Eng. കോളേജ് , രാമവർമ്മപുരം
കഴിഞ്ഞ ദിവസം രാവിലെ ഏഴ് മണിക്ക് ഞങ്ങളുടെ walkers club, എഴുത്തുകാരി സ്മിത ആദർശിനെ ആദരിച്ചു. അവരുടെ കഥാസമാഹാരം വാസ്‌ജനയെ
കുറിച്ച് രവി മാഷും, പത്രപ്രവർത്തകൻ അലക്സാണ്ടർ സാമും, മദനൻ, ശ്രീധരൻ.... ഞാനും സംസാരിച്ചു.
ക്ലബ്ബ് സ്മിത ടീച്ചറെയും ഭർത്താവ് ആദർശിനെയും പൊന്നാട അണിഞ്ഞു. ഞാൻ എന്റെ പുസ്തകം :
മനസ്സിന് തീ പിടിച്ച കാലം
സമ്മാനിച്ചു.
.....
സ്മിത ആദർശ്
എഴുതിയ കഥാപുസ്തകം
വാസ്‌ജനയാണ് കഴിഞ്ഞ ദിവസം വായിച്ചത്. പതിനൊന്ന് കഥകളാണ് ഇതിലുള്ളത്. അതിലെ ചില കഥകൾ മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്.
ആനപ്പാവ്
അതിലെ ക്ലാരയും ദാസപ്പനും.
ക്ലാര ശക്തമായ കഥാപാത്രമാണ്.
ദാസപ്പനു 23 വയസ്സുള്ളപ്പോൾ ക്ലാരയെന്ന 18 കാരിയേയും
കൊണ്ടു നാട് വിടുന്നു. എസ്റ്റേറ്റ് മുതലാളി
ദാസപ്പനെ തല്ലിക്കൊല്ലും എന്നാണ് നാട്ടുകാർ വിചാരിച്ചത്.
എന്നാൽ സംഭവിച്ചത് മറിച്ചാണ്.
അവരെ ഒന്നിച്ചു ജീവിക്കാൻ അയാൾ സഹായിക്കുന്നു.
പാലപ്പിള്ളിയിലെ എസ്റ്റേറ്റ് റപ്പായി മുതലാളിയുടെ കാലശേഷം ദാസപ്പനും ക്ലാരമ്മക്കും ലഭിക്കുന്നു. അങ്ങനെ നല്ലൊരു അപ്പനായി മുതലാളി മാറുന്നു.
ഇവരുടെ അടുത്തുളള ഫൈസിലിന്റെ ആന അൻവർ ചരിഞ്ഞപ്പോൾ അതിനെ ദഹിപ്പിക്കാൻ സ്ഥലവും സൗകര്യവുo ക്ലാരമ്മ ചെയ്തു കൊടുക്കുന്നു.
സ്വന്തം ആന ചരിഞ്ഞെങ്കിലും ഫൈസിയുടെ ആനപ്രേമം തുടർന്നു.
അങ്ങനെ അയാൾ ഒരു ആനകളുടെ തലപ്പൊക്കമത്സരം കാണുന്നതിനിടയിൽ പ്രകോപിതനായ ഒരു ആന ഉണ്ടാക്കുന്ന ബഹളത്തിൽ അയാൾ അപകടത്തിൽ പെടുന്നു. കുറെ കാലത്തെ ചികിത്സയിൽ അയാൾക്കു ജീവൻ കിട്ടുന്നു. എങ്കിലും ശരീരം അനക്കാൻ പറ്റാതെ കഴിയേണ്ടി വരുന്നു. അങ്ങനെ യുള്ള ആ വീട്ടിലേക്ക് പുതിയ ഒരു ആനയെ വാങ്ങാം എന്ന വാഗ്ദാനവുമായി ക്ലാരമ്മ കടന്നു ചെല്ലുന്നു.
ഇങ്ങനെ കടന്നു ചെല്ലുന്നതിലൂടെ ക്ലാരമ്മ ഒരു ശക്തയായ കഥാപാത്രം ആയി ജ്വലിച്ചു നമ്മുടെ മുന്നിൽ നിൽക്കുന്നു.
....
മൃതസഞ്ജീവനി
താര
സ്കൂൾ ടീച്ചർ ആയിട്ടും സന്തു എന്ന ഭർത്താവിന്റെ പീഡനം സഹിച്ചു ജീവിക്കുന്ന ഒരാളെ ഇതിലൂടെ അനാവരണം ചെയ്യുന്നു.
കുടിച്ചു കുടിച്ച് സ്വയം തകരുകയും ഭാര്യയെ തെറിവിളിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ഭർത്താവിനെ ഇതിൽ കാണാം.
നമ്മുടെ നാട്ടിലും
എപ്പോഴും കാണുന്ന
സംഭവങ്ങൾ തന്നെയാണ് ഇത്. വീട്ടുകളിൽ സമാധാനം നഷ്ടപ്പെടുന്നതിന്റെ ഒരു കഥ ഇതിലൂടെ പറയുന്നു.
...
ത്രേസ്യാച്ചേടത്തിയുടെ ദത്ത്
സ്വന്തം വീട്ടിൽ കറവ് പശു ആയി മാറുന്ന
നേഴ്സിന്റെ കഥ പറയുന്നു.
പിന്നെ, പട്ടാളക്കാരൻ അന്തോണിചേട്ടന്റെയും.
