ഹമാസ്
എന്ന വിഡ്ഢിത്തം ചെന്ന്
ഇസ്രായേലിൽ
ഒന്നു പൊട്ടിച്ചു.
ഇസ്രായേൽ വന്നു
അടിയോട് അടി
കരുണയില്ലാത്ത തിരിച്ചടി.
പിന്നെ ഇസ്രായേൽ ചെന്ന്
ഇറാനിൽ ബോംബിട്ടു!
അപ്പോൾ
ഇറാനും തിരിച്ചു
കൊടുത്തു തുടങ്ങി...
ആ സമയം
അമേരിക്ക വന്നു
ഇറാനിൽ ബോബിട്ടു.
അപ്പോൾ
ഇറാൻ ചെന്നു
ഖത്തറിലും
മറ്റും ബോംബിട്ടു....!
വെറും
സ്‌കൂൾ
കുട്ടികളെപ്പോലെ
കലഹം പോലെതന്നെ!
പക്ഷേ,
ഇവിടെ വർഷിക്കുന്നത്
ബോംബുകളാണ്.
പോവുന്നത് അനേകം
ജീവനുകളാണ്.
സംഭവിക്കുന്നത്
അനേകം
നാശനഷ്ടങ്ങളാണ്.
ഇനിയും ഇവർ
കടിപിടി കൂടും
ഇനിയും
ലോകസമാധാനം
ഇവർ കെടുത്തും.
ഇന്ത്യ-പാക് യുദ്ധത്തിലും
റഷ്യ-ഉക്രൈൻ
യുദ്ധത്തിലും
ഇവരുടെ
അദൃശ്യകരങ്ങൾ
എവിടെയൊക്കെയോ
കാണുന്നില്ലേ?
അതാണ്
ലോകസമാധാനത്തിന്
ഇവരുടെ ഭീഷണിയായി
വളരാൻ പോകുന്നത്.
ഇവരെല്ലാം
വലിയ രാജ്യത്തിന്റെ
ചെറിയ
നേതാക്കൾ തന്നെ
ഒരു സംശയവുമില്ല.
നല്ല നേതാക്കൾക്ക് വേണ്ടത്
വലിയൊരു
മനസ്സാണ്...
ഈ ലോകത്തെയും
പ്രപഞ്ചത്തേയും
ജീവിലോകത്തേയും
ഉൾക്കൊള്ളുവാൻ
കഴിയുന്നൊരു മനസ്സ്!
അതില്ലാത്തതിനാൽ
ഇവരെല്ലാം ഇങ്ങനെ
കലഹിച്ചു നാശം
വിതക്കുന്നു.
ഈ തലമുറയ്ക്കും
വരാൻ പോകുന്നവർക്കും
ഇവരുടെ ചെയ്തികൾ
നാശം വിതക്കുന്നു.
...
വെടി നിർത്തൽ നല്ലത് തന്നെ
എന്നാൽ അത് താൽക്കാലികം
എന്നേ പറയാൻ പറ്റുകയുള്ളൂ.
....
No comments:
Post a Comment