O N Vയെ ഓര്‍ക്കുമ്പോള്‍ മനസില്‍ വരുന്നത് അദ്ദേഹത്തിന്റെ കവിതാമയമായ പ്രസംഗങ്ങളാണ്. തൃശൂര്‍ ടൌണ്‍ഹാളിലും സാഹിത്യ അക്കാദമിയിലും പലതവണ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയിട്ടുണ്ട്. അഴിക്കോട്മാഷിനെപ്പോലെ സാഗര ഗര്‍ജനമോന്നുമാല്ലെങ്കിലും അനര്‍ഗളമായ ഒരു ഒഴുക്കായിരുന്നു എന്നും അദ്ദേഹത്തിന്റെ പ്രസംഗം.
ഒന്നോ ഒന്നരയോ മണിക്കൂര്‍ വാക്കുകളില്‍നിന്ന് വാക്കുകളിലൂടെ പടര്‍ന്നുകയറാന്‍ കഴിയുന്നവര്‍ അപൂര്‍വമാണ്. അതില്‍ കവിതയുണ്ടാകും കഥയുണ്ടാകും രാഷ്ട്രീയമുണ്ടാകും. ആരെയും അലോസരപ്പെടുത്താതെ തന്നെ തനിക്കു പറയാനുള്ളതു ചിരിച്ചുകൊണ്ടുതന്നെ എതിരാളികളോട് പറഞ്ഞു. നെരൂദയെപ്പോലെ ഒരു ഇടതുപക്ഷകാരനാകുന്നതില്‍ എന്നും അഭിമാനിച്ചു. മാവനികത എന്നും മനസ്സില്‍ കാത്തു സൂക്ഷിച്ചു. കാലത്തിന്റെ കൈയൊപ്പായി അദ്ദേഹത്തിന്റെ കവിതകളും പാട്ടുകളുമെല്ലാം എന്നും നമ്മോടോപ്പമുണ്ടാകും. |
Monday, 15 February 2016
O N V kurup
Subscribe to:
Post Comments (Atom)
No comments:
Post a Comment