Monday, 22 February 2016

ഒരേ ഒരു ദൈവം




ഒരേ ഒരു ദൈവം
ഒരേ ഒരു പള്ളി

ഒരുപാട് അച്ചന്മാര്‍
ഒരുപാട് വിശ്വാസികള്‍
ഒരേ ദൈവത്തിന്റെ പ്രാര്‍ത്ഥനകള്‍
എല്ലാവരും സമാധാന പ്രിയര്‍,
സമാധാനത്തിന്റെ അപ്പോസ്തലര്‍!

എന്നാല്‍ ഇടക്കെല്ലാം വഴക്ക്
പിന്നെ രണ്ടു വിഭാഗമാകുന്നു

പള്ളിയും അവിടുത്തെ ദൈവവും തങ്ങളുടെതാണെന്ന്
ഓരോ വിഭാഗവും വാദിക്കുന്നു
പിന്നെ,
പള്ളിക്കകത്തും പുറത്തും
പൊരിഞ്ഞ അടി!

അപ്പോള്‍ ദൈവത്തിന്റെ സ്ഥാനം എവിടെയാണ്?
(ദൈവം എവിടെയെങ്കിലും ഒളിച്ചിരിക്കുകയാകുമോ)



No comments:

Post a Comment