ്ഞു തരുന്നത്. ഒരു ഡോക്ടര്‍ ആയാലും മുഖം മറക്കണമെന്ന ആചാരം സബിത സ്നേഹപൂര്‍വ്വം നിരസിക്കുന്നത്തിലൂടെ ബാര്‍സ എന്ന ഈ നോവല്‍ തലയെടുപ്പുള്ള ഒരു വനിതാ രത്നത്തെ പരിച്ചപ്പെടുത്തുന്നു.
.....

No comments:

Post a Comment