ജാഗ്രത
എന്ന ലേഖനത്തിലൂടെ സുഗതകുമാരി ടീച്ചറുടെ ഉള്ളിലിരിപ്പാണ് പുറത്തു വരുന്നത്. അവര്‍ പറയുന്നത് ഇങ്ങനെയാണ്:
ഹിംസ പല വിധത്തിലാണ്. എതിരഭിപ്രായം പറയുന്നവരെ നിശബ്ധരാക്കുക. അത് ഫാസിസത്തിന്റെയും സ്ഥാലിനിസ്റ്റ് കമ്മ്യൂണിസത്തിന്റെയും മാര്‍ഗമാണ്.
ഇന്ത്യയില്‍ ഇന്ന് കാണുന്ന വംശീയ കലഹങ്ങളെയും കൊലപാതകങ്ങളെയും വേദനയോടെ വിമര്‍ശിക്കുന്നുണ്ടെങ്കിലും അവിടെയും ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുന്നു.
അതിനാല്‍ ടീച്ചറുടെ ഫാസിസ്റ്റ് വിരോധം കള്ളക്കണ്ണീരോ അല്ലെങ്കില്‍ ഒരു നേരമ്പോക്കായോ മാത്രമേ കാണാന്‍ കഴിയൂ.
ടീച്ചര്‍ക്ക് കമ്മ്യൂണിസ്റ്റ്കാരെ എതിര്‍ക്കണമെങ്കില്‍ നേരെചൊവേ പറയാവുന്നതേയുള്ളൂ. അതില്‍ ആര്‍ക്കും വിരോധം ഉണ്ടാകുമെന്ന് തോനുന്നില്ല. ഈ ലോകത്തില്‍ ബഹുഭൂരിപക്ഷവും അറിഞ്ഞും അറിയാതെയും കമ്മ്യൂണിസ്റ്റ് വിരോധികളാണ് ഉള്ളത്.
ഗാന്ധിജി മുതല്‍ കല്‍ബുര്‍ഗി വരെയുള്ളവരെ വെടിവെച്ചുകൊന്നവരാന് ഇവിടുത്തെ ഫാസിസ്റ്റുകള്‍. കൂടാതെ പലരെയും നോട്ടം ഇട്ടു കഴിഞ്ഞിരിക്കുന്നു.
എന്തിനായിരുന്നു ഇവരെയെല്ലാം വെടിവെച്ചു കൊന്നത്?
തങ്ങള്‍ക്കു പറ്റാത്ത കാര്യങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്തു. അതിനുള്ള ശിക്ഷയാണ് അവര്‍ നടപ്പാക്കുന്നത്.
എന്തിനായിരുന്നു ഇവരെയെല്ലാം വെടിവെച്ചു കൊന്നത്?
തങ്ങള്‍ക്കു പറ്റാത്ത കാര്യങ്ങള്‍ പറയുകയോ എഴുതുകയോ ചെയ്തു. അതിനുള്ള ശിക്ഷയാണ് അവര്‍ നടപ്പാക്കുന്നത്.
രണ്ടാം ലോക മഹായുദ്ധം തുടങ്ങിയപ്പോള്‍ ലോകം കീഴടക്കാനും തന്റെ എകാതിപത്യം ഉറപ്പിക്കാനും ഹിറ്റ്ലര്‍ മുന്നേറിയപ്പോള്‍ അതിനെതിരെ സ്റ്റാലിനും അവിടുത്തെ ജനതയും ശക്തമായി യുദ്ധംചെയ്തു. എതിരാളികളെ സ്നേഹപൂര്‍വ്വം ലാളിച്ചുകൊണ്ട് യുദ്ധം ചെയ്യാന്‍ കഴിയില്ലല്ലോ. അതിനാല്‍ സ്വന്തം നിലനില്‍പ്പിനും ലോകത്തിന്റെ നന്മക്കും വേണ്ടി നിറയൊഴിച്ചു. നാസികളെ തറപറ്റിച്ചു.
ഇങ്ങനെ ഒരു സ്റ്റാലിന് ഉണ്ടായിരുന്നില്ല എങ്കില്‍ ജെര്‍മനി ലോകം കീഴടക്കി ലോകത്തെതന്നെ ഒരു ഹോളോകാസ്റ്റ് ആക്കി മാറ്റുമായിരുന്നു.
ഇതിനെ എതിര്‍ത്ത് തോല്‍പ്പിച്ച സ്റാലിന്‍ ജീവിതാവസാനംവരെ ലോകത്തിനു ഒരു മാലാഖ ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം മാസങ്ങളോളം ആളുകള്‍ ആ ഭൗതികശരീരം ഒരു നോക്ക് കാണുന്നതിനു ക്യൂ നില്‍ക്കുകയും ചെയ്തു.
ഇത് ഇങ്ങനെ നീണ്ടു പോയാല്‍ ശരിയാകില്ല എന്ന് മനസ്സിലാക്കി അവസാനം അന്നത്തെ അവിടുത്തെ പാര്‍ട്ടി അദ്ദേഹത്തെ മറവു ചെയ്യുന്നതിനു തീരുമാനിക്കുന്നു.
സ്റ്റാലിനോട് അസൂയ ഉണ്ടായിരുന്ന ക്രൂഷ്ചേവ് അദ്ദേഹത്തെ തള്ളിപ്പറയുകയും ചെയ്യുന്നതോടെയാണ് സ്റ്റാലിനെ കുറിച്ചുള്ള എതിര് ചിന്തകള്‍ വന്നു തുടങ്ങുന്നത്. അതുവരെ അദ്ദേഹം ലോകത്തിനു ഒരു മാലാഖയെ പോലെയായിരുന്നു.
ഈ രീതിയിലാണ് സ്റ്റാലിനെ ചരിത്രത്തില്‍ വിലയിരുത്തുന്നത്. ടീച്ചര്‍ക്ക് ഏതു രീതിയിലും കാണാവുന്നതെയുള്ളൂ. അത് ടീച്ചറുടെ സ്വാതന്ത്ര്യം
No comments:
Post a Comment