Friday, 26 February 2016

aasankakal

ആശങ്കകള്‍

ഞാന്‍ ഭയക്കുന്നത്
അടുത്തു വരാന്‍പോകുന്ന വര്‍ഷങ്ങള്‍ക്കുള്ളില്‍
ഏതെങ്കിലും ഒരു അയല്‍രാജ്യവുമായി
യുദ്ധമുണ്ടാകുമെന്നാണോ?

അതോ
നാട്ടിലെ ജനങ്ങള്‍ വിശ്വാസം നഷ്ടപ്പെട്ട്
പരസ്പരം കൊലവിളികളൂയര്‍ത്തുമെന്നാണോ?

അതോ
തൊഴിലെല്ലാം നഷ്ടമായി
വിദേശങ്ങളില്‍ നിന്നും
ആളുകള്‍ മടങ്ങിവരുമെന്നാണോ?

അതോ
വിദ്യാര്‍ത്ഥികല്‍ സര്‍വ്വകലാശാലകള്‍ ബഹിഷ്കരിച്ചു
തെരുവുകളില്‍ കഴിയേണ്ടി വരുമെന്നാണോ?

അതോ
കാടുകളും മേടുകളും
നദികളും ആകാശവും
സമുദ്രങ്ങളും കൃഷിയിടങ്ങളും വിഭജിച്ച്‌
ആര്‍ത്തിപൂണ്ട മനുഷ്യന്‍
ഇവയെല്ലാം വെട്ടിപ്പിടിച്ച്
മനുഷ്യരെ നാനാ തരക്കാരായി
മാറ്റി മാറ്റി
ഇവിടമാകെ കലാപങ്ങള്‍ പടര്‍ത്തുമെന്നാണോ!

ഈ വക സ്വപ്‌നങ്ങള്‍
എന്റെ ഉറക്കംകെടുത്തുന്നു.
ഇവയെല്ലാമൊരു
ദു:സ്വപ്നം മാത്രമായി മാറിടട്ടെ എന്നാശിക്കുന്നു.



No comments:

Post a Comment