Tuesday, 8 July 2025

ഇദം പാരമിതം

ഇദം പാരമിതം

വി ജി തമ്പി

ജീവിതത്തിൽ ഭൗതികജീവിതവും ആത്മീയജീവിതവും ഉണ്ട്.  ഇതിൽ ആത്മീയജീവിതത്തിനു പ്രാധാന്യം നല്കികൊണ്ടുള്ള ഒരു നോവലാണ് ഇദം പാരമിതം. ലെവിൻ എന്ന യുവാവിലൂടെ സഞ്ചരിക്കുന്ന ഈ നോവൽ ഹൈപ്പേഷ്യ മുതൽ ഓഷോ, നിത്യ തുടങ്ങി മഹാഭാരതത്തിലെ നായയെ പോലും കഥാപാത്രം ആക്കുന്നുണ്ട്.

ലെവിനുമായി ബന്ധപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങൾ, അവരോടുള്ള  പ്രണയം, രതി ഇതെല്ലാം ഭൗതികമായ കാര്യങ്ങളാണെങ്കിലും ഇവിടെ ആത്മീയ അനുഭവങ്ങളായി പരിണമിക്കുന്നു.

ബുദ്ധനും യേശുവും ഗാന്ധിയുമെല്ലാം കടന്നുവരുമ്പോൾ ആത്മീയതയുടെ പ്രകാശം കൂടിവരികയും ചെയ്യുന്നു.

സ്നേഹവും പ്രണയവും ഭിക്ഷയായി ധാരാളം പലരിൽ നിന്നും ലെവിനു ലഭിക്കുന്നുമുണ്ട്.

ഗർഭിണിയായ സമരിയ പ്രസവത്തോടെ മരണം വരിക്കുന്നു. സ്നേഹിതയുടെ ആ വിടവാങ്ങൽ താങ്ങാൻ കഴിയുന്നില്ലെങ്കിലും, അവളുടെ ചിതാഭസ്മം കടലിൽ ഒഴുക്കി അവരെ പ്രകൃതിയുടെ ഭാഗമാക്കുന്നതോടെ ലെവിനും ശൂന്യതയുടെ പാരമ്യത്തിലെത്തുന്നു.  ഒരു ഭിക്ഷാoദേഹിയുടെ യാത്രയായി ലെവിന്റെ ജീവിതം തുടരുന്നു. അങ്ങനെ തമ്പി മാഷിന്റെ ഈ നോവൽ വ്യത്യസ്ത വായനാനുഭവം തരുന്നു.

..

രാജൻ പെരുമ്പുള്ളി

💐💐


No comments:

Post a Comment