Sunday, 1 June 2025

അഘോരികളുടെ നടുവിൽ

ആഘോരികളുടെ നടുവിൽ

സുരേഷ് സോമപുര

അഘോരി സാത്തെ പാഞ്ച്‌ ദിവസ്
എന്ന നോവലിന്റെ വിവർത്തനമാണ്

ചന്തം മണിയാണ് വിവർത്തനം
ചെയ്തിരിക്കുന്നത്.

ആഘോരികളുടെ ജീവിതം, പൂജ,  ജീവിതവീക്ഷണം എന്താണ് എന്ന് അറിയാനുള്ള ഒരു യാത്ര.

മന്ത്രതന്ത്ര പ്രാവീണ്യം  നേടി ചാമുണ്ഡി ദേവിയുടെ കുങ്കുമപ്പൊട്ടു തൊട്ട് നീണ്ട താടി വളർത്തി നഗ്നരായും ചിലർ കൗപീനരായും രക്തം കുടിച്ചും മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്യുന്ന ആഘോരികളുടെ ജീവിതം തപസ്സ്, നിഷ്ടകൾ എല്ലാം ഈ നോവലിന്റെ വിഷയമാണ്.

മധ്യപ്രദേശിലെ നിബിഡമായ ഒരു കാടിന്റെ മധ്യത്തിൽ ആഘോരമാർഗികൾ നടത്തുന്ന ഒരു രഹസ്യ സാധന ശിബിരം കാണാൻ എഴുത്തുകാരൻ സുരേഷ് ജി ക്ഷണിക്കപ്പെടുന്നു.

ഘോരസിംഹത്തിനെപോലും വശീകരിച്ചു ഒരു ആട്ടിൻ കുട്ടിയെപ്പോലെ നിർത്തുവാൻ കഴിയുമെന്നാണ് ഇതിലെ കഥാപാത്രം  അഘോരി ബാബ ഭൈരവനാഥൻ പറയുന്നത്.

സാധനാശിബിരം അമാവാസി ദിവസത്തിനു ഏഴെട്ടു ദിവസം മുൻപ് തുടങ്ങും. പിന്നെ അമാവാസി കഴിഞ്ഞു മൂന്നു ദിവസത്തിനു ശേഷം അവസാനിക്കും.

ഇതിൽ ഏതു ദിവസം വേണമെങ്കിലും ശിബിരത്തിൽ പങ്കുകൊള്ളാം. പക്ഷേ അവിടെ എന്തെങ്കിലും അഭിപ്രായം പറയണമെങ്കിൽ അതിലെ പ്രധാനിയോട് അനുവാദം ചോദിച്ചിട്ട് വേണം.

വസ്ത്രങ്ങൾ ഒഴിച്ച് വേറെ ഒന്നും എടുക്കാൻ പാടില്ല. സ്ത്രീകളും പുരുഷൻമാരുമടക്കം നൂറോളം അഘോരികളാണ് ശിബിരത്തിൽ പങ്കെടുക്കുന്നത്.

കൽപനായോഗത്തിന്റെ സാധകനായ സുരേഷ് ആത്മബലത്തിന്റെ ശക്തികൊണ്ടാണ് അങ്ങോട്ട് പോകുന്നത്.

അങ്ങനെ അലെക് ആനന്ദർ എന്ന അഘോരിയോടൊപ്പം  ജപൽപ്പൂരിൽ നിന്നും ഉൾനാടൻ ഗ്രാമങ്ങളിലൂടെ വനത്തിലേക്ക് യാത്ര തിരിക്കുന്നു.

ചരസ് നിറച്ച ഹുക്ക വലിച്ചുകൊണ്ട് ചുവന്ന കണ്ണുകളുള്ള അലെക് ആനന്ദർ എന്ന ഭീമാകാരൻ അങ്ങനെ ജീപ്പിന്റെ മുൻസീറ്റിൽ ഇരുന്നു. യാത്രയുടെ ഇടയിൽ വെച്ച് വണ്ടി നിർത്തി ഫ്‌ളാസ്‌കിൽ നിന്നും പാൽ കപ്പിൽ ഒഴിച്ച് കുടിക്കാൻ കൊടുക്കുന്നു.  അത് വാങ്ങി കുടിച്ചതോടെ സുരേഷ് ജി ഒരു മയക്കത്തിലേക്ക് പോകുന്നു.

