നെല്ലിയാമ്പതിയുടെ താഴ് വാരം ...
ചിങ്ങന്‍ചിറ.
അവിടെ കറപ്പസ്വാമി
പിന്നെ ബീഡി വലിസ്വാമി .
കറപ്പസ്വാമിക്ക് നേര്‍ച്ച കോഴിയോ ആടോ ആവാം.
ബീഡി വലിസ്വാമിക്ക് ബീഡിയോ കഞ്ചാവോ ആവാം .
ഞങ്ങളുടെ ടീം ബീഡിയും തീപ്പെട്ടിയും കരുതിയിരുന്നു .
കോഴിയെ ഗുതുതികൊടുത്താല്‍ അതിനെ അവിടെ വെച്ചുതന്നെ പാചകം ചെയ്തു നമ്മള്‍ ഭക്ഷിക്കണം .
അതുപോലെ ബീഡിയും വലിക്കണം .
അതാണ് നിയമം.
ഭക്തര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കറപ്പസ്വാമി നടത്തിത്തരും .
അതാണ് വിശ്വാസം.
അങ്ങനെ, എന്റെ ഒരു സുഹൃത്തിന്റെ നേര്‍ച്ചയുടെ ഭാഗമായാണ് ഞങ്ങള്‍ അവിടെ പോയത് . പ്രകൃതി മനോഹരമായ സ്ഥലം.
അതിനാലാണ് ഞാനും അവരോടൊപ്പം കൂടിതു.
ഞങളുടെ പൂജയും ഭക്ഷണവുമെല്ലാം കഴിഞ്ഞു ഞങ്ങള്‍ പോയത് നെല്ലിയാംപതിയുടെ താഴ് വരയില്‍ സീതാര്‍ കുണ്ടില്‍ നിന്നും ഒഴുകിവരുന്ന നീരോഴിക്കിലേക്ക് .
നല്ല തെളിനീര്‍. നല്ല തണുപ്പ് .
ആ നീരോഴിക്കില്‍ രണ്ടു മണിക്കൂറോളം തിമിര്‍ത്തുകുളിച്ചു .
പിന്നെ സന്ധ്യയോടെ മടക്കം.
......
തൃശ്ശൂരില്‍ നിന്നും കൊല്ലംകോട് എത്തിയാല്‍ പിന്നെ വലതുവഴി എട്ടു കിലോമീറെര്‍ ദൂരം ചിങ്ങഞ്ചിറ യായി.
No comments:
Post a Comment