My Speech - essense Thrissur
at Hotel Pearl Regency
-കഴിഞ്ഞ വര്‍ഷം എസ്സെന്‍സ് മീറ്റില്‍
ഞാന്‍ സംസാരിച്ചതിന്‍റെ പൂര്‍ണ്ണ രൂപം
അന്നത്തെ ഒരോര്‍മ്മ ഇവിടെ പങ്കു വെയ്ക്കുന്നു ..
പ്രിയ സ്നേഹിതരെ
എല്ലാവര്‍ക്കും എന്‍റെ നമസ്ക്കാരം
ചോര വീഴുന്ന മണ്ണ്
Soil Soaked in Blood
തസ്ലീമയും
സമകാലീന സംഭവങ്ങളും
ഈ വിഷയമാണ് ഞാനിവിടെ പറയാന് പോകുന്നത്.
തസ്ലീമയെ കുറിച്ച്
പറയുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് .
അത് എങ്ങനെ തുടങ്ങണം എന്നതും
എവിടെ അവസാനിപ്പിക്കാം
എന്തൊക്കെ പറയാം ഇതൊക്കെയാണ് വിഷമിക്കുന്ന പ്രശ്നങ്ങളായി വരുന്നുള്ളൂ .....
കാരണം അവരുടെ ജീവിതം അത്രയധികം അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്
......
വളരെ ചുരുക്കി എന്‍റെ പുസ്തകത്തെയും,
പിന്നെ അവരുടെ ജീവിതത്തെ കുറിച്ചും എഴുതിയ പുസ്തകങ്ങളെ കുറിച്ചും പറയുന്നതോടൊപ്പം,
നമ്മുടെ ഇന്നത്തെ
ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ കാര്യങ്ങളും സ്വതന്ത്രമായി വിലയിരുത്താന്‍
ശ്രമിക്കുകയാണ് ഇവിടെ .
കഴിഞ്ഞ വര്‍ഷം ഞാന്‍ എഴുതിയ പുസ്തകമാണ്
ചോര വീഴുന്ന മണ്ണ്.
ആ പുസ്തകം പ്രകാശനം ചെയ്തത്
നമ്മുടെ പ്രിയങ്കരനായ രവിചന്ദ്രന്‍ മാഷാണ്.
അത് ഏറ്റു വാങ്ങിയത് അയൂബും.പി എം
.....
മധു നുറുങ്ങ് ....ആയിരുന്നു പുസ്തകത്തിന്‍റെ എഡിറ്റര്‍ .....
ഈ പുസ്തകം ഡി ടി പി രൂപത്തില്‍ ആദ്യം വായിക്കുന്നത് എന്‍റെ രണ്ടു സ്നേഹിതന്‍ മാരാണ് . ജയനും അജിത് പ്രസാദും ......
ഇവര്‍ വായിച്ചു കുഴപ്പമില്ല നന്നായിട്ടുണ്ട് എന്നൊക്കെ പറഞ്ഞെങ്കിലും സജീവന്‍ അന്തിക്കാട് വായിച്ചപ്പോഴാണ്
ഇനി അത് പ്രസിദ്ധീകരിക്കാം എന്ന ആത്മ വിശ്വാസം എനിക്ക് വന്നത് .
തസ്ലീമയുടെ ലജ്ജ – വീണ്ടു ലജ്ജിക്കുന്നു എന്നിവയെ ആസ്പദമാക്കി ചോര വീഴുന്ന മണ്ണ് – എന്ന പുസ്തകം എഴുതിയത്.
ലജ്ജ പ്രധാനമായും പറയുന്നത് ഇന്ത്യയില്‍ ഹിന്ദു വാദികള്‍ ബാബറി മസ്ജിത് പൊളിക്കുകയും
ആയിരക്കണക്കിന് മുസ്ലീങ്ങള്‍ കൊല്ലപ്പെടുകയും ചെയ്തപ്പോള്‍
പാക്കിസ്ഥാനിലും
ബംഗ്ലാദേശിലും
അവിടത്തെ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങള്‍ എന്തു ചെയ്തു ? അവര്‍ വെറുതെയിരിക്കുമോ?
അവര്‍ അമ്പലങ്ങള്‍ തകര്‍ക്കുകയും അവിടത്തെ ഹിന്ദുക്കളെ ആക്രമിക്കുകയും ചെയ്തു .
Action - reaction …..
ഒരു action നു മറ്റൊരു reaction ….
എന്ന് പറയുമ്പോലെ ....അത് അങ്ങനെയാണ് സംഭവിക്കുന്നത് .
ആ കഥയാണ് ലജ്ജ പറയുന്നത് .
എന്നാല്‍ വീണ്ടും ലജ്ജിക്കുന്നു എന്നത്
തസ്ലീമ ലജ്ജ എഴുതി കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശിലെ മുസ്ലീം വാദികള്‍ തസ്ലിമക്കെതിരെ തിരിഞ്ഞു .
അവര്‍ പറഞ്ഞത്
തസ്ലീമ മുസ്ലീം വിരോധിയാണ് ....
മുസ്ലീം വിരോധം എന്ന് വെച്ചാലോ രാജ്യദ്രോഹവും !!
പിന്നെ തസ്ലീമ ജീവിച്ചിരിക്കാന്‍ പാടുണ്ടോ ?
അവരുടെ കണക്കുപ്രകാരം ഇല്ല !
എന്നാല്‍ നമ്മുടെതോ ?