മക്കൾ കൂടുതൽ ഉണ്ടായ വീട്ടിൽ ജനിച്ച ത്രേസ്യാച്ചേടത്തിയുടെ പരിതാപകരമായ അവസ്ഥയും പിന്നീട് കല്യാണം കഴിച്ചപ്പോൾ മക്കൾ ഉണ്ടാകാതെ വിഷമിക്കുന്ന അവസ്ഥ യും പറഞ്ഞു തരുന്നു.
...
മിലാലെ
ലിയാം എന്ന ചെറുപ്പക്കാരൻ ആന്റമാനിലെ ഗോത്ര വർഗക്കാരുടെ ദ്വീപിലേക്ക് തനിയെ പോകുന്നു. അവർ അവനെ വധിക്കുന്നു.
മകന്റെ മരണത്തോടെ മതം എന്ന സ്ഫോടക വസ്തുവിനെ സായിപ്പും ഉപേക്ഷിക്കുന്നു. തന്റെ മകൻ നഷ്ടപ്പെടുന്നതിലൂടെ കൊന്തയും കുരിശും അല്ല ജീവിതത്തിൽ വേണ്ടത് എന്നും
അതിന്
സ്നേഹം മതിയെന്നും അയാൾ മനസ്സിലാക്കുന്നു.
അങ്ങനെ എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു മനസ്സുമായി അയാൾ ജീവിക്കാൻ തുടങ്ങുന്നു.
..
സ്കൂൾ ബസ്സിലെ കുട്ടി
ഗൾഫിൽ ഒരിടത്ത് ഉണ്ടായ സംഭവത്തെ കഥയാക്കി മാറ്റി
മനസ്സിൽ നീറുന്ന അനുഭവം ആക്കി മാറ്റുന്നു. നാലു വയസ്സുകാരി കുഞ്ഞു ബസ്സിൽ ഉറങ്ങി പോവുകയും മറ്റ് കുട്ടികൾ സ്‌കൂളിൽ വണ്ടി എത്തിയപ്പോൾ ഇറങ്ങി പോവുകയും ചെയ്തു.
ഡ്രൈവർ ഡോർ അടച്ചു പോയി കുറെ കഴിഞ്ഞപ്പോൾ കഞ്ഞു ശ്വാസം കിട്ടാതെയും കൊടും ചൂട് അനുഭവിച്ചും ബസ്സിന്റെ അകത്തു മൂക്കിൽ നിന്നും ചോര വന്നു മരിച്ചു പോകുന്നു.
ഈ സംഭവം വേദനിക്കുന്ന നടുക്കമായി നമ്മുടെ ഓർമ്മകളിൽ നിൽക്കുന്നു.
..
വാസ്‌ജന
സിഖ് കലാപത്തിന്റെ ഒരു കഥ പറയുന്നു.
ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്തിനു ശേഷം
സിഖ്കാരെ കൂട്ടത്തോടെ വധിക്കാൻ ഗൂഢാലോചന നടന്നു.
ഒരു സംഘടനയിലും അംഗം അല്ലാതിരുന്ന പിതാവ് വധിക്കപ്പെടുന്നു.
സുവർണ ക്ഷേത്രത്തിലെ ഒരു പൂജാരി മാത്രമായിരുന്നു അദ്ദേഹം.
തുടർന്ന്
അമൻ ജിത്തും അനിയൻ ചോട്ടുവും
രക്ഷപെടാൻ തീരുമാനിക്കുന്നു.
അങ്ങനെ എയർവേയ്‌സ് വിമാനത്തിന്റെ ചക്രങ്ങൾക്കിടയിൽ കയറിപ്പറ്റി രക്ഷപ്പെടുന്നു.
വിമാനം run ചെയ്തു നീങ്ങി ഉയർന്നു കഴിഞ്ഞപ്പോൾ ചക്രം മുകളിലേക്ക് പൊന്തി വരുന്നു. ആ സമയം അവിടെ വളരെ വലിയ ചൂടാണ്.
പിന്നെ അത് തണുപ്പിക്കാൻ മൈനസ് 60 ഡിഗ്രി വരെ താഴ്ന്ന തണുപ്പ് വരുന്നു.
ഈ കൊടും തണുപ്പിൽ ചോട്ടു മരിക്കുന്നു.
വിമാനം പറന്നു ലാൻഡ് ചെയ്യാൻ നേരം ചക്രങ്ങൾ പുറത്ത് വരുമ്പോൾ ചോട്ടു കെനിയയിലെ ഒരു പറമ്പിൽ താഴേക്ക് പതിക്കുന്നു.
ബോധം നഷ്ടപ്പെട്ട അമൻ ജീത്തു പതിക്കുന്നത് run way യിലും. കുറെ കാലത്തെ ചികിത്സക്കു ശേഷം അദ്ദേഹം രക്ഷപ്പെടുന്നു.
വാസ്‌ജന
എന്നാൽ
പലായനം.
ആ ദുരന്തകഥയാണ് ഒലീവിയ ഗ്രെ എന്ന മെഡിക്കൽ ജേർണലിസ്റ്റിലൂടെ നമുക്ക് പറഞ്ഞു തരുന്നത്.
..
മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു എഴുതിയതാണ് ഇതിലെ ഓരോ കഥകളും.
ജാതിക്കും മതത്തിനും അതീതമായി ചിന്തക്കുവാനും സ്നേഹവും സാഹോദര്യവുമാണ് വേണ്ടത് എന്നുള്ള കാര്യങ്ങൾ ഈ കഥകളിലൂടെ
സ്മിത ടീച്ചർ നമുക്ക് പറഞ്ഞു തരുന്നു.
അഭിനന്ദനങ്ങൾ 🌱🪴
...
No comments:
Post a Comment