പേരാമ്പ്ര ഭാഷാശ്രീ, യു എ ഖാദർ പുരസ്കാരം നൽകുന്നതിന് മുൻപ് പുരസ്കാരകൃതികൾ അവലോകനം ചെയ്ത് എൻ കെ ഷൈമ എൻ്റെ പുസ്തകത്തെക്കുറിച്ച് വേദിയിൽ സംസാരിച്ചത്.
....
മനസ്സിന് തീപിടിച്ച കാലം :
ആശുപത്രികളിലെ serious വാർഡ്കളിലും ICUവിന് മുന്നിലും ചെന്നാൽ നമുക്ക് കാണാം മനസ്സിന് തീപിടിച്ചോടുന്നവരെ...... ചിലർ അലറിക്കരയുന്നുണ്ടാവും മറ്റു ചിലർ മൗനമായ് നിന്ന് കത്തുകയാവും....അനാസ്ഥ കാണിക്കുന്ന ആശുപത്രി അധികൃതരോട് ഭ്രാന്തമായ് പൊട്ടിത്തെറിച്ച് പ്രതികരിക്കുന്നവരെയും കാണാം..... കാണികൾക്ക് തോന്നിയേക്കാം ഇയാളെന്തിന് ഇങ്ങനെ ചൂടാവുന്നതെന്ന്.. കൺമുന്നിൽ പിടയുന്നത് തൻ്റെ പ്രാണനാവുമ്പോൾ അയാൾ പിന്നെന്തു ചെയ്യും.
2023 ൽ സൺഷൈൻ ബുക്സ് പബ്ലിഷ് ചെയ്ത 'മനസ്സിന് തീപിടിച്ച കാലം' ,എന്ന കൃതി ശ്രീ രാജൻ പെരുമ്പുള്ളി തൃശ്ശൂർ ഡയറിക്കുറിപ്പുകൾ പോലെ എഴുതിയ, കാൻസർ ബാധിതയായ സഹധർമ്മിണിയോടൊപ്പമുള്ള ആശുപത്രി സ്മരണകളാണ്. രോഗി എന്ന ഒരവസ്ഥയിലേക്കെത്തുംവരെ അവരും മനസ്സും ശരീരബോധവും ആത്മബന്ധങ്ങളും ഉള്ള ഒരാളായിരുന്നുവെന്ന് പലപ്പോഴും ചികിത്സിക്കുന്നവരുടെ ചിന്തയിലുണ്ടായിരിക്കണമെന്നില്ല. ഊണും ഉറക്കവുമില്ലാതെ കൂടെ നിന്ന് പരിചരിക്കുന്നവരുടെ അവശതകളോ മനസ്സിൻ്റെ പൊള്ളലോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഒന്നും ആശുപത്രി അധികൃതർ പരിഗണിക്കണമെന്നില്ല. സ്ത്രീകളുടെ വാർഡിൽ പുരുഷന്മാർക്ക് നിൽക്കാൻ പറ്റില്ല എന്ന നിബന്ധനകൾക്ക് സാഹചര്യമനുസരിച്ച് വിട്ടു വീഴ്ച നടത്തുന്ന കാരുണ്യമൊന്നും കാട്ടിയെന്നു വരില്ല.ഇത്തരം എത്രയോ ആപത്ഘട്ടങ്ങളെ തരണം ചെയ്തവരാണ് നമ്മളെല്ലാം. അതൊക്കെ ഓർമ്മപ്പെടുത്തുന്നുണ്ട് ഉള്ളു നൊന്ത് പെയ്ത ഈ പുസ്തകത്തിലെ അക്ഷരത്തുള്ളികൾ. കണ്ണ് നിറയാതെ ഇതാർക്കും വായിച്ച് തീർക്കാനാവില്ല.
ഇലക്ട്രിക് സ്ഥാപന ഉടമയായ ശ്രീ രാജൻ പെരുമ്പുള്ളി സൗഹൃദത്തിൻ്റെ കയ്യൊപ്പുകൾ എന്ന കഥാ കവിതാസമാഹാരം എഡിറ്റ് ചെയ്തിട്ടുണ്ട്, തസ്ലീമ നസ്രിൻ്റെ ലജ്ജ - വീണ്ടും ലജ്ജിക്കുന്നു എന്നീ പുസ്തകങ്ങളെ ആസ്പദമാക്കി ചോരവീഴുന്ന മണ്ണ് എന്ന ഗ്രന്ഥവും പുലരിയിലെ മഞ്ഞുതുള്ളികൾ എന്ന കവിതാ സമാഹാരവും എഴുതിയിട്ടുണ്ട്.
പ്രിയ എഴുത്തുകാരന് എല്ലാ വിധ ആശംസകളും നേരുന്നു
അഭിനന്ദനങ്ങൾ
എൻ കെ ഷൈമ ,പേരാമ്പ്ര
💐💐💐
(പോസ്റ്റർ H & C)
No comments:
Post a Comment