Friday, 30 January 2026

അക്ഷരായനം

അക്ഷരായനം

അധ്യാപകരും വിദ്യാർത്ഥികളും അംഗങ്ങളായി കേരളത്തിനകത്തും പുറത്തുമായി പതിനായിരത്തിൽ പരം അംഗങ്ങളുള്ള  സാംസ്കാരിക സംഘടനയാണ് അക്ഷരായനം. അതിൽ എന്നെപ്പോലെ മറ്റു രംഗത്ത് പ്രവർത്തിക്കുന്നവരും ധാരാളം ഉണ്ട്. 

വിദ്യാർത്ഥികൾക്ക് അവർ ഇഷ്ടപ്പെടുന്ന എല്ലാ രംഗങ്ങളിലും പ്രോത്സാഹനം നൽകുന്നു. വിവിധ തരം മത്സരങ്ങൾ സംഘടിപ്പിക്കുന്നു.  ഏതു കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഉള്ള വായനശാലകളിൽ നിന്നും നല്ല ലൈബ്രറിയന്മാരെ കണ്ടെത്തി അവർക്ക് അവാർഡുകൾ നൽകുന്നു.  

കുട്ടികൾക്ക് പഠിത്തം മാത്രമല്ലാതെ, കൃഷിയുടെ കാര്യത്തിൽ ആയാലും, ചിത്രകല ആയാലും, നൃത്തം ആയാലും പാട്ട് ആയാലും, സ്‌പോർട് ആയാലും എല്ലാത്തിനും അക്ഷരായനം ഒപ്പമുണ്ട്. അത് കുട്ടികൾളിൽ ആത്മവിശ്വാസം വളർത്തുകയും അഭിമാനത്തോടെ മുന്നോട്ടു പോകുവാൻ സഹായിക്കുകയും ചെയ്യുന്നു.

തൊഴിൽ തേടുന്ന യുവജനങ്ങൾക്ക് ഫ്രീ ആയി പി എസ് സി പരീക്ഷകൾക്കുള്ള കോച്ചിങ് നൽകുന്നു. ഇങ്ങനെ നിരവധി കാര്യങ്ങൾ ചെയ്തുകൊണ്ട് പ്രവർത്തനം നടത്തുന്ന  അക്ഷരായനം ഗ്രൂപ്പിൽ കവിതകളും, കഥകളും, വായനാനുഭവങ്ങളും ഞാനും എഴുതാറുണ്ട്.  
അക്ഷരായനത്തിന്റെ സ്നേഹോപഹാരം ജനുവരി 26 നു വിവേകോദയം സ്‌കൂളിൽ വെച്ചു നടത്തിയ വാർഷിക കുടുംബ സംഗമത്തിൽ വെച്ച് പ്രശസ്ത കവി 
ഡോ. രാവുണ്ണിയിൽ നിന്നും സ്വീകരിക്കാൻ എനിക്കു കഴിഞ്ഞു. സമീപം അക്ഷരായനം സാരഥികളായ യശോധരൻ മാഷും,       ഡോ. ബെന്നി ജേക്കബ് , നോവലിസ്റ്റ് ടി ആര്യൻ കണ്ണനൂരും.

കഴിഞ്ഞ ഒമ്പത് വർഷമായി അക്ഷരായനം സജീവമായി രംഗത്തുണ്ട്. നാലു വർഷമായി എനിക്കും അക്ഷരായനത്തോടൊപ്പം ഉണ്ടാകാൻ കഴിഞ്ഞതിന്റെ സ്നേഹവും സന്തോഷവും ഇവിടെ പങ്കുവെച്ചുകൊണ്ട് നിർത്തുന്നു.

അഭിനന്ദനങ്ങൾ 🌹🌹
.

രാജൻ പെരുമ്പുള്ളി


No comments:

Post a Comment