മദമിളകിയ മതങ്ങൾ
..
അശാന്തിയുടെ
താഴ് വരകൾ നിങ്ങൾക്ക് സൃഷ്ടിക്കാനാകും
കൊട്ടാരത്തിൽ സുഖിച്ചു വാഴും നിങ്ങൾക്ക്
അതൊരു രസമായിരിക്കും
നാടിനെ കലാപ-
തിയ്യിലേക്കെറിഞ്ഞുകൊടുത്തു
നിങ്ങളവിടെ മൗനിയായി വാഴുന്നു.
കലാപങ്ങൾക്കു നടുവിലേക്ക് നടന്നുപോയ ഒരു വൃദ്ധനാണ് എന്റെ മനസ്സിൽ.
....
രാജൻ പെരുമ്പുള്ളി
No comments:
Post a Comment