പിന്നീട് കുറേകഴിഞ്ഞു അഘോരി തട്ടി വിളിച്ച് ഉണർത്തുമ്പോൾ  മാനം മറയ്ക്കാൻ മാത്രം വസ്ത്രം ധരിച്ച സ്ത്രീ പുരുഷ കൂട്ടം അവിടെ ഉണ്ടായിരുന്നു. മങ്ങിയ വെളിച്ചത്തിൽ നാലുപാടും വൻവൃക്ഷങ്ങൾ നിറഞ്ഞ കാടും കുത്തനെയുള്ള മലയും. ഈ മല കയറിയിറങ്ങി വേണം ഇനി ശിബിരത്തിൽ എത്താൻ.

സിംഹവും കാട്ടുപോത്തുമടക്കം ധാരാളം മൃഗങ്ങളുള്ള വനത്തിലൂടെ നടന്ന് അവസാനം മലയുടെ അടിവാരത്തിൽ എത്തിച്ചേരുന്നു. അവിടെ 'u' ആകൃതി യിൽ ഉള്ള ഒരു വീട്ടിലാണ് ഇവരെല്ലാം താമസിക്കുന്നത്.

ആഘോരികളെപ്പറ്റി ഇവിടെ പറയുന്നത് ഇങ്ങനെയാണ്.

പേജ് 23
വാമമാർഗ്ഗം അഥവാ അഘോരമാർഗ്ഗം ഏകദേശം നാലയ്യായിരം വർഷങ്ങൾ കഴിഞ്ഞു പോയി എന്ന് ഊഹിക്കപ്പെടുന്നു. ജീവിതത്തിന്റെ നശ്വരത കണ്ട് ലൗകികജീവിതത്തിൽ നിരാശ തോന്നി. ചില വിജ്ഞാനികൾ ത്യാഗത്തിന്റെ മഹത്വം മനസ്സിലാക്കിയിരുന്നു. എന്നാൽ ചില സത്യാന്വേഷികൾ ഇതിന്റെ വിരുദ്ധ മാർഗ്ഗത്തിൽ മുന്നോട്ടു നീങ്ങി. ഇവർ സുഖഭോഗങ്ങൾക്ക് മാത്രം വിലകല്പിച്ചിരുന്നു. സ്വർഗ്ഗസമാനമായ ഈ ഭൂമിയിലുള്ള എല്ലാ സുഖങ്ങളും ആനന്ദത്തോടെ ഭോഗിക്കാനാണ് ഈ ജന്മം എന്നുള്ളതായിരുന്നു ഇവരുടെ ദൃഢവിശ്വാസം. വൈദികയുഗത്തിലെ യജ്ഞാദിക്രിയാ കലാപങ്ങളിൽ നിന്നാണ് ഈ വിചാരം ജനിച്ചത്‌.  ത്യാഗത്തിന്റെ മഹത്വം കൂടുതൽ ജനപ്രിയമായി. ഭോഗത്തിന്റെ വിചാരം ഇതിന് വിരുദ്ധമായി. എന്നു പറഞ്ഞാൽ വാമമാർഗ്ഗത്തിൽ മുൻപോട്ടു പോയി. അതിനാൽ അഘോരമാർഗ്ഗം വാമമാർഗ്ഗമെന്ന്‌ വിളിക്കാൻ തുടങ്ങി. അഘോരികൾ മാത്രമല്ല, കാപാലികരും താന്ത്രികരും മറ്റു മാന്ത്രികരും വാമമാർഗ്ഗത്തിൽ ചേർന്നു.

ഈ വാമമാർഗ്ഗത്തിൽ ഏതെങ്കിലും രീതിയിൽ അഞ്ചുതരം 'മ' കാരങ്ങൾക്ക് സദാ മാഹാത്മ്യം കിട്ടിക്കൊണ്ടിരുന്നു.  മാംസം, മദ്യം, മന്ത്രം, മൈഥുനം, മൃത്യു.  മാംസം, മദ്യം ഇവ രണ്ടും ഗോപ്യമല്ല. ഇവർ മാംസാഹാരവും മദ്യപാനവും തങ്ങളുടെ ധർമ്മം എന്നാണ് വിശ്വസിക്കുന്നത്.  കഞ്ചാവ്, ഭാംഗ്, ചരസ്സ് തുടങ്ങിയ ലഹരിവസ്തുക്കൾ ഇവരുടെ ധർമ്മത്തിന്റെ ഒരു ഭാഗമാണ്. തങ്ങളുടെ മന്ത്രശക്തിയെപ്പറ്റി വാമമാർഗ്ഗികൾക്ക് വലിയ വിശ്വാസമുണ്ട്.  മൈഥുനം ഇവർക്ക് ജീവന്റെ പ്രതീകമാണ്. ഇവരുടെ തന്ത്രശാസ്ത്രം മൈഥുനത്തിന്റെ നാനാവിധമായ ശുപാർശകൾ നിറഞ്ഞതാണ്.