അതിവിശാലമായ ഈ ലോകത്തില്‍ അവര്‍ എന്നും പറന്നു നടക്കണം
.....
തസ്ലീമ എന്തെങ്കിലും രാജ്യദ്രോഹം പറഞ്ഞിട്ടുണ്ടോ ?
ഇല്ല !
പിന്നെ എങ്ങിനെയാണ് രാജ്യദ്രോഹി ആകുന്നത് ?
വേറെ ഒന്നുമല്ല .....അവര്‍ കണ്ട കാഴ്ചകള്‍ അതെ പടി വിവരിച്ചു .അതേ ചെയ്തിട്ടുള്ളൂ .
പിന്നെ മുസ്ലീം വാദികള്‍ എന്താണ് ചെയ്തത് ? എന്താണ് പറഞ്ഞത് ?
തസ്ലീമയെ കയ്യില്‍ കിട്ടിയാല്‍
ആദ്യം - ബലാത്സംഗം ചെയ്യണം !
പിന്നെ തല്ലണം !
പിന്നെ കൊല്ലണം
....!
അപ്പോഴേക്കും ഇമാം തലക്ക് വിലയിട്ടു .
അമ്പതിനായിരം....... ഒരുലക്ഷം ......
തസ്ലിമയെ ആര്‍ക്കും എന്തും ചെയ്യാം
എന്ന അവസ്ഥ അവിടെ ഉണ്ടാക്കി
.... .അങ്ങനെയുള്ള ഒരു അവസ്ഥ വന്നപ്പോഴാണ് നമ്മുടെ സനല്‍ ഇടമറുക് അടക്കമുള്ളവര്‍ ഇന്ത്യയുടെ അതിര്‍ത്തിയില്‍ ചെന്നത്.
ആ സമയം തസ്ലീമയും കൂട്ടരും
അവിടേക്ക് രഹസ്യമായി വരികയും ചെയ്തു .
അങ്ങനെ,
ഇന്ത്യയിലേക്ക് രക്ഷപ്പെടാന്‍ സാധിക്കുകയും ചെയ്തു .
പിന്നീട്
തസ്ലീമയുടെ വീടും ആക്രമിക്കപ്പെട്ടു ....തീയിട്ടു നശിപ്പിച്ചു
ഇന്ത്യയില്‍ വന്നപ്പോള്‍ ഹൈദരാബാദില്‍ വെച്ചു ഒരിക്കല്‍ അവരെ ആക്രമിച്ചു എങ്കിലും രക്ഷപ്പെട്ടു .
.... .സത്യത്തില്‍ സംഭവിച്ചത് എന്താണ് ?
ജാതി മത വര്‍ഗീയത ഇല്ലാത്ത
തസ്ലീമയെ അവിടത്തെ മുസ്ലീ൦ വാദികള്‍
ഒരു ഹിന്ദു പക്ഷക്കാരിയാണ് എന്ന് പറഞ്ഞു പരത്തു കയാണ് ചെയ്തത് .
എല്ലാ വര്‍ഗീയ വാദികളും എവിടെയും ചെയ്യുന്നത് അതാണല്ലോ .
സത്യത്തില്‍ തസ്ലീമ ആരാണ് ?
ഹിന്ദു വാദിയാണോ ? അല്ല
മുസ്ലീം വാദിയാണോ ? അല്ല
പിന്നെ ആരാണ് ?
അവര്‍ ഒരു മനുഷ്യ സ്നേഹി മാത്രമാണ്
ഹിന്ദുവോ മുസ്ലീമോ മറ്റു എതെങ്കിലും മതമോ
അവരുടെ മനസ്സില്‍ ഇല്ല .
വെറും ഒരു മനുഷ്യ സ്നേഹി മാത്രമാണ് തസ്ലീമ .
ഈ തസ്ലീമയെ കയ്യില്‍ കിട്ടിയാല്‍ കൊല്ലണം എന്ന് പറയുന്നവരോട് എനിക്കു ഒന്നേ പറയാനുള്ളൂ
അവരുടെ പുസ്തകങ്ങള്‍ വായിക്കൂ .....
അതിലെ സത്യങ്ങള്‍ മനസ്സിലാക്കൂ ....
നമുക്കറിയാം ....
.
തോക്കെടുക്കുന്നതിനും ബോംബെടുക്കുന്നതിനും
അക്ഷരം പഠിക്കേണ്ടതില്ല
അക്ഷരങ്ങള്‍ വായിക്കുവാനും
എഴുതുവാനും പഠിക്കുന്നതിനു
ക്ഷമയും ബുദ്ധിയും വേണം .
ജീവനെടുക്കുവാന്‍
വാളിനും തോക്കിനും ബോംബിനും കഴിഞ്ഞേക്കും
ജീവന്‍ കൊടുക്കുവാന്‍ കഴിയില്ല എങ്കിലും !. .
തസ്ലീമയോടുള്ള ഒരു ഐക്യം
പ്രക്യാപിച്ചു കൊണ്ടാണ് ഞാന്‍ ഈ പുസ്തകം എഴുതിയത്
അതു മലയാളത്തിലെ
തസ്ലിമയുടെ പുസ്തകങ്ങളെ കുറിച്ചു എഴുതപ്പെട്ട ആദ്യം ഗ്രന്ഥമാണ്
തസ്ലീമ ഏതു രീതിയിലാണ് ലോകത്തെ നോക്കി കാണുന്നത് .എന്നും ...?
