ലോക്കൽ ദൈവങ്ങൾ
...
ഇവരൊക്കെ ചൈനയിലെ ദൈവങ്ങളാണ്.
ചിലരെ കണ്ടാൽ ചിരി വരും. ചില ദൈവങ്ങൾക്ക് ഒരുപാട് കൈകളുമുണ്ട്. ചിലർ തനി ഭീകരർ!
ചോദ്യം നമ്മുടെ ഭക്തശിരോമണികളോടാണ്.
ഈ ദൈവങ്ങളെ കണ്ടിട്ട് നിങ്ങൾക്ക് എന്തു തോന്നുന്നു?
തൊഴാൻ തോന്നുന്നുണ്ടോ?
ഓരോ രാജ്യത്തും അവരുടെ ദൈവങ്ങളും പ്രേതപിശാചുക്കളും ഉണ്ട്. അതുപോലെ ശക്തിയിലും കഴിവിലും ഏറ്റക്കുറച്ചിലുകൾ ഉണ്ട്.
ചൈനയിലെ ദൈവങ്ങളെ കാണുമ്പോൾ നമുക്ക് ഒരു വിലയും തോന്നുന്നില്ല. അത് എന്തുകൊണ്ടാണ്?
നമുക്ക് അവരെ അറിയില്ല. അവരിൽ വിശ്വാസവും ഇല്ല.
അതേപോലെതന്നെയാണ് ഇന്ത്യൻ ദൈവങ്ങൾ മറ്റു രാജ്യങ്ങളിലും. ഒരു വിലയും അവർ കൊടുക്കില്ല.
പറഞ്ഞു വന്നത് ഇതാണ്.
നമ്മുടെ നാട്ടിൽ കൊണ്ടാടുന്ന ദൈവങ്ങൾ വെറും ലോക്കലാണ്. ഇന്ത്യയിൽ തന്നെ ശിവനെയും ശ്രീരാമനെ യും ഹനുമാനേയും ഗണപതി യേയും ലക്ഷ്മിയേയും കാളിയേയും എല്ലാവരും ആരാധിക്കുന്നില്ല. യേശുവിനും, നബിക്കും, കൃഷ്‌ണനുമൊക്ക ഇത് ബാധകമാണ്. ട്ടോ... 🙂
പിന്നെ എന്തെങ്കിലുമൊക്കെ പറഞ്ഞു രാഷ്ട്രീയ നേട്ടങ്ങൾക്കുവേണ്ടി കുറെ കോലാഹലത്തോടെ കലാപങ്ങൾ ഇവരെവെച്ചു ഉണ്ടാക്കാം. അവർക്ക് നേട്ടങ്ങൾ കൊയ്യാം.
എന്നാൽ വിശ്വാസികൾക്കോ?
അവർ പറ്റിക്കപ്പെടുന്നു. ആ തിരിച്ചറിവ് എല്ലാവർക്കും നല്ലതാണ്.
😊😊
...
രാജൻ പെരുമ്പുള്ളി
No comments:
Post a Comment