ജൂലൈ 24
H & C യുടെ പുസ്തകോത്സവം.
തൃശൂർ, ഇക്കണ്ടവാരിയർ റോഡിലുള്ള അവരുടെ തന്നെ അത്യാവശ്യം നല്ല സൗകര്യമുള്ള ഷോപ്പും ഹാളുമുള്ള സ്ഥലത്ത് നടക്കുന്നു. പ്രിയ എഴുത്തുകാരി സാറടീച്ചറാണ് Book Fair ഉദ്ഘാടനം ചെയ്‌തത്. ഇന്നലെ ഞാനും അവിടെ പോയിരുന്നു. എന്റെ പുസ്തകം
"മനസ്സിന് തീ പിടിച്ച കാലം" അവിടെ കയറി ചെല്ലുമ്പോൾ ഷെൽഫിൽ കാണാം. സാറടീച്ചറുമായി സൗഹൃദം പങ്കുവെച്ചു. ടീച്ചർ എഴുതിയ "കറ" യാണ് മുൻപ് വായിച്ചിരുന്നത്. ബൈബിളിനെ പഠനവിധേയമാക്കിയും വിമർശിച്ചും കഥ പറയുന്ന ശക്തമായ നോവൽ മലയാളത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള നോവൽതന്നെയാണ്.
ഒപ്പം എന്റെ മകൾ തേജസ്വനിയെ പഠിപ്പിച്ചിട്ടുള്ള ദീപടീച്ചറുമായും സാംസാരിച്ചു. ദീപ നിശാന്തിനെ കൂടാതെ കൂടാതെ പ്രശസ്ത എഴുത്തുകാരായ ലിസ്സി, ഷീല ടോമി എന്നിവരും ഉണ്ടായിരുന്നു.
...
No comments:
Post a Comment