Tuesday, 18 February 2025

Walker's club Eng. college, Ramavarmapuram

ഭാഷാശ്രീ ഒരുക്കിയ
യു എ ഖാദർ സംസ്ഥാന പുരസ്‌കാരം എന്റെ പുസ്തകം 
"മനസ്സിന് തീ പിടിച്ച കാല" ത്തിനു ലഭിച്ചതിൽ സന്തോഷം പങ്കുവെച്ചുകൊണ്ടു ഞങ്ങളുടെ എൻജിനീയറിങ് വാക്കേഴ്‌സ് ക്ലബ് ഇന്ന് രാവിലെ 7 മണിയ്ക്ക് എനിക്ക് ഒരു സ്വീകരണം നൽകുകയും രണ്ടു പുസ്തകങ്ങൾ സമ്മാനിക്കുകയും ചെയ്തു.

ക്ലബ് പ്രസിഡന്റ് കുമാരേട്ടനിൽ നിന്നു അശോകൻ ചരുവിൽ എഴുതിയ
 കാട്ടൂർ കടവും 
ക്ലബ് ഭാരവാഹി ഉണ്ണി സമ്മാനിച്ച
ഹെമിങ്‌വേയുടെ 
തിരഞ്ഞെടുത്ത കഥകളും സ്വീകരിച്ചു.

രവിമാഷും, കുമാരേട്ടനും, ഉണ്ണിയും, രാമകൃഷ്ണൻ ചേട്ടനും ഞാനും പുസ്തകത്തെ കുറിച്ചു സംസാരിച്ചു.

എല്ലാ ദിവസവും രാവിലെ കോളേജിനകത്തുള്ള  ഞങ്ങളുടെ നടത്തം എല്ലാവർക്കും ഉന്മേഷവും ഊർജ്ജവും നൽകുന്നു. ഈ നടത്തിനിടയിൽ അന്നന്നത്തെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളും ചൂടുള്ള ചർച്ചയാകുന്നു. ഞങ്ങളിൽ തന്നെ വിവാദങ്ങളും ഉണ്ടാകുന്നു. എങ്കിലും സന്തോഷത്തോടെ പിരിഞ്ഞുപോയി പിറ്റേന്ന് രാവിലെ വീണ്ടും കണ്ടുമുട്ടുന്നു. ഈ നടത്തം  മാനസികമായും ശാരീരികമായും ഒരു സന്തോഷം പകരുന്നു.

എനിക്ക് സ്വീകരണം നൽകിയ വാക്കേഴ്‌സ് ക്ലബ് അംഗങ്ങളോട് നന്ദിയും സ്നേഹവും പങ്കുവെച്ചുകൊണ്ടു നിർത്തുന്നു.

രാജൻ പെരുമ്പുള്ളി

💐💐💐



No comments:

Post a Comment