തസ്ലീമയുടെ വ്യക്തിപരമായ ജീവിത വീക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്നും
അറിയുന്നതിനും എന്‍റെ ഈ പുസ്തകം
സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു ..
ഈ പുസ്തകം എഴുതിയത് കൊണ്ട് എനിക്ക് ഗുണങ്ങളും ചെറിയ ദോഷങ്ങളും ഉണ്ടായിട്ടുണ്ട്
പിന്നെ പുസ്തകം വാങ്ങിയവരില്‍ തസ്ലീമയുടെ പുസ്തകങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന മഞ്ജുഷ എന്നൊരു കുട്ടിയുണ്ട് .....ആ കുട്ടിയെ പരിചയപ്പെടാന്‍ കഴിഞ്ഞു
വേറെയൊരു കുട്ടി പുസ്തകം വായിച്ചിട്ട് ഒരു കത്ത് അയക്കുകയുണ്ടായി ......
നമുക്കറിയാം ഇന്നത്തെ കാലത്ത് ഫോണില്‍ ഒരിടത്ത് ഒന്ന് തട്ടാല്‍ മതി ....അത് കോള്‍ ആയി........എത്ര വേണമെങ്കിലും സംസാരിക്കാം ....
അല്ലെങ്കില്‍ മെസ്സേജ് ചെയ്യുകയാണെങ്കില്‍ നിമിഷങ്ങളെ കൊണ്ട് എത്തും.
.....
എന്നിട്ടും പോസ്റ്റ് ഓഫീസില്‍ പോയി ഇല്ലന്ട് വാങ്ങി വന്നു അതില്‍ എഴുതി .....പിന്നെ പോസ്റ്റ് ചെയ്തു ദിവസങ്ങളോളം കഴിയുമ്പോള്‍ അത് എന്‍റെ വീട്ടില്‍ എത്തുന്നു ....
അത് മക്കള്‍ പൊട്ടിച്ചു വായിക്കുന്നു
എന്നിട്ട് എന്‍റെ കയ്യില്‍ കിട്ടുന്നു
അതു വായിച്ചതിനു ശേഷം
ഞാന്‍ ഫോണ്‍ ചെയ്യുകയാണ് ചെയ്തത് ...മറുപടി കത്തൊന്നും ആയി അയച്ചില്ലാ ട്ടോ .
......പിന്നെ വായിച്ചവരില്‍ ഒരാള്‍ നളിനി ജമീലയാണ് ........
അവര്‍ക്കും നന്നായി ബോധ്യപ്പെട്ടു എന്ന് തന്നെയാണ് പറഞ്ഞത് .
ഇതാണ് രസകരമായ അനുഭവങ്ങള്‍ .
...
പിന്നെ നമ്മുടെ കണ്ണൂരുള്ള ശ്രീകാന്ത് ആദ്യം പോസ്റ്റ് വഴി ഒരു ബുക്ക് വാങ്ങുകളും അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളോട് പറഞ്ഞുകൊണ്ട് അഞ്ചാറെണ്ണം വേറെയും വാങ്ങുകയുണ്ടായി .
മറ്റൊരു സുഹൃത്ത് പുസ്തകം വാങ്ങി വായിച്ചതിനു ശേഷം വേറെ ഒരു ബുക്കിന് പണം അയച്ചു തരികയും ,
അദ്ദേഹത്തിന്‍റെ ഒരു ബന്ധുവിന് അയച്ചു കൊടുക്കുവാന്‍ പറയുകയും
അങ്ങനെ ഞാന്‍ അയച്ചു കൊടുക്കുകയും ചെയ്തു
...
മറ്റൊരാള്‍ വായിച്ചതിനു ശേഷം എനിക്ക് മറ്റൊരു ബുക്ക് വായിക്കാന്‍ തന്നു –
കെ പി രാമനുണ്ണിയുടെ
ദൈവത്തിന്‍റെ പുസ്തകം
ഇതൊക്കെയാണ് നല്ല അനുഭവങ്ങള്‍
രസകരമല്ലാത്തത്
എന്തെന്ന് വെച്ചാല്‍ ഒരു സാധാരണക്കാരന്‍ എന്തെങ്കിലും എഴുതിയാല്‍ അത് പ്രിന്‍റു
ചെയ്യാനും അത് വായനക്കാരിലേക്ക് എത്തിക്കുവാനുമുള്ള ബുദ്ധിമുട്ടുകള്‍ ശരിക്കും മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് .
വലിയ തുകയാണ് ഇവിടത്തെ ചില പ്രസാധകര്‍ പ്രിന്റിംഗ് ചെയ്യുന്നതിന് ചോദിക്കുന്നത്
അത് നമുക്ക് അത്ര എളുപ്പവുമല്ല .
.
അതുകൊണ്ട് തന്നെ സ്വന്തമായി പ്രിന്‍റ് ചെയ്യേണ്ടി വന്നു
ഇപ്പോള്‍ തൃശൂര്‍ കറന്റ് ബുക്സില്‍ മാത്രമേ എന്‍റെ പുസ്തകം കിട്ടുകയുള്ളൂ .....
പിന്നെ ആവശ്യക്കാര്‍ക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നത് ......
......
പറഞ്ഞു വന്നപ്പോള്‍ ഇതെല്ലാം പറഞ്ഞു എന്ന് മാത്രം .
.
നമ്മുടെ ഈ നാട് ഇന്ന് അനേകം സംഘര്‍ഷങ്ങള്‍ നിറഞ്ഞതാണ് .
