Friday, 11 August 2023

രാവണൻ

രാവണന്‍
പരാജിതരുടെ ഗാഥ
ASURA 
TALE OF THE VANQUISHED

ആനന്ദ് നീലകണ്ഠന്‍

ആനന്ദ് നീലകണ്ഠന്‍ എഴുതിയ നോവലാണ് അസുര ചക്രവര്‍ത്തി - രാവണന്‍റെ കഥ.

യുവാവായ രാവണന്‍റെ പിന്നില്‍ നല്ലൊരു ഭാവിജീവിതം സ്വപ്നംകണ്ട് അസുരപ്രജകള്‍ അണിനിരക്കുന്നു.
ജാത്യാഷ്ടിതമായ ദേവന്മാരുടെ ഭരണത്തില്‍ നിന്നും തന്‍റെ ജനതയെ മോചിപ്പിച്ചുകൊണ്ട് രാവണന്‍ വിജയത്തിലേക്ക് വരുന്നു.
എന്നാല്‍ സാധാരണക്കാരനായ അസുരന്‍റെ ജീവിതത്തിനു മാറ്റമൊന്നും സംഭവിക്കുന്നില്ല
..

വേദവതിയില്‍ രാവണന് ജനിച്ച പുത്രിയാണ് സീത എന്നും ഈ പുസ്തകം അടിവരയിടുന്നു.

അക്കാര്യങ്ങള്‍ അവള്‍ ജീവിച്ചോട്ടെ എന്ന അദ്ധ്യായത്തിലൂടെ വിവരിക്കുന്നുണ്ട്.  
....

മറ്റൊരു കാര്യം ...

രാമായണം രാമന്‍റെ  കഥ മാത്രമല്ല. അത് രാവണന്‍റെയും സീതയുടെയും  ശ൦ബുകന്‍റെയും ഭദ്രന്‍റെയും കൂടി കഥയാണെന്നും ഓര്‍മ്മപ്പെടുത്തുന്നു.
ദേവനായ രാമന്‍ സീതയെ സംശയിച്ചു.... അവരെ അഗ്നിയില്‍ പരീക്ഷണങ്ങള്‍ക്കും വിധേയയാക്കി.

എന്നാല്‍ രാമ - രാവണ യുദ്ധത്തിനിടയില്‍ അംഗദന്‍  രാവണ കോട്ടയില്‍ രഹസ്യമായി കടന്നു അവിടെ  ... രാവണനെ കണ്ടില്ല  പകരം സുന്ദരിയായ ഒരു  സ്ത്രീയെയാണ് കണ്ടത്  അത് സീതയാണെന്നു വിചാരിച്ചു തട്ടികൊണ്ടുപോകുന്നു.

എന്നാല്‍ അത് സീതയല്ലെന്നും രാവണപത്നി മണ്ധോദരി ആണെന്ന് മനസ്സിലാക്കുന്നത് പിന്നീടാണ്..... അത് മനസ്സിലായ ഉടനെ അംഗദനും കൂട്ടരും മണ്ധോദരിയെ ബലാല്‍സംഗം ചെയ്യുന്നു
പിന്നീട് കാട്ടില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞു.

രാവണനും കൂട്ടരും മണ്ധോദരിയെ അന്വേഷിച്ചു കാട്ടില്‍ കുറെ അലഞ്ഞുതിരിഞ്ഞുനടന്നതിനു ശേഷം വിവസ്ത്രയായി അവശയായി കിടക്കുന്ന മണ്ധോദരിയെയാണ്  കാണുന്നത്.

രാവണപത്നിയായി തുടരാന്‍ ആഗ്രഹമില്ലെന്നും മരിക്കാനാണ് ആഗ്രഹമെന്നും മണ്ധോദരി അറിയിക്കുന്നു. എന്നാല്‍ നിയമപ്രകാരം പരിണയിച്ച പത്നിയാണെന്നും അത് അതുപോലെതന്നെ തുടരണമെന്നും രാവണന്‍ പറയുന്നു.

രാമനെപോലെ ഒരാളായിരുന്നില്ല രാവണന്‍. എന്നും ഈ പുസ്തകം പറയുന്നു............

രാമന്‍റെ കിരാതമായ മറ്റൊരു നടപടി ശൂദ്രനായ അലക്കുകാരന്‍  ശിവന്‍റെ മകന്‍ കേവലം ബാലകാനായ ശ൦ബുകന് അല്പ്പം വിദ്യ നേടി എന്ന ഒറ്റ കാരണത്താല്‍ ബ്രാഹ്മണപുരോഹിതരുടെ താല്‍പ്പര്യ കണക്കിലെടുത്ത്, പയ്യന്‍റെ തലയറുത്തു കൊന്നു എന്നതായിരുന്നു.

അങ്ങനെ രാമന്‍ ഈ പുസ്തകത്തിലൂടെ  ഒരുപാട് വിമര്‍ശിക്കപ്പെടുന്നു.....
ബ്രാഹ്മണ പുരോഹിത സംസ്കാരത്തിന്‍റെ ക്ഷത്രിയ രാജാവായിരുന്നു എന്നും രാമന്‍.

അദ്ദേഹത്തെ വീരാധനയോടെ പൂജിക്കുന്ന പുണ്ണ്യാത്മാക്കളെ ഓര്‍ത്ത് വിലപിക്കാം.  
....

No comments:

Post a Comment