Friday, 22 January 2016

mrunalini sarabhai..




മൃണാളിനിസാരാഭായി

മൃണാളിനിസാരാഭായി നൃത്തത്തിലൂടെ ഇന്ത്യയുടെ യശസ്സു ലോകം മുഴുവന്‍ എത്തിച്ചു. പാലക്കാട്ടെ ആനക്കരയില്‍ ജനിച്ചുവളര്‍ന്ന അവരര്‍ തികഞ്ഞ ദൈവവിശ്വാസിയും മതേതരത്വവാദിയും ആയിരുന്നു. അച്ഛനും അമ്മയും ഭര്‍ത്താവും പ്രശസ്തരും തങ്ങളുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചവരും. ഇവരുടെ ഇടയില്‍ നൃത്തത്തിലൂടെ മൃണാളിനിസാരാഭായിയും വളര്‍ന്നു പന്തലിച്ചു. ഗാന്ധിയുടെയും ടാഗോറിന്റെയും നെഹ്‌റുവിന്റെയും അനുഗ്രഹങ്ങള്‍ ഏറെ ലഭിച്ചു. അങ്ങേനെയുള്ള അവരുടെ നൃത്തമൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല എങ്കിലും അവരോടെനിക്ക് ഏറെ സ്നേഹവും ബഹുമാനവും തോന്നിയത് അവരുടെ ഒരു നോവല്‍ വായിച്ചപ്പോഴാണ്.

ഇവരുടെ സഹോദരി ക്യാപ്റ്റന്‍ ലക്ഷ്മി.
ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ നോവലില്‍, അവരുടെ ചെറൂപ്പകാലവും പിന്നീട് ഡോക്ടര്‍ ആയതിനു ശേഷം സുഭാഷ്‌ചന്ദ്രബോസിന്റെ ആര്‍മിയില്‍ ചേരുന്നതും ഒളിപോരാളിയാകുന്നതും തോക്കുകള്‍ക്കും ബോംബുകള്‍ക്കും ഇടയിലെ മനുഷ്യജീവിതവും നന്നായി പകര്‍ത്തിയിരിക്കുന്നു.

യുദ്ധവസാനകാലത്ത് കാട്ടില്‍ ഒറ്റപ്പെടുന്ന ക്യാപ്റ്റന്‍ ലക്ഷ്മി എതിരാളിയായ ഒരു മുറിവേറ്റ പട്ടാളകാരന്റെ മുന്നില്‍ എത്തിപ്പെടുന്നു. അയാള്‍ തോക്കുചൂണ്ടുന്നുണ്ടെങ്കിലും വെടിവേക്കുന്നില്ല. അയാള്‍ക്കേറ്റ മുറിവുകള്‍ കഴുകി വൃത്തിയാക്കി ഉള്ള മരുന്നുകള്‍ വെച്ചുകെട്ടികൊടുക്കുന്നു. ദിവസങ്ങള്‍ നീണ്ടുപോകുന്ന പരിചാരണത്തില്‍ ഇവര്‍ എവിടെയോവെച്ചു ശാരീരികമായും മാനസികമായും സ്നേഹം അനുഭവിക്കുന്നു. അങ്ങനെയിരിക്കുമ്പോള്‍ യുദ്ധം അവസാനിക്കുന്നു. അവര്‍ സ്വന്തം രാജ്യങ്ങളിലേക്ക് പിരിഞ്ഞുപോകേണ്ടി വരുന്നു. ഇതാണ് കഥ. ഈ കഥ വളരെ ഭംഗിയായും മനസ്സില്‍തട്ടുന്നവിധത്തിലും എഴുതിയിരിക്കുന്നു. (പുസ്തകത്തിന്റെ പേര് ഇപ്പോള്‍ ഓര്‍മ്മ വരുന്നില്ല - മനുഷ്യര്‍ നിഴലുകള്‍ എന്നാണോ എന്ന് തോന്നുന്നു)

അങ്ങനെയുള്ള വലിയ മനുഷ്യസ്നേഹിയായ കലാകാരിയെ ഒരു എഴുത്തുകാരി എന്ന നിലയിലാണ് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്.






No comments:

Post a Comment