മെഗാരായാവു കരഞ്ഞു
(ചെറുകഥ)
...
കൊറോണാക്കീ ബാത്ത് ഹേ ഭായ്!!!
ഇമ്മടെ നാട്ടില് ആയിരക്കണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു.
അവരിൽ
കൊറേ പേരെ കുയിച്ചു മൂടുന്നു...... കൊറേ പേരെ അഗ്നിയിൽ ദയിപ്പിക്കുന്നു.....
കൊറേ പേരെ പുണ്യതീർത്ഥങ്ങളിൽ ഒയുക്കുന്നു....
ഇതൊന്നും കാണാനും കേൾക്കാനുമുള്ള ശക്തി ഇനിക്കില്ല....
എന്റെ ശങ്കടം ങ്ങള് മനസ്സിലാക്കണം.
അതുപോലെതന്നെ വിശമം ഉള്ള കാര്യമാണ് രോഗികളെ നോക്കാൻ വരുന്ന ഡോക്ടർമാരുടെ മരണങ്ങൾ.
ഭായിയോ ബഹാനോ അതുപോലെ രോഗികളെ സഹായിക്കാൻ നഴ്‌സ് മാരും പരിചാരകരും ഉണ്ട്. അവരെയെല്ലാം ഓർത്തു കണ്ണു നിറയുകയാണ്.
...
ഇതെല്ലാം കേൾക്കുന്ന ഒരാൾ പിറുപിറുത്തു.
ഇവർക്കെല്ലാം കൊടുത്തിരുന്ന ഇൻഷുറൻസ് സേവനങ്ങൾ അങ്ങ് ഇയ്യിടെയാണല്ലോ നിർത്തലാക്കിയത്!!
ആളുകളുടെ മുമ്പിൽ കരയാൻ കാശ് ചെലവ് ഇല്ലല്ലോ.
അല്ലേ?
🐤🐤🐤
...💥
No comments:
Post a Comment