ഇന്ന്
ഇ എം എസ് സ്മൃതി.
തൃശൂർ റീജ്യണൽ തിയറ്ററിൽ പോയപ്പോൾ ഇ എം എസ്സിന്റെ മകൾ രാധചേച്ചിയെയും കാണാൻ കഴിഞ്ഞു. കഴിഞ്ഞ വർഷവും ഇതുപോലെ ഇവിടെ വെച്ചുതന്നെ കണ്ടിരുന്നു. അതിനു ശേഷം ഒരിക്കൽ ഒരു പുസ്തകപ്രകാശനത്തിനു വിവേകോദയം സ്‌കൂളിൽ വന്നപ്പോഴും കണ്ടിരുന്നു.
സ. ഇ എം ന്റെ അവസാന കാലത്ത് എപ്പോഴെല്ലാം തൃശൂരിൽ വന്നിട്ടുണ്ടോ അപ്പോഴെല്ലാം ഞാനും ബാലേട്ടനും ബാബുവുമെല്ലാം വിദ്യാർത്ഥി കോർണറിലേക്ക് പ്രസംഗം കേൾക്കാൻ പോകുമായിരുന്നു. ആ ഓർമ്മകളും ചേച്ചിയോട് മുമ്പ് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇങ്ങനെ ഇവിടെ കാണുമ്പോൾ വലിയ സന്തോഷം.
😊😊💐💐
No comments:
Post a Comment