അതിനു പ്രധാന കാരണം
ഈ നാട്ടിലെ വിവിധ മതങ്ങളും
അവരുടെ ജാതികളുമാണ്.
ആ വിഷയങ്ങളാണ് തസ്ലീമ കൂടുതലും എഴുതിയത് .
വീണ്ടും ലജ്ജിക്കുന്നു എന്നത് വായിക്കുന്നതിലൂടെ
തസ്ലീമയുടെ വ്യക്തി ഗതമായ ഓരോ കാര്യങ്ങളിലും ഉള്ള അവരുടെ വീക്ഷണങ്ങള്‍
നമുക്ക് കാണാന്‍ കഴിയും .
തസ്ലീമ ഇപ്പോഴും കൊച്ചു കൊച്ചു കാര്യങ്ങളിലൂടെയാണ് കഥകള്‍ പറയുന്നത്
അതുപോലെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്നതും .
തസ്ലീമയുടെ വീട്ടില്‍ ഒരാള്‍ വന്നു കയറുമ്പോള്‍ അവരോടു പെരുമാറുന്ന രീതികള്‍ മര്യാദകള്‍ .....
തസ്ലീമ അവരുടെ വീട്ടില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന അനുഭവങ്ങള്‍ ......
ഇങ്ങനെ സ്വയം കഥാപാത്രമായികൊണ്ട് എഴുതുന്നതാണ് വീണ്ടും ലജ്ജിക്കുന്നു എന്ന പുസ്തകം . .......
ലജ്ജയിലെ കഥാപാത്രങ്ങള്‍ പലരും,
വീണ്ടും ലജ്ജിക്കുന്നു എന്നതിലൂടെ കടന്നു വരുന്നു .
......
ബംഗ്ലാദേശില്‍ നിന്നും ഇന്ത്യയിലേക്ക് രക്ഷപ്പെടേണ്ടി വരുന്ന ഹിന്ദുക്കള്‍ കല്‍കത്തയില്‍ എത്തിച്ചേരുന്നു ....
അതില്‍ കിരണ്‍മയി , മായ , സുരന്ജന്‍ ഡോ. സുധാമൊയ് ദത്ത് .......ഇവരെല്ലാം ഉണ്ട്
എല്ലാവരും
ലജ്ജയിലെ കഥാപാത്രങ്ങളാണ് കേട്ടോ
ഇവര്‍ എല്ലാം നഷ്ടപ്പെട്ടു ഇന്ത്യയിലേക്ക് വരുന്നു .....
എന്ന് പറഞ്ഞാല്‍ മനസ്സും നഷ്ടപ്പെട്ടു നിരാലബരായി, സ്വയം ശപിച്ചു കൊണ്ടും സ്വന്തം നാടിനെ വെറുത്തുകൊണ്ടും
ജാതി മത വ്യവസ്ഥകളെ തള്ളി പറഞ്ഞു കൊണ്ടും നമ്മുടെ നാട്ടില്‍ എത്തിപ്പെടുന്നു .
........
ഇങ്ങനെ ആട്ടിയോടിക്കപ്പെടുന്നവരില്‍ ചിലര്‍ മുസ്ലീം വിരോധികള്‍ ആയി മാറുന്നു ......
......
ബംഗ്ലാദേശില്‍ ജീവിക്കുമ്പോള്‍ സുരന്ജന്‍റെ മനസ്സ് ഒരു ഇടതുപക്ഷ പുരോഗമനത്തിന്റെതായിരുന്നു .....
എന്നാല്‍ സ്വന്തം നാട്ടില്‍ നിന്നും അന്ന്യനാകേണ്ടി വന്നപ്പോള്‍ .......
ആ നാട് വിട്ടു ഇന്ത്യയിലേക്ക് കുടിയേറേണ്ടി വന്നപ്പോള്‍
സുരന്ജനില്‍ ഇടയ്ക്കെല്ലാം
മുസ്ലീം വിരോധം വളര്‍ന്നു വരുന്നു .
അയാള്‍ ഒരു ഹിന്ദു വാദിയായി മാറുന്നു
അയാളുടെ മനസ്സില്‍ മുസ്ലീം വിരോധം വളര്‍ന്നു വളര്‍ന്നു
മുസ്ലീം സ്തീകളെ റെയ്പ്പ് ചെയ്യണം എന്ന അവസ്ഥയിലേക്കും എത്തുന്നുണ്ട് .... .
.
.അയാള്‍ മടിയനും കുടിയനും ആയി മാറുന്നു .....
ഇത്തരം മതബോധങ്ങളില്‍ സ്ത്രീകള്‍ക്കാണ് ഏറ്റവും ദുരിതം അനുഭവിക്കേണ്ടി വരുന്നത്.
.ഇപ്പോള്‍ നമ്മള്‍ കേരളത്തില്‍ ഒരു പൗരനായി ജീവിക്കുന്നു .....സുഖമായാലും ദുഃഖമായാലും
....എങ്ങനെയെങ്കിലും ഇവിടെ കഴിഞ്ഞു കൂടുന്നു
.....ഈ സമയത്ത് നമുക്ക് ഇന്ന് മുതല്‍
ഈ നാട്ടിലെ ആരും അല്ല .....
ഇവിടെ നിന്നും ഒഴിഞ്ഞു പോകണം
എന്ന് ഓര്‍ഡര്‍ വന്നാല്‍ നമ്മള്‍
എന്തു ചെയ്യും ?
