എന്റെ ആദ്യപുസ്തകം
2017 ൽ
തസ്ലീമ നസ്രിന്റെ
ലജ്ജ - വീണ്ടും ലജ്ജിക്കുന്നു എന്നിവയെ ആസ്പദമാക്കി ഞാനെഴുതിയ ഒരു പഠനമായിരുന്നു
-ചോര വീഴുന്ന മണ്ണ് .
അതുവഴി സജീവൻ അന്തിക്കാട്, സി രവിചന്ദ്രൻ, അയൂബ് പി എം, ഡോ. ആഗസ്റ്റസ് മോറിസ്, തൃശൂരിലെ മണിചേട്ടൻ, അജിത്... ഇങ്ങനെ നിരവധി പേരെ പരിചയപ്പെടാൻ കഴിഞ്ഞു. എന്നു മാത്രമല്ല സാക്ഷാൽ തസ്ലീമ നസ്രിനിലേക്കും എന്റെ സൗഹൃദം വളർന്നു. എന്റെ രണ്ടാമത്തെ പുസ്തകമായ
-പുലിരിയിലെ മഞ്ഞുതുള്ളികൾ
ഞാൻ സമർപ്പിചിട്ടുള്ളത് തസ്ലീമ നസ്രിനാണ് എന്നു പറയുന്നതിൽ അതിയായ സന്തോഷവും ഉണ്ട്.
രണ്ടാമത്തെ പുസ്തകം കവിതകളായിരുന്നു.
-പുലരിയിലെ മഞ്ഞുതുള്ളികൾ.
എറണാകുളത്തുള്ള സുരേഷ് ജി ആയിരുന്നു എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ചത്. ഫെയ്‌സ് ബുക്ക് കൂട്ടായ്മയായ മൊഴിമുറ്റം ആയിരുന്നു അതിന്റെ സംഘാടകർ. തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ചു തന്നെയായിരുന്നു അതിന്റെ പ്രകാശനം.
മൂന്നാമത് പുസ്തകം ഭാര്യ ബിജി കാൻസർ വന്നു ജീവിതത്തിൽ നിന്നും വിട വാങ്ങിയപ്പോൾ ആശുപത്രിയിലും വീട്ടിലും കഴിച്ചുകൂട്ടിയതിന്റെ ഓർമ്മകളാണ്. ആ പുസ്തകത്തിനു അവതാരിക എഴുതിയത് ഡോ. ഖദീജ മുംതസാണ്. ഡോക്ടർ അന്ന് ബാംഗ്ലൂരിലായിരുന്നു താമസം. ഞാൻ പുസ്തകത്തെ കുറിച്ചു പറയുകയും പിഡിഎഫ് മെസ്സേജ് ചെയ്യുകയും ചെയ്തു. അത് വായിച്ചതിനു ശേഷം പുസ്തകത്തെ കുറിച്ച് വോയ്സ് മെസ്സേജ് ഇട്ടു തുടങ്ങി. അപ്പോൾ ഞാൻ പറഞ്ഞു ഈ പറയുന്ന കാര്യങ്ങൾ എഴുതി തരികയാണെങ്കിൽ എനിക്ക് അത് അവതാരിക ആക്കാം എന്ന്. ഡോക്ടർ വളരെ ഗംഭീരമായി എഴുതുകയും ചെയ്തു.
അതിനൊക്കെ ശേഷമാണ് പുസ്തകത്തിനു
-മനസ്സിന് തീ പിടിച്ച കാലം
എന്ന പേരിട്ടത്. ഈ പുസ്തകത്തിന് പ്രകാശനചടങ്ങ് ഉണ്ടായിരുന്നില്ല. ദുഃഖം നിറഞ്ഞ ആ പുസ്തകം പ്രകാശനചടങ്ങ് ഉണ്ടാവുകയാണെങ്കിൽ ഞാൻ എന്ത് സംസാരിക്കും? അത് ആലോചിച്ചപ്പോൾ അങ്ങനെ ഒരു ചടങ്ങ് ഇല്ലാതെ പോവുകയാണ് നല്ലതെന്ന് തോന്നി.
വായനശാലയുടെ മരണം
Death of the Library
എന്റ നാലാമത്തെ പുസ്തകമാണ്. 2009 മുതൽ ഇതേവരെയുള്ള പല കാലങ്ങളിൽ എഴുതിയ 16 കഥകളാണ് ഇതിലുള്ളത്.
ഈ കഥാപുസ്തകമാണ് നാളെ സാഹിത്യ അക്കാദമിയിൽ പ്രകാശിതമാകാൻ പോകുന്നത്. എഴുത്തുകാരനും സാഹിതി പ്രസിഡന്റുമായ കെ ഉണ്ണികൃഷ്ണനാണ് ഈ കഥകൾക്ക് അവതാരിക എഴുതിയിട്ടുള്ളത്. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഞാനും സാഹിതിയോടൊപ്പമുണ്ട്. അതിന്റെ ഭാഗമായി ഇപ്പോൾ അക്ഷരീയത്തിലും.
...
ഞാനുമായി ബന്ധപ്പെട്ട മറ്റൊരു പുസ്തകമാണ്
-സൗഹൃദത്തിന്റെ കൈയൊപ്പുകൾ. ഞാൻ എഡിറ്റ് ചെയ്ത പുസ്തകം.
കഥകളും കവിതകളും നിറഞ്ഞ ഒരു പുസ്തകം. 2011 ലാണ് അത് പബ്ലിഷ് ചെയ്തത്. ഞാനും, ജയനും, സുബൈദാർ രാജനും, ജെബിനും, സത്യൻ കുറ്റുമുക്കുമടക്കം പതിനാല് പേര് ചേർന്ന് ഒരുക്കിയ പുസ്തകമായിരുന്നു അത്. കൊടുങ്ങല്ലൂരിലെ വേണുഗോപാൽ മാഷ് അവതാരിക എഴുതി. സാഹിത്യ അക്കാദമിയിൽ ഇന്നത്തെ എം ടി ഹാളിൽ തന്നെയായിരുന്നു അതിന്റെ പ്രകാശനം. സിസ്റ്റർ ജെസ്മി, ഐ ഷണ്മുഖദാസ്, എൻ രാജൻ, വേണു മാഷ്... ഇവരെല്ലാം ഉണ്ടായിരുന്നു. ഈ പുസ്തകം ടൈപ്പ് ചെയ്തതും എഡിറ്റ് ചെയ്തതും പ്രകാശനവും എല്ലാം നല്ലൊരു ഓർമ്മയാണ്.
...
No comments:
Post a Comment