Sunday, 18 May 2025

വിവാഹവിശേഷം (കഥ)

ഇന്നലെ ചേറൂർ സാഹിതിയിൽ കഥ പറച്ചലിന്റെ ദിവസമായിരുന്നു. അതിന്റെ ഡീറ്റൈൽസ് എന്റെ മുൻപോസ്റ്റിൽ കൊടുത്തിട്ടുണ്ട്. 15 വർഷം മുൻപ് "സൗഹൃദത്തിന്റെ കൈയൊപ്പുകൾ" എന്ന കഥ - കവിത സമാഹാരത്തിൽ ഞാനെഴുതിയ ചെറുകഥയാണ് അവിടെ വായിച്ചത്. 

എസ് കെ വസന്തൻ മാഷ്, എം ഡി രത്നമ്മ, സാഹിതി പ്രസിഡന്റ് കെ ഉണ്ണികൃഷ്ണൻ, മോഹൻദാസ് പാറപ്പുറത്ത്, സുനിത വിൽസൻ..... ഇങ്ങനെ നിരവധി വ്യക്തിത്വങ്ങളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.

.....

വിവാഹവിശേഷം
കഥ

പയ്യന് പെണ്ണ് വേണം. മാതാപിതാക്കൾ അന്വേഷണം തുടങ്ങി.

ചെറുക്കൻ എം.ടെക്. എഞ്ചിനീയർ. സുമുഖൻ. മദ്രാസിൽ ഒരു അമേരിക്കൻ കമ്പനിയിൽ ജോലി. നല്ല ശമ്പളം. നല്ല സ്വഭാവം. പുകവലി, മദ്യപാനം തുടങ്ങി ദുശീലങ്ങൾ ഒന്നുമില്ല. വയസ്സ് 28. പുരുഷന് യോജിച്ച കല്യാണപ്രായം.

അച്ഛൻ ഗൾഫിൽ. അനിയൻ അച്ഛനോടൊപ്പം വിദേശത്ത് തന്നെ ബിസിനസ്സ്.

അമ്മ ഹൗസ് വൈഫ്.

തന്റെ അന്തസ്സിനും വിദ്യാഭ്യാസത്തിനും  യോചിച്ച ഒരു പെൺകുട്ടിയെയാണ് വേണ്ടത്.

അന്വേഷിച്ചു, കണ്ടെത്തി.

പെൺകുട്ടി, ബി.ടെക് എഞ്ചിനീയർ. ബാംഗ്ലൂരിൽ വലിയൊരു കമ്പനിയിൽ ജോലി. നാല് മാസം മുമ്പ് ജോയിൻ ചെയ്തതേ ഉള്ളു. മോശമില്ലാത്ത ശമ്പളം. 24 വയസ്സ്. ഒരേ ഒരു മകൾ. സുന്ദരി. സുശീല.

അച്ഛൻ : ഷാർജയിൽ എഞ്ചിനീയർ.

അമ്മ : ഗവൺമെന്റ്‌ ഉദ്യോഗസ്ഥ.

എല്ലാംകൊണ്ടും യോജിച്ച ബന്ധുത. എല്ലാവരും സന്തോഷിച്ചു. പെണ്ണ് കണ്ടു. പരസ്പരം ഇഷ്ടപ്പെട്ടു.

ഇനി വിവാഹം.

അതിന് മുമ്പ് ഒരു കാര്യം കൂടി. പെണ്ണിന്റെ അമ്മയ്ക്ക് ഒരേ നിർബന്ധം. ജാതകം ഒന്നു നോക്കണം. അത്ര മാത്രം.

-ആരാണാവോ ഈ ജാതകം കണ്ടു പിടിച്ചത്.... ആരെങ്കിലും ഒന്നു പറഞ്ഞു തരുമോ?

ചെറുക്കൻ പിറുപിറുത്തു.

ജാതകം നോക്കി.

ഒന്ന് അസുരനും മറ്റേത് ദേവനും. മനുഷ്യനില്ല! എന്തു ചെയ്യും?

ഡീം.

വിവാഹം മുടങ്ങി....!

😊😊😊

....

രാജൻ പെരുമ്പുള്ളി


No comments:

Post a Comment