മൈഥുനം കൊണ്ട് ശക്തിസഞ്ചയനം ഉണ്ടാവുമെന്നാണ് ഇവരുടെ ഉറച്ച വിശ്വാസം.  നാരിയെ ഇവർ പ്രകൃതിസ്വരൂപമാണെന്നാണ് വിശ്വസിക്കുന്നത്.  ആയതിനാൽ നാരി.... യഥാശക്തി, ഇഷ്ടം പോലെ ഭോഗിക്കപ്പെടുന്നു.

അഘോരസിദ്ധാന്തപ്രകാരം ശിവലിംഗം, പുരുഷ-പ്രകൃതി സംഭോഗപ്രതീകമാണ്.  ശിവദേവാലയങ്ങളിൽ മിഥുനമൂർത്തികൾ ഇല്ലെങ്കിൽ അഘോരികൾ അവിടെ ആക്രമണം നടത്തി അതിനെ നശിപ്പിക്കാൻ വരെ മടിക്കില്ല എന്ന്‌ പറയപ്പെടുന്നു.  അഘോരികളുടെ ഏതൊരു സാധനാപ്രക്രിയയും മാംസം, മദ്യം, മൈഥുനം, മന്ത്രം, മൃത്യു എന്നിവയില്ലാതെ പൂർണമാകുന്നില്ല. പശുബലി അല്ലെങ്കിൽ നരബലിയെ മൃത്യുവിന്റെ പ്രതീകരൂപത്തിൽ സ്വീകരിക്കുന്നു.

ഇതാണ് അഘോരികളുടെ ജീവിതം. ഇതുപ്രകാരമായിരിക്കും അവർ ജീവിതം കഴിച്ചുകൂട്ടുന്നത്.

അഘോരികളുടെ ജീവിതം കാണാനും പഠിക്കാനും വന്ന സുരേഷ് ജിയ്‌ക്ക്   പരാത്മർജി-ലഗു ലേ ശ്ജിയിൽ നിന്നും ജ്ഞാനമോ വെളിച്ചമോ ലഭിക്കാതെ  വരുന്നതിൽ നിരാശയുണ്ട്. അക്കാര്യം അദ്ദേഹം നികുംഭർജിയോട് തുറന്നു പറയുന്നു.

പേജ് 39
ഭയങ്കരനായ അഘോരി ഒരുത്തൻ ഞങ്ങളുടെ അടുത്തേക്ക് വരുന്നത് കണ്ടു. കാട്ടിലെ കാൽനടവഴിയിൽ നടന്നു വരുന്ന അദ്ദേഹം. പതിനഞ്ച് വയസ്സിന്റെ പ്രായമുള്ള ഒരു ആദിവാസി പെൺകൊടിയെ കക്ഷത്തിൽ മുറുക്കിപിടിച്ചിരുന്നു.  ആ പെൺകുട്ടി ബോധരഹിതയായിരുന്നു എന്നത് വ്യക്തമായിരുന്നു.  അദ്ദേഹത്തിന്റെ കൂടെ മദ്ധ്യവയസ്സുള്ള സ്വാമിനിയെപ്പോലെ കാണപ്പെടുന്ന ഒരു സ്ത്രീയും വരുന്നുണ്ട്.  ആ സ്ത്രീ കേവലം കാഷായവസ്ത്രം മാത്രമേ ധരിച്ചിരുന്നുള്ളൂ. അവരുടെ തലമുടി ചുമലിൽ നിന്നും ഊർന്നിറങ്ങി കിടന്നിരുന്നു. കഴുത്തിൽ രുദ്രാക്ഷമാലയും ഉണ്ട്. തേജസ്സുള്ള മുഖം! പ്രഭാവശാലീനമായ വ്യക്തിത്വം.

നികുംഭർ ഉടനെ എന്റെ ചെവിയിൽ പറഞ്ഞു ആ സ്ത്രീ അദിതി മാതാവ്. അഘോരികൾ എല്ലാവരും 'മാതാവ്' എന്നാണ് വിളിക്കുന്നത്. ബലികൊടുക്കാനാണ് ആ പെൺകുട്ടിയെ കൊണ്ടുവരുന്നത്. അവരുടെ കൂടെയുള്ള ഭയങ്കര അഘോരി, ബാബാ വാമദേവൻ മഹാശക്തിശാലിയാണ്.  ഒരുപക്ഷേ എല്ലാവരെക്കാളും പ്രഭാവശാലിയാണ്.