അതൊരു വല്ലാത്ത ദുരവസ്ഥ ആയിരിക്കും അല്ലേ ?
ഇത് തന്നെയാണ് ഓരോ വഗീയ ലഹളകളും ഉണ്ടാക്കുന്നവര്‍ സൃഷ്ടിക്കുന്നത്
...
ഈ കഥാപാത്രങ്ങളെ സൃഷ്ടിച്ച തസ്ലീമയോ
അവരുടെ സ്ഥിതി എന്തായി ?
.....അവര്‍ക്കും നാട് വിടേണ്ടി വരുന്നു.
ഇത് ഇങ്ങനെ വെറുതെ ആലോചിക്കുമ്പോള്‍ ഒരു രസം തോന്നും .
.
അവസാനം അതു എഴുതിയ ആളും നാട് വിടേണ്ടി വരിക .....എന്നത്
......
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം അന്ന്യ രാജ്യത്ത് കഥാപാത്രങ്ങളും
കഥാകൃത്തും വീണ്ടും കണ്ടു മുട്ടുക എന്നത് !
എഴുതിയ കഥാ കൃത്തും......കഥാപാത്രങ്ങളും ഒരേ പോലെ ദുരന്തങ്ങള്‍ അനുഭവിച്ച ശേഷം അന്ന്യ രാജ്യത്ത് കണ്ടു മുട്ടുക ......
ഒന്ന് ആലോചിച്ചു നോക്കൂ ......
സന്തോഷവും സങ്കടവും അമ്പരപ്പും ഒരേ സമയം ഉണ്ടാകുന്ന നിമിഷങ്ങള്‍
.
തസ്ലീമയെ ഇവിടത്തെ ഉദ്യോഗസ്ഥരും എല്ലാ രാഷ്ട്രീയക്കാരും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇപ്പോഴും ദ്രോഹിക്കുന്നുണ്ട് ......
ആ കഥകളാണ് വീണ്ടും ലജ്ജിക്കുന്നു എന്നതിലൂടെ പറയുന്നത് .
.....
ഇന്ത്യയെ കണ്ടറിഞ്ഞ മറ്റൊരു മഹാനായ എഴുത്തുകാരന്‍ വി എസ് , നയ്പാളാണ്.
ഇദ്ദേഹം ട്രിനിഡാഡില്‍ ജനിച്ചു .....
എങ്കിലും പാതി ഇന്ത്യക്കാരനായ ഇദ്ദേഹത്തിനു ഇന്ത്യയോട് എന്നും വലിയ സ്നേഹമായിരുന്നു .
ഇന്ത്യയെ കൂടുതല്‍ അറിയാനായി 1962 – ല്‍ ആദ്യം ഇന്ത്യ സന്ദര്‍ശിക്കുന്നു .......
പിന്നീട് 1988 ..ല്‍ വീണ്ടും വരുന്നു ...
ബോംബെ , കല്‍കത്ത, രാജസ്ഥാന്‍ , കാശ്മീര്‍ ,തമിഴ് നാട് .....
ഇങ്ങനെ ഇന്ത്യയുടെ പല ഭാഗങ്ങളിലും മാസങ്ങളോളം സഞ്ചരിക്കുന്നു .....
ആളിന്‍റെ താമസം ബോംബയില്‍ ഒരു
ശിവസേന നേതാവിന്റെ വീട്ടില്‍ ആയിരന്നു .....
അപ്പോള്‍ ആ വീടിനെ കുറിച്ചും ആ നാട്ടുകാരെ കുറിച്ചും
പച്ചയായ ജീവിത ചര്യകളെ കുറിച്ചും അടുത്തറിയാന്‍ കഴിയുന്നു ......
വലിയ വലിയ ഹോട്ടലുകളെ ഒന്നും ആശ്രയിക്കാതെ ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചുകൊണ്ടേയിരുന്നു
ഇന്ത്യ കലാപങ്ങളുടെ വര്‍ത്തമാനം
India A Million Mutinies Now (മ്യൂടിനിറ്റീസ്)
...
ഇദ്ദേഹം 1988 – വന്നു പോകുമ്പോള്‍ തന്നെ ഇന്ത്യയുടെ മനസ്സ് ......
ഒരു ഹിന്ദുത്വ രീതികളിലേക്ക് പോയികൊണ്ടിരിക്കുന്ന കാഴ്ച
പലപ്പോഴായി വിവരിക്കുന്നുണ്ട് .
അദ്ദേഹത്തിന്‍റെ ആദ്യ വരവിലും ആ കാഴ്ചകള്‍ അദ്ദേഹം കാണുന്നുണ്ട്
എങ്കിലും രണ്ടാമത്തെ വരവില്‍ ആ കാര്യങ്ങള്‍ കുറെ കൂടി
തീവ്രമായി ആളുകളില്‍ വളര്‍ന്നു വരുന്നത്
അദ്ദേഹം കാണുന്നുണ്ട് .
അത് വളര്‍ന്നു വളര്‍ന്നു 1992 - ബാബറി മസ്ജിത് പൊളിക്കുന്നതില്‍ എത്തി .....
....
പിന്നെയാണ് നമ്മള്‍ പറഞ്ഞ തസ്ലീമയുടെ കഥയായ ലജ്ജയില്‍ എത്തുന്നത് ......
.......
.......
ബംഗ്ലാദേശ് വിടേണ്ടി വന്നതിനു ശേഷം ലോകത്തിന്‍റെ പല ഭാഗങ്ങളും തസ്ലീമ സഞ്ചരിച്ചു....
