Thursday, 10 March 2016

daivathinu entha mentalaano ?






ദൈവത്തിനു എന്താ മെന്റലാണോ?


കല്യാണീ ദൈവത്തിനു മെന്റലാണോ എന്ന് ഈ കല്യാണിയോടു ചോദിച്ചാ ഞാന്‍ എന്താ ചെയ്യാ?
ഞാന്‍ എന്താ പറയാ?....

കല്യാണി സ്വയം പറഞ്ഞു.
പിന്നെ കൃഷ്ണന്റെ അമ്പലത്തിനു മുന്നില്‍ നിന്നുകൊണ്ട് ഒരു പാട്ട് പാടാന്‍ തുടങ്ങി.
....
നിന്നെ കാണാന്‍ വന്നു ഞാന്‍
നിയ്യേവിടെപോയി ഒളിച്ചെടോ?
നിയ്യേവിടെപ്പോയി ഒളിച്ചാലും
നിന്നെഞാന്‍ വെറുതെ വിടില്ലെടോ....!

പത്താം വയസ്സില്‍ തുടങ്ങിഞാന്‍
അമ്പത്തഞ്ചിലും കാത്തിരിക്കുന്നെടോ....!
ഹ ഹാ ഹാ ..
....

പിന്നെ ഒന്ന് നിര്‍ത്തി. പിന്നെയും ചോദ്യം ആവര്‍ത്തിച്ചു.
ദൈവത്തിനു എന്താ മെന്റലാ...?
ഈ ലോകം ഉണ്ടാക്കാനും
ഈ മനുഷ്യരെ ഇട്ണ്ടാക്കാനും എനിക്കരിഞ്ഞൂടാണ്ട് ചോദിക്കാ...
എന്തിനാ എന്നെ സൃഷ്ടിച്ചത്?
എന്തിനാ ഈ ആളുകളെ സൃഷ്ടിച്ചത്?
എന്തിനാ ഈ ലോകം സൃഷ്ടിച്ചത്?
....

അമ്പലത്തില്‍ പോയി മടങ്ങുന്നവര്‍ കല്യാണിയെ നോക്കി ചിരിച്ചു.
കല്യാണി അവരെയും.
...

No comments:

Post a Comment