Tuesday, 16 September 2025

തൃശൂർ ഏഴാം വാർഡിന്റെ ഓണാഘോഷം

സെപ്റ്റംബർ 14 നു ചേറൂർ ഏഴാം വാർഡ് ഡിവിഷൻ ഓണാഘോഷം മേയർ എം കെ വർഗ്ഗീസ്‌  ഉദ്ഘാടനം ചെയ്ത പരിപാടി ഞങ്ങളുടെ കൗൺസിലർ രാധികാ അശോകന്റെ നേതൃത്വത്തിൽ ചേറൂർ സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു. അവിടെ വെച്ച് എന്നെയും എഴുത്തുകാരൻ എന്ന നിലയിൽ ആദരിക്കുകയും മേയറിൽ നിന്നും മെമന്റോ ഏറ്റു വാങ്ങുകയും ചെയ്തു. ചെണ്ടയിൽ ആശാനായ രാജപ്പൻ മാരാരെയും ആദരിച്ചു.

തുടർന്ന് ഓണക്കളിയും കുട്ടികളുടെ കലാപരിപാടിയും ഓണസദ്യയും ഉണ്ടായിരുന്നു.

വേദിയിൽ എനിക്ക് രണ്ടു വാക്ക് സംസാരിക്കുവാനും മറ്റു പലതിലും നേട്ടങ്ങൾ കൊയ്ത കുട്ടികൾക്ക് സമ്മാനം കൊടുക്കുവാനും കഴിഞ്ഞു. സ്വന്തം നാട്ടിൽ ഞാൻ പഠിച്ച സ്‌കൂളിൽ അന്നത്തെ ആ ക്ലാസ് മുറികളിൽ തന്നെയായിരുന്നു ഈ ചടങ്ങുകൾ നടന്നത്. അതുതന്നെയായിരുന്നു എന്റെ സന്തോഷം. കുട്ടിക്കാലം ഓർത്തുകൊണ്ടു അന്നത്തെ കൂട്ടുകാരെയും ടീച്ചർമാരെയും മനസ്സിൽ കണ്ടുകൊണ്ട് പ്രോഗ്രാമുകൾ അവസാനിക്കുന്നത് വരെ അങ്ങനെ ഇരുന്നു.

💐💐💐







No comments:

Post a Comment