അങ്ങനെ
ഫ്രഞ്ച് ലവര്‍ എഴുതി ,.......
അന്തസ്സുള്ള നുണകള്‍ എഴുതി .....
യവ്വനതിന്‍റെ മുറിവുകള്‍ എഴുതി ...
കല്യാണി എഴുതി .......
എന്‍റെ പെണ്‍കുട്ടി കാലം എഴുതി .....
സ്ത്രീയേയും പ്രണയത്തെയും കുറിച്ച് എഴുതി ....
വീട് നഷ്ടപ്പെട്ടവള്‍ എഴുതി
ഇപ്പോള്‍ അവസാനം നമുക്ക് കിട്ടിയിട്ടുള്ളത് .......ബ്രഹ്മപുത്രയുടെ തീരത്ത് ...
എന്ന പുസ്തകമാണ്.
ഒരാള്‍ക്ക് തന്‍റെ വീട് നഷ്ടപ്പെടുക എന്ന് പറഞ്ഞാല്‍ അതില്‍ ഒരു രാഷ്ട്രീയമുണ്ട് ...
അതില്‍ സാമൂഹ്യ അനാചാരങ്ങള്‍
അത്തരം കഥകളും കവിതകളും എഴുതിയ ആള്‍ക്ക്
ഇനിയും നോബല്‍ സമ്മാനം ഒന്നും കൊടുത്തിട്ടില്ല .....കേട്ടോ
ഇനി എന്നെങ്കിലും കൊടുക്കുമായിരിക്കും ..
.....
നമുക്കറിയാം
ഡെന്മാര്‍ക്ക് സ്വീഡന്‍
ന്യൂസിലന്‍ഡ് പോലുള്ള രാജ്യങ്ങള്‍ ......
അവരെല്ലാം സമാധാന പരമായി ജീവിക്കുന്നു .......
അവിടങ്ങളില്‍ മതങ്ങള്‍ക്ക് സ്വാദീനം ഒട്ടും തന്നെയില്ല .
വളരെ കുറച്ചു പേരെ പള്ളികളിലും മറ്റും പോകാറൂള്ളു.
എന്നാല്‍ നമ്മുടെ സംഭവിക്കുന്നത് എന്താണ് ?
നമ്മള്‍ ഇന്നും
മീശ കിളിര്‍ ക്കുന്നുണ്ടോ ?
മീങ്കാരി എന്താ തട്ട മിടാത്തത് ?
കുമ്പസാരം ചെയ്തില്ലെങ്കില്‍ എന്താവും സ്ഥിതി ?
ഇതൊക്കെ ആലോചിച്ചു നമ്മുടെ സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുന്നു .
എന്നാല്‍ നമ്മുടെ ഈ ചെറിയ ജീവിതത്തിനു ഒരു പൊതു ശത്രു.....ഉണ്ട് കേട്ടോ ....
അതാണ് മുതലാളിത്തം .
അത് ആദ്യം ചെയ്യുന്നത്
നമ്മളെ മതങ്ങളുടെ പേരില്‍ തരം തിരിക്കുന്നു .......
പിന്നെ വീണ്ടും വിഘടിപ്പിക്കുന്നു .
.
.....ഓരോ ജാതികളായി വീണ്ടും വീണ്ടും തരം തിരിക്കുന്നു .....
അതിനു ശേഷം
അവരുടെ പിന്‍ഗാമികളായി
ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍
മത-രാഷ്ട്രീയ പാര്‍ട്ടികളായി പ്രവര്‍ത്തിക്കുന്നു .
.... അല്ലെങ്കില്‍ അവരുടെ
സ്വാദീനങ്ങള്‍ക്ക് വഴങ്ങേണ്ടി വരുന്നു .......
......
ഇടതു പക്ഷം ഭരിക്കുമ്പോഴാണ് തസ്ലീമയ്ക്ക് ബംഗാള്‍ വിടേണ്ടി വരുന്നത് .
അവര്‍ തസ്ലീമയോട് പറഞ്ഞു -
നിങ്ങള് വിട്ടോളൂ ......അല്ലെങ്കില്‍ ഞങ്ങടെ നിലനില്‍പ്പിനെ ബാധിക്കും .
(ബംഗാള്‍ മുഖ്യമന്തി അന്ന് ബുദ്ധദേവ് ഭട്ടാചാര്യ
....
മതശക്തികള്‍ക്ക് വഴങ്ങിയുള്ള ഒരു ഭരണം നമ്മുടെ രാജ്യത്തിന് ഗുണം ചെയ്യില്ല ..എന്നതാണ് യാഥാര്‍ത്ഥ്യം ....
......
എന്നാല്‍ ഇന്ത്യന്‍ രാഷ്ട്രീയം ആരുടെ കയ്യിലാണ് ? മതശക്തികളുടെ കയ്യിലാണ് ....എന്ന് നമ്മുക്കറിയാം .
ലോകത്തില്‍ എത്ര മത രാഷ്ട്രങ്ങള്‍ പുരോഗമിച്ചിട്ടുണ്ട് ?
പാക്കിസ്ഥാന്‍ പുരോഗമിച്ചോ ?
ബംഗ്ലാദേശ് പുരോഗമിച്ചോ ?
അഫ്ഗാനിസ്ഥാന്‍ പുരോഗമിച്ചോ ?
ഇറാന്‍ ഇറാക്ക് പുരോഗമിച്ചോ ?
....
