Tuesday, 15 March 2016

kerala yaathrakal



കേരളത്തില്‍ എത്ര യാത്രകളാണ് ഈ കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ കാസര്‍ഗോഡ്‌ നിന്നും തിരുവനന്തപുരത്തെക്ക് യാത്ര പോയത്.
സുധീരന്റെ യാത്ര
വെള്ളാപ്പള്ളിയുടെയുടെ യാത്ര
പിണറായിയുടെ യാത്ര
കുമ്മനത്തിന്റെ യാത്ര
കുഞ്ഞാലിക്കുട്ടിയുടെ യാത്ര....
ഇങ്ങനെ കുറെ യാത്രകള്‍. ഈ യാത്രകളെകൊണ്ട് ഈ നാടിനും നാട്ടുകാര്‍ക്കും എന്തെങ്കിലും ഗുണം കിട്ടിയോ എന്ന് ചോദിച്ചാല്‍ അതിനു ഉത്തരം നല്‍കാന്‍ ഈ പാര്‍ട്ടിക്കാര്‍ വലിയ ഉത്സാഹം കാണിക്കുമായിരിക്കും. എന്നാല്‍ എനിക്ക് അതൊന്നും അത്ര കാര്യമുള്ള യാത്രകളായി തോണിയില്ല.

എന്നാല്‍ കവി കുരീപുഴ നയിച്ച മതാതീത സാംസ്കാരിക യാത്രയും ഇതിലൂടെ കടന്നു പോയി. വളരെ ലളിതമായി അലങ്കാരങ്ങളോ ആര്ഭാടങ്ങളോ ഇല്ലാതെ എല്ലാവരെയും ഉള്കൊണ്ടുകൊണ്ട്, മനുഷ്യരെ മാത്രമല്ല, നമ്മുടെ പ്രക്രുതിയെയും, മറ്റു ജീവജാലങ്ങളെയും സസ്യലതാതികളെയും എല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ഉള്ള ഒരു യാത്രയായിരുന്നു അത്. തൃശ്ശൂരില്‍ എത്തിയപ്പോള്‍ ഞാനും അതില്‍ ഒരു പങ്കാളിയായി.

എല്ലാ വിഭാഗം മനുഷ്യര്‍ക്കും മറ്റു ജീവജാലങ്ങള്‍ക്കും വേണ്ടി സംസാരിച്ച ഒരേ ഒരു യാത്ര ഇതു മാത്രമായിരുന്നു.



No comments:

Post a Comment