സാന്നിധ്യം തന്നെ സമരം
കഴിഞ്ഞ ദിവസം വായനശാലയില്‍ പോയപ്പോള്‍ കയ്യില്‍ കിട്ടിയത് നമ്മള്‍ പത്രങ്ങളിലും വാര്‍ത്തകളിലുടെയും അറിഞ്ഞിട്ടുള്ള പോലീസ് ഓഫീസറായി ഇപ്പോള്‍ എന്റെ നാട്ടില്‍ രാമവര്‍മ്മപുരത്തു ജോലി ചെയ്യുന്ന വിനയയുടെ - സാന്നിധ്യം തന്നെ സമരം എന്ന പുസ്തകമാണ്. വിനയ തന്നെ ഞങ്ങളുടെ വായനശാലക്കു സംഭാവന കൊടുത്തതായിരുന്നു ഈ പുസ്തകം. സ്നേഹപൂര്‍വ്വം കസ്തൂര്‍ബ വായനശാലക്ക് - എന്നും എഴുതിയിരുന്നു.
അനുഭവങ്ങളുടെ കുറെ ചെറിയ കുറിപ്പുകളാണ് ഈ പുസ്തകം. പോലിസിനകത്തും പുറത്തും, വീടിനകത്തും പുറത്തും, ജോലി ചെയ്യുമ്പോഴും അല്ലാത്തപ്പോഴും ഉണ്ടാകുന്ന അനുഭവങ്ങള്‍ ഇവിടെ വിവരിക്കുന്നു.വിനയ - നൂറു ശതമാനവും ഒരു ഫെമിനിസ്റ്റ് ആയി ജീവിക്കുന്ന ഒരാളായിട്ടാണ് ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. സ്ത്രീയും പുരുഷനും equal status ആയി ജീവിക്കുന്ന ഒരു കാലത്തെയും
അവര്‍ എഴുതുന്നു.-ആയിരം കാതമുണ്ടവിടെയ്ക്കെത്തുവാന്‍ഒരു കാതം വെച്ച് തുടക്കം കുറിച്ചിടാം.എന്നും എഴുതുന്നുണ്ട്.
ഒരിക്കല്‍ കാലടി സംസ്കൃത യൂണിവേര്‍സിറ്റിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കുമ്പോള്‍ നിങ്ങളുടെ ഉദ്യമം പരാജയമല്ലേ എന്ന് ഒരാള്‍ ചോദിച്ചു.അതിനു മറുപടി ഇങ്ങനെ കൊടുത്തു.- മഹാനായ ഗാന്ധിജി വര്‍ഷങ്ങളോളം ഒരു നേരിയ മുണ്ട് മാത്രം ധരിച്ചുകൊണ്ട് ഈ ലോകം മുഴുവന്‍ ചുറ്റി. അവസാന നിമിഷത്തില്‍പോലും ഒരാളെയെങ്കിലും ഒറ്റമുണ്ട് ധരിപ്പിച്ചുകൊണ്ട് തനിക്ക് പുറകില്‍ നിര്‍ത്താന്‍ ഗാന്ധിജിക്ക് കഴിഞ്ഞോ..? ഇല്ലല്ലോ... എന്ന് വെച്ച് ഗാന്ധിജിയുടെ ഉദ്യമം പരാജയമാണെന്ന് പറയാന്‍ കഴിയുമോ?
No comments:
Post a Comment