കെ രഘുനാഥൻ എഴുതിയ
അജ്ഞാതനാമാ
യാണ് കഴിഞ്ഞ ദിവസം വായിച്ചു കഴിഞ്ഞത്.
ചന്ദ്രോത്സവം, ഉണ്ണുനീലിസന്ദേശം, ലീലാതിലകം ഇവയെല്ലാം എഴുതിയ അജ്ഞാതരായ കർത്താക്കളെ തേടിയുള്ള യാത്ര അന്നത്തെ കാലത്തിലൂടെ സഞ്ചരിക്കുന്നു.
ചിറ്റിലപ്പിള്ളിയും, വെലങ്ങൻകുന്നും, തൃശൂരും ചുറ്റുവട്ടവും കുരുവായൂരുമെല്ലാം വിഷയമാകുന്ന ഈ കൃതി അന്നത്തെ നാടിന്റെ അവസ്ഥയും സാമൂഹ്യ സാംസ്കാരിക സാമ്പത്തിക അവസ്ഥയും കാണിച്ചു തരുന്നു.
ജാതിവ്യവസ്ഥ നൽകുന്ന തീണ്ടലും തൊടീലും, നാടുവാഴികളുടെയും അവരോടൊപ്പം അവരെ ചുറ്റിപ്പറ്റി നിൽക്കുന്ന ആളുകളുടെ ആർഭാട ജീവിതവും അതിനു താഴെയുള്ളവരുടെ വ്യഥകളും പറയുന്നതോടൊപ്പം സ്ത്രീകളുടെ അവസ്ഥയും അനാവരണം ചെയ്യുന്നു.
ഇതൊരു സ്ത്രീപക്ഷ നോവൽ അല്ലെങ്കിലും മേദിനി വെണ്ണിലാവ് എന്ന മുഖ്യ കഥാപാത്രം സ്ത്രീപക്ഷത്തിന്റെ വാക്താവാണ്. ഭർത്താവ് ആയ ചന്ദ്രൻ പുരുഷപക്ഷത്തിന്റെയും. മധുമതിയും ഹരികന്യായൂർ പൂയവും ഞൊട്ടസ് തിരുമേനിയും ജാതിവ്യവസ്ഥയുടെ പ്രതീകങ്ങൾ ആയി നിലകൊള്ളുന്നു. മേല്പത്തൂരും പൂന്താനവുമെല്ലാം ഇടയിൽ കടന്നുവരുന്നത് ഏറെ ആഹ്ലാദം പകരുന്നു.
അങ്ങനെ ചന്ദ്രോത്സവത്തിന്റെ കഥ പറയുന്ന ഈ കൃതി കവിത തുളുമ്പുന്ന ഭാഷയിൽ എഴുതിയിരിക്കുന്നു.
അനേകം പഠനങ്ങളും ഗവേഷണങ്ങളും നടത്തിയ ശേഷം എഴുതപ്പെട്ട ഈ കൃതിക്കും എഴുത്തുകാരനും അഭിനന്ദനങ്ങൾ.
🌹🌹🌹
രാജൻ പെരുമ്പുള്ളി
No comments:
Post a Comment