മതങ്ങള്‍ എവിടെയെല്ലാം ഭരണം നിയന്ത്രിക്കുന്നുണ്ടോ അവിടെയെല്ലാം ജനങ്ങളുടെ
കാര്യം കട്ട പൊകയാണ് !!
ഈ കാഴ്ചകളാണ് ഇന്ത്യയിലും ഇന്ന് കണ്ടു കൊണ്ടിരിക്കുന്നത് .
പിന്നെ ഇപ്പോള്‍ വിശ്വാസികളുടെ വിശ്വാസം തകര്‍ക്കുന്നതില്‍ മതമേലാന്മാര്‍ക്കും പങ്കുണ്ട് കേട്ടോ ....!
ഒരു വിഭാഗം അച്ചന്മാരും ബിഷപ്പുമാരും .....
അവരുടെ കുഞ്ഞാടുകളോടു ചെയ്യുന്ന വിക്രിയകള്‍ ....
അതുപോലെ ചില സന്ന്യാസിമാര്‍ ഓരോന്ന് ചെയ്തിട്ട് ചില അവയങ്ങള്‍ നഷ്ടപ്പെടുന്നത് ....
ഉസ്താദ് മാര്‍ കുഞ്ഞുങ്ങളോട് ചെയ്യുന്ന അനീതികള്‍ .....
ഇതെല്ലാം കൂടി സാധാരണ ഭക്തകര്‍ക്ക് ഭ്രാന്താവുകയാണ് ചെയ്യുന്നത് .
ഗൗരി ലങ്കേഷിനെ കൊന്ന ചിലരെ പിടി കൂടി ചോദിച്ചപ്പോള്‍ പറഞ്ഞത്
ഗൗരി ലങ്ക്ഷിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് .
അവര്‍ വലിയ എഴുത്തുകാരി ആണെന്നോ
പത്ര പ്രവര്‍ത്തക ആണെന്നോ അറിയില്ല .....
കൊല്ലാന്‍ പറഞ്ഞു......... കൊന്നു
......
ഫറൂക്ക് എന്ന പയ്യനെ കൊന്നത് മുസ്ലീങ്ങള്‍ തന്നെ .....
ഹിന്ദുവിനെ കൊല്ലുന്നത് ഹിന്ദു തീവ്ര വാദികളാണ് ...
മുസ്ലീമിനെ കൊല്ലുന്നത് മുസ്ലീം തീവ്രവാദികളും ....
എന്നാല്‍ എഴുത്തുകാരെ
ആരാ കൊല്ലുക എന്നറിയില്ല .....
എഴുത്തുകാരനെ ആരും കൊല്ലും !
......
ബംഗ്ലാദേശില്‍ എത്ര ബ്ലോഗ് എഴുത്തുകാരെയാണ് അവര്‍ കൊന്നത് ....
അഭിജിത്ത് റോയിയെ കൊന്നത് ഭാര്യയുടെ മുന്നില്‍ വെച്ചാണ് ....
...
സാമി അഗ്നിവേശിനെ പോലും
ഹിന്ദു തീവ്ര വാദികള്‍ ചവിട്ടി കൂട്ടുന്നു ....
80 വയസ്സെങ്കിലും ആയിട്ടുള്ള ഒരാളെയാണ്
അടിക്കുന്നത് എന്നോര്‍ക്കണം ....
......
എന്തൊരു കഷ്ടമാണെന്ന് നോക്കൂ .....
ഇത്രയേ ഉള്ളൂ നമ്മുടെ ഇന്ത്യ .
.ഇനിയും ലിസ്റ്റ് തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത് .
സ്വതന്ത്ര എഴുത്തുകാരോടുള്ള സമീപനം എന്നും മതങ്ങളുടെത് ഇങ്ങനെയാണ്.
വിമര്‍ശിക്കുന്നവരുടെ വായ അടപ്പിക്കാന്‍ അത് ശ്രമിച്ചു കൊണ്ടിരിക്കും
ഇതിനെ ജനാധിപത്യ വിരുദ്ധആയിട്ടാണ് നമ്മള്‍ എല്ലാവരും കാണുന്നത് .
തസ്ലീമയുടെ ഫെമിനിസം ഒരിക്കലും പുരുഷ വിരോഷമല്ല .....
അവര്‍ പുരുഷനെയും സ്ത്രീയും ഒരേ പോലെ കാണുന്നു .
അങ്ങനെ കാണുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പുരുഷ പീഡനങ്ങളെ
കുറിച്ചും കൂടുതലായി തസ്ലീമയ്ക്ക് പറയേണ്ടി വരുന്നു .
സ്തീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് ....
ജനിച്ചു രണ്ടു മാസം ആകുമ്പോഴേക്കും ബലാത്സംഗം ചെയ്യപ്പെടുന്നത് ......
ഇതിന്‍റെയൊക്കെ കാര്യ കാരണങ്ങള്‍ അന്വഷിക്കുമ്പോള്‍
പുരുഷ മേധാവിത്വം ഭരിക്കുന്ന മതങ്ങളാണ് ആദ്യം മുന്നില്‍ വരുന്നത് .
പിന്നെയാണ് രാഷ്ട്രീയക്കാര്‍ വരുന്നത് ....
ഓരോ മതങ്ങളും പുരുഷന്മാര്‍ നിയന്ത്രിക്കുന്നു .......
