Monday, 4 August 2025

2.8.25 സാഹിതിയിൽ

2.8.25
ചേറൂർ സാഹിതിയിൽ 
-നമ്മൾ നടന്ന വഴികൾ- 
എന്ന വിഷയത്തിൽ നടന്ന ചർച്ച
മൂന്ന് മണിക്ക് തുടങ്ങി കൃത്യം ആറുമണിക്ക് അവസാനിച്ചു.

വിവിധ വിഷയങ്ങളിൽ എല്ലാ ആഴ്ച്ചയിലും പ്രഗത്ഭരുടെ അനുഭവങ്ങളും ചർച്ചകളും ഇവിടെ സംഘടിപ്പിക്കുന്നു.

കവിയും എഴുത്തുകാരനും അധ്യാപകനായ കെ വി രാമകൃഷ്ണൻ മാഷിന് കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ് ലഭിച്ചതിൽ അദ്ദേഹത്തെ ആദരിച്ചു.

നമ്മുടെയെല്ലാം പ്രിയങ്കരനായ മുൻ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്‌ മാഷ് മുഖ്യ അതിഥിയായിരുന്നു. ഇവിടെ ഈ ദിവസം വസന്തൻ മാഷ് കൂടി ഉണ്ടാകുമായിരുന്നു. പക്ഷേ, അദ്ദേഹത്തിനു പനി കാരണം വരാൻ കഴിഞ്ഞില്ല.

രാമകൃഷ്ണൻ മാഷ്‌ തന്റെ ഓർമ്മകളും ഡ്രാക്കുള എന്ന ഹൊറർ നോവൽ വിവർത്തനം ചെയ്തതിന്റെ ഓർമ്മകളും പങ്കുവെച്ചു. സാഹിത്യം, കല,  വിദ്യാഭ്യാസം ഇവയെല്ലാം സമൂഹത്തിനു എങ്ങനെ ഗുണപരമായി മാറ്റം എന്ന ചിന്തകൾ രവീന്ദ്രൻ മാഷും പങ്കുവെച്ചു.

സാഹിതി പ്രസിഡന്റ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഞാനടക്കമുള്ള സാഹിതിയിലെ അംഗങ്ങളും കുറ്റുമുക്ക് കസ്‌തുർബ വായനശാല പ്രസിഡന്റ് നന്ദകുമാറും സംസാരിച്ചു. 

ഡോ. ധർമ്മരാജ് അടാട്ട്, പ്രൊഫ. ഹരിദാസൻ മാഷ്, നോവലിസ്റ്റ് എം ഡി രത്നമ്മ ചേച്ചി, നോവലിസ്റ്റ് സുനിത വിൽസൻ, രാജ്കുമാരി ടീച്ചർ..... ഇങ്ങനെ നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

...

No comments:

Post a Comment