Tuesday, 6 May 2025

എലിയെ കൊല്ലാൻ ഇല്ലം ചുടുന്നവർ

എലിയെ കൊല്ലാൻ ഇല്ലം ചുടുക എന്നു കേട്ടിട്ടില്ലേ?
അതാണ് ഇസ്രായേൽ അമേരിക്കൻ സഹായത്തോടെ ചെയ്യുന്നത്.  ഹമാസിനെ തകർക്കാൻ ഗാസയിൽ എത്ര ബോംബിട്ടു എന്നു കണക്കില്ല. ഗാസയിൽ ചെന്നു വേണമെങ്കിൽ ഹമാസ് നേതാക്കളെ ഇസ്രായേൽ വിചാരിച്ചാൽ പിടിക്കാൻ കഴിയും. അതിനു പകരം അവിടമാകെ ബോംബിട്ടു ആയിരക്കണക്കിന് കുട്ടികളെയും മറ്റും കൊല്ലുകയാണ് ചെയ്യുന്നത്. ഹമാസിന്റെ കയ്യിലിരുപ്പ് മോശം ആയതിനാൽ സ്വന്തം രാജ്യത്തെ യുദ്ധകൊതി മൂത്തവർക്ക് വെറുതെ രാജ്യത്തെ വിട്ടുകൊടുത്തു. 

ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ഉണ്ടായാൽ അമേരിക്ക നമ്മുടെ ഒപ്പം ഉണ്ടാകും. ചൈന പാകിസ്ഥാന്റെ ഓപ്പവും. അവരുടെ ആയുധം വാങ്ങി ഇന്ത്യയും പാക്കിസ്ഥാനും പരസ്പരം യുദ്ധം ചെയ്യും.
അമേരിക്കയ്ക്ക് എന്തു പോയി?
ചൈനയ്ക്ക് എന്തുപോയി?
അവർ കയ്യടിക്കും. അവർ ചിരിക്കും. 
നഷ്ടം യുദ്ധം ചെയ്യുന്ന
പാകിസ്ഥാനും ഇന്ത്യക്കും.
ഇവിടെയും അവിടെയും ആളുകൾ മരിച്ചു വീഴും. പെട്രോൾ വില കൂടും.
ഗ്യാസ് വില കൂടും. പച്ചക്കറി, മാംസവും വില കൂടും..... 
അങ്ങനെ എല്ലാത്തിനും രണ്ടു രാജ്യത്തും വില കൂടും. മനുഷ്യന്റെ വില കുറയുകയും ചെയ്യും.
ദാരിദ്ര്യം, പട്ടിണി, തൊഴിൽ ഇല്ലായ്മ, കളവ്‌, പിടിച്ചുപറി  ഇതെല്ലാം വർദ്ധിക്കും. ഭക്ഷ്യസുരക്ഷാ ഇല്ലാതാകുന്നതോടെ പട്ടിണിമരണങ്ങളും കൂടും. 

സത്യത്തിൽ നമുക്ക് വേണ്ടത് എന്താണ്?
സമാധാനം!

സമാധാനം ഉണ്ടാകണമെങ്കിൽ എന്തു വേണം?
മതതീവ്രവാദം ഇല്ലാതാവാണം.

മതതീവ്രവാദം ഇല്ലാതാവാൻ എന്തു ചെയ്യണം?

ആ വിഷയമാണ് എല്ലാവരും ഒന്നിച്ചു ചർച്ച ചെയ്യേണ്ടത്. ആ വിഷയമാണ് ഏറ്റവും പ്രധാനം. 

മത തീവ്രവാദം വളർത്തുന്ന മുസ്ലിം വിഭാഗവും ഹിന്ദു വിഭാഗവും ക്രിസ്ത്യൻ വിഭാഗവും ഈ വിഷയങ്ങൾ കൂടുതൽ ചിന്തിക്കണം. ഇവിടെ മതത്തിന്റെ പേരിൽ അവരുടെ ദൈവത്തിന്റെ പേരിൽ രക്തം ഒഴുകാതെ നോക്കേണ്ടത് അവരുടെ കടമയാണ്. 

ജനാധിപത്യ ഇന്ത്യയാണ് നമുക്ക് വേണ്ടത്.
..

രാജൻ പെരുമ്പുള്ളി

No comments:

Post a Comment