ട്രാഫിക്ക്
കഴിഞ്ഞ മാസം നാലഞ്ചു തവണ പോലീസ് തടഞ്ഞു. പിന്നെ അടുത്തുവന്നു അവരുടെ മെഷിനീലേക്ക് ഊതിച്ചു. ഈ മാസം ഇന്നലെ മൂന്നാമത്തെ തവണയും. ഞാന്‍ സ്മാളോ ലാര്‍ജോ ഒന്നും കഴിച്ചിട്ടില്ല.
മദ്യം കഴിക്കാറില്ലേ? പോലീസിനു വിഷമം. അവരുടെ ചോദ്യം കേട്ട് എനിക്കും വിഷമമായി.
പോലീസിന് എന്നും കുറച്ചു മദ്യപന്മാരെ പിടികൂടണം. അവര്‍ക്കും ടാര്‍ജെറ്റ് ഉണ്ടത്രെ.
എന്താ ആളുകളെ കിട്ടാറില്ലേ? ഞാന്‍ ചോദിച്ചു.
ബാര്‍ അടച്ചതില്‍ പിന്നെ കുറവാ...
നമ്മുടെ ആളുകള്‍ നല്ലകുട്ടികള്‍ ആയിട്ടുണ്ടാവും അല്ലെ?
അതല്ല എല്ലാവരും ആവശ്യത്തിനു വാങ്ങി കൊണ്ടുപോവുകയല്ലേ? അതാ കാരണം.
അപ്പോള്‍ നിങ്ങള്ക്ക് പണി കുറഞ്ഞതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്?
അല്ലല്ലോ! ഞങ്ങള്‍ക്ക് പണി കൂടുകയാണ് ചെയ്തത്.
അതെങ്ങനെ?
മുന്‍പ് ഇരുപതു പേരെ പിടിച്ചാല്‍ നാല് പേരെങ്കിലും കുടിയന്മാരെ കിട്ടുമായിരുന്നു. ഇപ്പോള്‍ നൂറു പേരെ പിടിച്ചാലേ നാല് പേരെ കിട്ടുകയുള്ളൂ. അപ്പോഴും ടാര്‍ജെറ്റ് തികയുകയുമില്ല.
പോലീസുകാരന്‍ വിഷമത്തോടെ പറഞ്ഞു. ഇനി നാളെ പോകുമ്പോള്‍ തുള്ളി അകത്താക്കിയാലോ എന്ന് ആലോചിക്കുകയാണ് ഞാന്‍!
No comments:
Post a Comment