നവംബർ 15/16 തീയതികളിൽ ചേറൂർ സാഹിതിയിൽ
എൻ വി ട്രസ്റ്റും തൃശൂർ ലിറ്ററെറി ഫോറവും സംയുക്തമായി
'ഇരുപതാം നൂറ്റാണ്ടിലെ മലയാള കവിത'
എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന സാഹിത്യ ശില്പശാലയിൽ
പങ്കെടുക്കാൻ ഞാനും പോയിരുന്നു.
ആ സമയത്താണ് ഉണ്ണി ഭായ് (കെ ഉണ്ണികൃഷ്ണൻ) എനിക്ക് എസ് കെ വസന്തൻ മാഷിന്റെ
കാൽപ്പാടുകൾ എന്ന ഓർമ്മകളുടെ സമാഹാരവും കാൻസർ മീൽസ് എന്ന സ്വന്തം കൃതിയായ നോവലും കൂടെ ഒരു ബാഗും തന്നത്. രണ്ടുപേരും വേണ്ടപ്പെട്ടവരും പ്രിയമുള്ളവരും ആയതിനാൽ ആരുടെ പുസ്തകം ആദ്യം വായിക്കും? എന്ന ചോദ്യം മനസ്സിൽ ഉണർന്നു. അവസാനം രണ്ടു പേരുടെയും പുസ്തകങ്ങൾ ഒന്നിച്ചു വായിക്കുകയാണ് ഉണ്ടായത്. വസന്തൻ മാഷിന്റെ പുസ്തകം കുറെ വായിക്കും. പിന്നീട് ഉണ്ണി ഭായിയുടെ. അങ്ങനെ മാറി മാറി വായിച്ചു കൊണ്ട് ഒരേ ദിവസം രണ്ടും വായിച്ചു തീർന്നു.
ഇവിടെ ആദ്യം വസന്തൻ മാഷിന്റെ ലേഖനപരമ്പരയെ കുറിച്ചും ശേഷം ഉണ്ണി ഭായിയുടെ നോവലിനെ കുറിച്ചും എഴുതാമെന്നു വിചാരിക്കുന്നു.
..
എസ് കെ. വസന്തൻ
കാൽപ്പാടുകൾ
കുട്ടിക്കാലത്തെ കുറിച്ചും, വീടും അന്നത്തെ പരിസരങ്ങളെ കുറിച്ചും, അച്ഛൻ, 'അമ്മ, മുത്തശ്ശി, കൂട്ടുകാർ, അധ്യാപകർ... ഇവരെ കുറിച്ചുമൊക്കെയുള്ള ഓർമ്മകൾ ധാരാളം പല ലേഖനങ്ങളിലൂടെ മാഷ് ഓർക്കുന്നു.
മണലിൽ എഴുതി പഠിക്കുന്ന കാലം മുതൽ സ്‌കൂൾ, കോളേജ് കാലത്തെ കുറിച്ചും പിന്നീട് അധ്യാപകൻ ആയപ്പോൾ ഉള്ള ആനുഭവങ്ങളും പങ്കുവെക്കുന്നു. കുട്ടി ആയിരുന്നപ്പോൾ അച്ഛനോടൊപ്പം ചങ്ങമ്പുഴയെ പോയി കണ്ടതും അദ്ദേഹത്തിന്റെ മരണവും എല്ലാം രേഖപ്പെടുത്താൻ മാഷിന് കഴിഞ്ഞിട്ടുണ്ട്.
കോളേജ് അധ്യാപകൻ ആയി മാറിയപ്പോൾ സംഘടനാപ്രവർത്തനവും ദേശാഭിമാനി സ്റ്റഡി സർക്കിളും ഇ എം എസ്, നായനാർ അടക്കമുള്ള നേതാക്കളെ കുറിച്ചും, വള്ളത്തോൾ, ജി. ശങ്കരക്കുറുപ്പ്, എൻ വി കൃഷ്ണവാര്യർ, ബഷീർ, വൈലോപ്പിള്ളി.... ഇങ്ങനെ നിരവധി മഹാന്മാരെ കുറിച്ചുളള ഓർമ്മകളും കാൽപ്പാടുകളിലൂടെ പങ്കുവെക്കുന്നു. അങ്ങനെ വലിയൊരു വായനാനുഭവം വായനക്കാരന് ലഭിക്കുന്നു.
പേജ് 173
"ടെലിഫോൺ കണ്ടുപിടിച്ച ഗ്രഹാംബെല്ലിന്റെ പെൺചെങ്ങാതിയുടെ പേര് മാർഗ്രറ്റ് ഹെലോ എന്നായിരുന്നു. അയാൾ ആദ്യമായി അവളെയാണ് ഫോൺ ചെയ്തത്. ഹെലോ"
ഈ കഥയൊന്നും അറിയാതെയാണ് ലോകം മുഴുവനും ഫോൺ വിളിക്കുമ്പോൾ ഹെലോ യിൽ തുടങ്ങുന്നത്. ഈ കഥ വൈലോപ്പിള്ളിയാണ് വസന്തൻ മാഷിന് ഒരു സന്ദർഭത്തിൽ പറഞ്ഞു കൊടുത്തത്. അത് മാഷ് നമ്മളോട് പറഞ്ഞു. ഇങ്ങനെ നിരവധി അനുഭവങ്ങളും ഓർമ്മകളും കാൽപ്പാടുകൾ പറഞ്ഞുതരുന്നു. നല്ലൊരു വായനാനുഭവം ഈ കൃതിയും തരുന്നു എന്ന് പറഞ്ഞുകൊണ്ട് നിർത്തുന്നു.
അഭിനന്ദനങ്ങൾ 🌹
രാജൻ പെരുമ്പുള്ളി
No comments:
Post a Comment