ഇവിടെ ക്രിസ്ത്യന്‍ സഭ ആയാലും
മുസ്ലീം പള്ളികള്‍ ആയാലും
അമ്പലങ്ങള്‍ ആയാലും
എല്ലാം പുരുഷന്‍റെ കയ്യിലാണ് കാര്യങ്ങള്‍ കെടക്കുന്നത്.
അവന്‍ പറയുന്നതിലൂടെ മാത്രമേ കാര്യങ്ങള്‍ മുന്നോട്ടു പോകൂ ......
എന്നാല്‍ ഇതെല്ലാം വിശ്വസിക്കുന്ന ഓരോ മതങ്ങളിലെയും സ്ത്രീകളോ
പുരുഷന്‍ പറയുന്ന കാര്യങ്ങളുടെ വാക്താക്കളായി മാറുകയാണ് ചെയ്യുന്നത് .
ഉദാഹരണമായി പറയുകയാണെങ്കില്‍
.
..എന്തിനാ സ്ത്രീകള്‍ ശബരിമല കയറുന്നത് ? എന്ന് ചോദിക്കുന്ന സ്ത്രീകളായിരിക്കും ഏറ്റവും കൂടുതല്‍ ഉണ്ടാവുക ....
അതുപോലെ പള്ളികളില്‍ കുമ്പസാരം എന്തിനാണ് എന്ന് ചോദിച്ചാല്‍
അതിനു വേണ്ടി മുന്നില്‍ വന്നു വാദിക്കുന്നത്
ഏറ്റവും കൂടുതല്‍ സ്ത്രീകളായിരിക്കും .......
അതുപോലെ മുസ്ലീം വിഭാഗത്തിലെ സ്ത്രീകള്‍
തട്ടം ഹിജാബ് ബുര്‍ക്ക ഇതെല്ലാം
വേണമെന്ന് വാദിക്കുന്നവര്‍ അവരായിരിക്കു൦ ....
ചിലപ്പോള്‍ ഗതികേട് കൊണ്ടായിരിക്കാം അല്ലെങ്കില്‍ അങ്ങനെ വിശ്വസിച്ചു കൊണ്ടായിരിക്കാം ........
അപ്പോള്‍ ഇത്തരം വിഷയങ്ങള്‍ ആണ് തസ്ലീമ പറയുന്നതും എഴുതുന്നതും ...
...
തസ്ലീമയുടെ
അവസാനം ഇറങ്ങിയ പുസ്തകം
ബ്രഹ്മപുത്രയുടെ തീരത്ത് .......
അതിലും മനുഷ്യ സ്നേഹം തന്നെയാണ് പറയുന്നത് ....
ലക്ഷ കണക്കിന് മനുഷ്യര്‍ ജനിച്ചു ജീവിച്ച മണ്ണ് .......
സത്യത്തില്‍ ഇത്തരം കെട്ടുപാടുകളില്‍ നമ്മുടെ ആളുകള്‍ പെട്ടില്ലായിരുന്നു എങ്കില്‍
നമ്മുടെ നാടും
ഡെന്മാര്‍ക്ക്
സ്വീഡന്‍
ന്യൂസിലന്‍ഡ്
എല്ലാം പോലെ സമാധാന പരമായി
എത്രയോ പുരോഗതിയില്‍ ജീവിക്കേണ്ട ഒരു രാജ്യമായി മാറിയിരുന്നെനെ.
ഒരു രാജ്യം സാമ്പത്തികമായും സാംസ്കാരികമായും കലുഷിതമാകുമ്പോള്‍
ആളുകള്‍ നിരാശരാകുന്നു.
പിന്നെ അവര്‍ ആക്രമാസക്തരാകുന്നു .
...നമ്മുടെ നാട്ടിലെ ആള്‍ക്കൂട്ട കൊലകള്‍ക്കും ഇത്തരം വിഷയങ്ങള്‍ കാരണമാകുന്നുണ്ട്
അതുകൊണ്ടാണ് രാജ്യമോ ജനങ്ങളോ മതത്തിനെ വിശ്വാസത്തില്‍ എടുക്കാതെ
മുന്നോട്ടു പോകുന്ന ഒന്നാം ലോക രാജ്യങ്ങള്‍ സമാധാന പരമായി ജീവിക്കുന്നുത് ....
നമ്മുടെ നാട്ടില്‍
എല്ലാ മതങ്ങളും ഉണ്ട് .
അവരുടെ അനേകം ദൈവങ്ങള്‍ ഉണ്ട് !
എന്നിട്ടോ ?
ആകെ കലാപം .....
അതിനു വളം വെയ്ക്കുന്ന ഭരണകൂടം ....
നല്ല കുറിച്ച് ചിന്തിക്കാന്‍ ആര്‍ക്കും നേരമില്ലാത്ത അവസ്ഥ ഉണ്ടാക്കുന്നു
ഇതിന്‍റെയൊക്കെ നേട്ടങ്ങള്‍ ആര്‍ക്കാണ് ?
നമുക്കുണ്ടോ ? ഇല്ല ....
ഇതാണ് ചോര വീഴുന്ന മണ്ണ് !
എന്ന് പറഞ്ഞു കൊണ്ട് നിര്‍ത്തുന്നു
.
Essence സംഘാടകര്‍ക്കും
ഇവിടെ വന്ന എല്ലാവര്‍ക്കും
നന്ദി പറഞ്ഞു കൊണ്ട്
എന്‍റെ ഈ വാക്കുകള്‍
അവസാനിപ്പിക്കുന്നു
നന്ദി നമസ്കാരം .
….
No comments:
Post a Comment