മനുഷ്യൻ
ചിലർ വിചാരിക്കുന്നു
ഞാൻ ക്രിസ്ത്യനെന്ന്
മറ്റുചിലർ പറയുന്നു
ഞാൻ ഹിന്ദുവെന്ന്
ഇതൊന്നുമല്ലെടോ
ഞാൻ
വെറും പച്ചമനുഷ്യനെന്നു
പറഞ്ഞാലോ?
അവരമ്പരന്നു
വിശ്വസിക്കാതെ നിൽക്കുന്നു!
മനുഷ്യനെ വേണ്ടാത്ത കാലം
ചിരിക്കുന്നു...
ഹ... ഹ... ഹ...
😄😄😄
രാജൻ പെരുമ്പുള്ളി
No comments:
Post a Comment