Wednesday, 14 October 2015

pavanaparvam - പവനപര്‍വ്വം

പവനപര്‍വ്വം
പാര്‍വതി പവനന്‍ എഴുതിയ ഓര്‍മ്മകുറിപ്പാണ്. പവനന്‍ തന്‍റെ ജീവിതത്തിലേക്ക് കടന്നു വരുന്നതും പവനനോടോതുള്ള ഇല്ലായ്മയും വല്ലായ്മയും നിറഞ്ഞ ജീവിതം ഇടക്കെല്ലാം വലിയ ആഘോഷങ്ങലായും മാറുന്ന ജീവിതം രസകരമായി എഴുതിയിരിക്കുന്നു.
ലളിതമായ വിവാഹം. 1955 aug 30- രീതിയിലായിരുന്നു
പേജ് 30)
വിവാഹം നടന്നു. വിവാഹത്തിന് ഏട്ടന്റെ അടുത്ത സുഹൃത്തുക്കളെ മാത്രമേ ക്ഷണിച്ചിരുന്നുള്ളൂ. വന്നവരില്‍ പ്രമുഖര്‍ കെ എ ദാമോദരമേനോനും ലീലാ ദാമോദരമേനോനും. ഒറ്റപ്പാലത്തെ പാര്‍ട്ടി സഖാക്കളും വിവാഹത്തില്‍ പങ്കെടുത്തു.
കാര്‍മികത്വം തമ്പുരാനും ആര്‍ കെ പണിക്കര്‍ക്കുമായിരുന്നു കൊട്ടും ബഹളവും ഉണ്ടായിരുന്നില്ല . പരസ്പരം പൂമാലയിട്ടു. പവനന്‍ തന്നത് ഏറ്റവും വിലകുറഞ്ഞ ഒരു വെള്ള സാരി.
വരന്റെ പാര്‍ട്ടിയില്‍ ആകെ അഞ്ചു പേര്‍. എസ് കെ പൊറ്റെക്കാട്ട് , തിക്കോടിയന്‍, കെ പി രാമന്‍നായര്‍ , പി ചന്ദ്രശേഖരന്‍.
അവരുടെ ചെലെവെല്ലാം അവര്‍ തന്നെയാണ് വഹിച്ചത്. വിവാഹം കഴിഞ്ഞു ഞങ്ങള്‍ ഇരുന്ന മുറിയിലേക്ക് അമ്മ വന്നു എന്റെ കൈ പിടിച്ചു പറഞ്ഞു -
എന്റെ ഏറ്റവും പ്രിയപ്പെട്ട മോളാണ്. ചീത്ത പറയരുത്, കഷ്ടപ്പെടുതരുത് , വീട്ടുഭരണം ഒന്നും തന്നെ വശമില്ല.
പറയുമ്പോള്‍ അമ്മയ്ക്ക് ഗദ്ഗദം വന്നിരുന്നു ... - പവനന്‍ നല്ല മനുഷ്യനാണ് എന്ന് എനിക്ക് തോന്നിയതുകൊണ്ടു മാത്രമാണ് ഞാന്‍ ഈ വിവാഹത്തിന് അവള്‍ക്കു വേണ്ടി സമ്മതം മൂളിയത്.
പവനന്‍ പറഞ്ഞ വാക്കുകള്‍ ഞാനിന്നും ഓര്‍ക്കുന്നു : എന്റെ കൈകള്‍ക്ക് പേന പിടിക്കാന്‍ കഴിയുന്നിടത്തോളം, തലച്ചോറ് പ്രവര്‍ത്തിക്കുന്നിടത്തോളം, അമ്മയുടെ മകള്‍ക്ക് പട്ടിണി കിടക്കേണ്ടി വരില്ല. സുഖിപ്പിക്കാന്‍ പറ്റ്വോ എന്നു വാക്ക് തരാന്‍ പറ്റില്ല.
ദൈവ വിശ്വാസി അല്ലാത്ത പവനനോടോതുള്ള ജീവിത യാത്ര ഇങ്ങനെ ആരംഭിക്കുന്നു. ഇ എം എസ്സും, തകഴിയും, അച്ചുതമേനോനും മുതല്‍ യേശുദാസും ക്രൂഷ്ചേവ് വരെ യുള്ളവരെ ഈ ജീവിതത്തിലൂടെ കാണാന്‍ കഴിയുന്നു.
താലി കേട്ടിനെക്കാള്‍ വാക്കുകളുടെ വിശ്വാസം അതായിരുന്നു വിവാഹം


.......

No comments:

Post a Comment