Tuesday, 23 February 2016

sula






നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ള ടോണി മോറിസന്റെ സുല എന്ന നോവലാണ്‌ ഇയ്യിടെ വായിക്കാന്‍ കഴിഞ്ഞത്.

അമേരിക്കയിലെ കറുത്ത വര്‍ഗക്കാര്‍ നേരിടേണ്ടി വരുന്ന അവഗണനകളും ദുരിതങ്ങളും അതിനിടയിലും ഉണ്ടാകുന്ന ചില്ലറ സന്തോഷങ്ങളിലൂടെയും ഈ പുസ്തകം കടന്നു പോകുന്നു.

നെല്‍ - സുല നല്ല കൂട്ടുകാരായിരുന്നു. നെല്‍ ഒരു സാധാരണ വീട്ടമ്മയായി ഒതുങ്ങിയപ്പോള്‍ സുല ആഡംബരജീവിതത്തില്‍ ലയിക്കുന്നു. വെള്ളക്കാരായ സുഹൃത്തുക്കളെയും ലഭിക്കുന്നു.

എന്നാലും വര്‍ണ്ണവെറിയുടെ ദുരനുഭവങ്ങളും സുലയും നേരിടേണ്ടി വരുന്നു.

ജീവിക്കുന്നതിനു പണത്തിന്റെ ഞെരുക്കം കരുതിക്കൂട്ടിയുള്ള തമാശയിലേക്ക് നീങ്ങിതുടങ്ങിയിരുന്നു. സാധങ്ങള്‍ വാങ്ങാനുള്ള ഓരോ യാത്രയും മിച്ചംപിടിക്കലിന്റെ ആഘോഷങ്ങളായിരുന്നു. എല്ലാ വിവാഹിതരായ/വിവാഹമോചിതരായ അമ്മമാരുടെയും സ്ഥിതി ഇതുതന്നെ.

ഇങ്ങനെ ജീവിക്കേണ്ടി വരുമ്പോള്‍ ജീവിതത്തെ നേരിടേണ്ടി വരുമ്പോള്‍ എല്ലാവരും ശക്തരാകുന്നു.... അങ്ങനെ സുലയും വ്യത്യസ്തയല്ലാതാകുന്നു



No comments:

Post a Comment