മൈഥുനം പോലെതന്നെ രക്തവും മാംസവും മന്ത്രവും ഇവരുടെ അനുഷ്ഠാനങ്ങളിൽ പ്രഥമസ്ഥാനത്തു നിൽക്കുന്നു.

അവിടെ തയ്യാറാക്കിയ യജ്ഞകുണ്ഡത്തിനു ചുറ്റും മുപ്പതോളം അഘോരികളും നഗ്നരായ യുവതികളും നൃത്തം ചെയ്യുന്നു. ഇടയ്ക്കിടെ രക്തം കലർന്ന സോമരസം തലയോട്ടിയിൽ പകർന്നു ആവശ്യം പോലെ അകത്താക്കി തങ്ങൾക്ക് ലഭിക്കുന്ന ഇണകളെ വിടാതെ ചുംബിച്ചു അവസാനം മണിക്കൂറുകൾ നീളുന്ന മൈഥുനത്തിൽ ഏർപ്പെടുന്നു.  ലഹരിയിൽ മുങ്ങിയ യുവതികളും അതെല്ലാം ആഘോഷമാക്കുന്നു.

പേജ് 48
ഈ യുവതികളുടെ ഭിക്ഷ എടുത്തിട്ടുണ്ടോ? ഞാൻ നികുംഭരോട് ചോദിച്ചു.

"ഇല്ല. എന്നാൽ സോമരസം കുടിച്ച ഭിക്ഷാർത്ഥി, അഘോരികളോളം തന്നെ മഹത്വം ഈ യുവതികൾക്കുമുണ്ട്. സാധകന്റെ സാധനയിൽ ഇവർ വെറും നിമിത്തവസ്തു മാത്രം. ഇതിനേക്കാൾ വേറെ മഹത്വമൊന്നുമില്ല."

"സാധനയുടെ അനന്തരം ഇവരെക്കൂടി ബലി കൊടുക്കുമോ?"

"ഇല്ല" നികുംഭർ മെല്ലെ പറഞ്ഞു.

"അങ്ങനെയെങ്കിൽ ഇവരെ എന്താണ് ചെയ്യുക?"

"ഇവരെ വിട്ടുകളയും. ഇവർക്ക് യാതൊന്നും ഓർമ്മയുണ്ടാവില്ല."

"ഇവരെ എവിടെ നിന്നാണ് കൊണ്ടുവരുന്നത്?"

"അത് നിങ്ങൾ അറിയേണ്ട ആവശ്യമില്ല." നികുംഭർ തീഷ്ണ സ്വരത്തോടെ പറഞ്ഞു.

ഇവിടെ യുവതികൾ വെറും നിമിത്തം മാത്രമാണ്. ആവശ്യം പോലെ ഭോഗിക്കാനാനുള്ള വസ്തു മാത്രമാണ്. എങ്കിലും ഇതിന്റെ മഹത്വം യുവതികൾക്കും ലഭിക്കും എന്നു പറഞ്ഞുകൊണ്ട് സ്ത്രീകളെ തൃപ്തിപ്പെടുത്തുന്ന കാഴ്ച്ച കാണാം.

ഇത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് അഘോരികൾ ശക്തി ശാലികൾ ആയിമാറും. പക്ഷേ അതുകൊണ്ട് ഈ സമൂഹത്തിന് എന്തു പ്രയോജനം? എന്ന ലേഖകന്റെ സംശയത്തിന് മറുപടി പറയാൻ കഴിയാതെ അഘോരികൾ കുഴങ്ങുന്നു.

ഇതുവരെ അങ്ങനെയൊന്നും ചിന്തിക്കാത്ത അവരെ അസ്വസ്ഥരാക്കികൊണ്ട്, ചിന്തിക്കാൻ പ്രേരിപ്പിച്ചുകൊണ്ട്‌ ലേഖകൻ തിരിച്ചു പോരുന്നതോടെ കഥ അവസാനിക്കുന്നു. ഒരു നോവൽ എന്ന നിലയിൽ മാത്രമേ ഈ പുസ്തകത്തെ കാണേണ്ടതുള്ളു. അതിനപ്പുറം അഘോരികളുടെ വിസ്മയജീവിതം മുഴുവനും പഠിക്കാം എന്നു കരുതി ഈ നോവലിനെ സമീപിക്കേണ്ടതില്ല എന്നു പറഞ്ഞുകൊണ്ട് നിർത്തുന്നു.


രാജൻ പെരുമ്പുള്ളി


No comments:

Post a Comment