Tuesday, 24 February 2015

THE PRESIDENT - Dir: Mohsen Makhmalbaff






The President  - Georgia -  Dir Mohsen Makhmalbaff  -  തിന്റെ സിനിമ  തൃശൂര്‍  ഫിലിം ഫെസ്റ്റിവലില്‍ കാണാന്‍  കഴിഞ്ഞു .  
ജനാധിപത്യബോധം  നഷ്ടമാകുന്ന എല്ലാ  ഭരണാധികാരികള്‍ക്കും  അനിവാര്യമായി വരുന്ന ദുരന്തം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു .   തന്‍റെ കൊട്ടാരത്തില്‍ നിന്നും കുടുംബത്തെ  യാത്രയാപ്പ് നല്‍കുന്നതിനായി  തിരിച്ച  പ്രസിഡന്റിനു തിരികെ  കൊട്ടാരത്തിലേക്ക്  മടങ്ങാന്‍ കഴിയാതെ വരുന്നു . പ്രക്ഷോഭകാരികള്‍  വഴിയില്‍ തടയുന്നു .
പട്ടാളവും അംഗരക്ഷകരും അദ്ദേഹത്തിനെ  രെക്ഷിക്കാന്‍ ശ്രമിക്കുന്നുവെങ്കിലും അതിനു കഴിയാതെ  അദ്ദേഹവും  ചെറുമകനും  ഒറ്റപ്പെടുന്നു .
പിന്നീട്  വേഷം മാറി പല  വഴികളിലൂടെ  സഞ്ചരിക്കേണ്ടി വരുമ്പോള്‍ പ്രസിഡന്റിനെ  ആളുകള്‍ എത്ര മാത്രം ഓരോരോ കാരണങ്ങള്‍ കൊണ്ടു  വെറുക്കുന്നു എന്ന കാര്യം അദ്ദേഹം  മനസ്സിലാക്കുന്നു

ഈ ചിത്രം  സംഗീതവും ദൃശ്യഭംഗിയും ഒത്തുചേര്‍ന്നു  നല്ലൊരു അനുഭവമാക്കി മാറ്റുന്നു . അതോടൊപ്പം  ദുര്‍ഭരണം നടത്തുന്ന ഭരണാധികാരികള്‍ക്ക്  നല്ലൊരു സന്ദേശവും നല്‍കുന്നു    

No comments:

Post a Comment